Tag: University of Calicut

Total 6 Posts

നിപ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

കോഴിക്കോട്: നിപ സാഹചര്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ പരീക്ഷകള്‍ മാറ്റിവെച്ചു. 2023 സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 23 വരെ നടത്താന്‍ തീരുമാനിച്ച പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കാനിരുന്ന പി.എസ്.സി പരീക്ഷയും മാറ്റിവെച്ചു. സെപ്റ്റംബര്‍ 18ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

കാലിക്കറ്റ് യൂണിവേഴ്‍സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (14/09/2023)

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. ഫലം പ്രഖ്യാപിച്ച പരീക്ഷകൾ 2022 നവംബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ എസ്.ഡി.ഇ – ബി.കോം/ബി.ബി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ (2017 അഡ്മിഷന്‍ മുതല്‍) 2022 നവംബറില്‍ നടന്ന സി.ബി.സി.എസ്.എസ് – യു.ജി – മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി/ബി.സി.എ റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ 2022 നവംബറില്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു (07/08/2023)

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 2022 നവംബറിൽ നടന്ന (2019 അഡ്മിഷൻ) സി.ബി.സി.എസ്.എസ് – പി.ജി -എസ്.ഡി.ഇ – എം.എ / എം.എസ്.സി / എം.കോം / എം.എസ്.ഡബ്ല്യു / എം.ബി.ഇ / എം.ടി.ടി.എം റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് മൂന്നാം സെമസ്റ്റർ ഫലങ്ങൾ ആണ് ഇന്ന് പ്രസിദ്ധീകരിച്ചത് എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 2022 ഏപ്രിലിൽ നടന്ന (2019-2021 അഡ്മിഷൻ) എസ്.ഡി.ഇ – സി.ബി.സി.എസ്.എസ് – യു.ജി സെക്കന്റ് സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ ഉലമ റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ, 2022 ഏപ്രിലിൽ തന്നെ നടന്ന (2016-2018 അഡ്മിഷൻ) എസ്.ഡി.ഇ – സി.യു.സി.ബി.സി.എസ്.എസ് – യു.ജി – സെക്കന്റ് സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ

റാങ്കുകളുടെ തിളക്കത്തിൽ കൊയിലാണ്ടി; എംകോം പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ പത്തിൽ അഞ്ച് റാങ്കുകളും ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി കോളേജിന്

കൊയിലാണ്ടി: റാങ്കുകളുടെ തിളക്കത്തിൽ കൊയിലാണ്ടിയിലെ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആന്റ് സയൻസ് കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയിൽ 2022 വർഷത്തിലെ എം.കോം പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ ആദ്യ പത്തിലെ അഞ്ച് റാങ്കുകളും കരസ്ഥമാക്കിയാണ് കോളേജ് നേട്ടം കൈവരിച്ചത്. കോളേജിലെ എം.കോം (ഫോറിന്‍ ട്രേഡ്) ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഹുദാ

കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹൻ ആണ് മരിച്ചത്. കാലിക്കറ്റ് സർവകലാശാല വിദ്യാർഥിയാണ് ഇയാളെന്നാണ് വിവരം. ഇന്ന് രാവിലെ അഞ്ച് മണിയോടെ കൂട്ടുകാരോടൊപ്പം സ്വിമ്മിംഗ് പൂളിൽ എത്തിയതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.