Tag: Wayanad

Total 36 Posts

ചുരം കയറണമെന്നില്ല, വയനാടന്‍ യാത്ര തുരങ്കത്തിലൂടെയും; ആനക്കംപൊയില്‍- മേപ്പാടി തുരങ്കപാതക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ഉത്തരവ്

കോഴിക്കോട്: ചുരം കയറാതെ വയനാട്ടിലേക്ക് യാത്ര പോവാന്‍ ഇനി അതികനാള്‍ കാത്തിരിക്കേണ്ടിവരില്ല. ആനക്കംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതക്കും അനുബന്ധ റോഡ് നിര്‍മാണത്തിനും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് അംഗീകാരം. കലക്ടറുടെയും വിദഗ്ധ സമിതിയുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് റവന്യൂ അഡീഷണല്‍ സെക്രട്ടറി ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടു പോകാന്‍ ഉത്തരവായത്. തിരുവനമ്പാടി, കോടഞ്ചേരി വില്ലേജില്‍ ഉള്‍പ്പെട്ട 27.55 ഏക്കര്‍

സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചു, നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറി; വൈത്തിരിയിലെ അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കല്‍പ്പറ്റ: വൈത്തിരിയില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ ബസ് അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പോക്കറ്റ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാനായി

വടകര സ്വദേശിയായ രണ്ടരവയസുകാരന്‍ വയനാട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

കല്‍പറ്റ: വയനാട്ടിലെ തൊണ്ടര്‍നാട് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വടകര സ്വദേശിയായ രണ്ടര വയസ്സുകാരന്‍ മുങ്ങി മരിച്ചു. വടകര ഗുരു മഹാസ് മലയില്‍വീട് ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കോറോം വയനാട് വില്ലേജ് റിസോര്‍ട്ടിലാണ് അപകട നടന്നത്. ശരണും കുടുംബവും മറ്റു ബന്ധുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്

വയനാട് അമ്പലവയലിൽ സ്കൂൾ വിദ്യാർത്ഥിനികളെ ജീപ്പിന് പുറത്ത് അപകടകരമായി നിർത്തി സാഹസികയാത്ര; വീഡിയോയുടെ അടിസ്ഥാനത്തിൽ ജീപ്പ് കസ്റ്റഡിയിലെടുത്തു (വീഡിയോ കാണാം)

സുൽത്താൻ ബത്തേരി: സ്കൂൾ വിദ്യാർത്ഥിനികളെ ജീപ്പിന് പുറത്ത് അപകടകരമായി നിർത്തി സാഹസികയാത്ര. വയനാട് ജില്ലയിലെ അമ്പലവയലിലാണ് സംഭവം. വിദ്യാർത്ഥിനികളെ ജീപ്പിന് പിന്നിൽ അപകടകരമായി നിർത്തി യാത്ര ചെയ്യുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിനികളെ അപകടകരമായി കൊണ്ടുപോയ ജീപ്പ് ബത്തേരി ആർ.ടി.ഒ കസ്റ്റഡിയിലെടുത്തു. വണ്ടിയുടെ ഇൻഷുറൻസ്, ആർ.സി തുടങ്ങിയ രേഖകളും ഡ്രൈവറുടെ ലൈസൻസും

മഴ മാറി, എന്‍ ഊര്‌ വീണ്ടും തുറന്നു; ആദിവാസി ഗോത്രജീവിതത്തെ അടുത്തറിയാം ഈ യാത്രയിലൂടെ

യാത്ര ഇഷ്ടപ്പെടുന്നവര്‍ പ്രത്യേകിച്ച് പേരാമ്പ്രക്കാര്‍ ഒരുതവണയെങ്കിലും പോയ ഇടമായിരിക്കും വയനാട്. നമ്മുടെ നാട്ടില്‍ നിന്നും അധികം അകലെയല്ലാതെയുള്ള മനോഹരമായ വിനോദ സഞ്ചാര ഇടം. വയനാട്ടില്‍ കാഴ്ചകള്‍ ഒരുപാടുണ്ട്. ഓരോ തവണയും അതിന് പുതുമയുമുണ്ട്. എങ്കിലും വയനാട്ടില്‍ പുതുതായി എന്തെങ്കിലും കാണണമെന്നുണ്ടെങ്കില്‍ നേരെ എന്നൂരേക്ക് പോകാം. എന്‍ ഊര്‌ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ട് അധികകാലമായിട്ടില്ല. മഴയത്തുടര്‍ന്ന് കുറച്ചുദിവസമായി അടച്ചിട്ടെങ്കിലും

കുരങ്ങ് വസൂരിക്ക് പിന്നാലെ കേരളത്തിൽ ആഫ്രിക്കന്‍ പന്നിപ്പനിയും; വയനാട് മാനന്തവാടിയില്‍ രോഗം സ്ഥിരീകരിച്ചു; പന്നിഫാമുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ നിര്‍ദേശം

മാനന്തവാടി: കേരളത്തിൽ കുരങ്ങ് വസൂരിക്ക് പിന്നാലെ ആഫ്രിക്കൻ പന്നിപ്പനിയും സ്ഥിരീകരിച്ചു. വയനാട് മാനന്തവാടിയിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികള്‍ കൂട്ടത്തോടെ ചത്ത സാഹചര്യത്തില്‍ ഭോപ്പാലിലേക്ക് അയച്ച സാമ്പിൾ പരിശോധിച്ചപ്പോഴാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെങ്കിലും പന്നികളില്‍ മാരകമായി ബാധിക്കുന്ന വൈറസാണിതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ