Tag: Underpass
‘കൊയിലാണ്ടിയിലെ അടിപ്പാതകൾക്കായി കെ.മുരളീധരന് നടത്തിയ ഇടപെടലുകളുടെ ആധികാരിക രേഖകള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്’; എം.എൽ.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്
കൊയിലാണ്ടി: എം.എൽ.എ കാനത്തിൽ ജമീലയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.ജയന്ത്. ദേശീയപാതാ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയിൽ പുതുതായി അനുവദിക്കപ്പെട്ട അടിപ്പാതകൾ സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജയന്തിന്റെ പ്രതികരണം. വടകര എം.പി കെ.മുരളീധരന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൈവരിച്ച നേട്ടത്തില്‍ അവകാശവാദം ഉന്നയിക്കുന്ന കൊയിലാണ്ടി എം.എല്‍.എ എട്ടുകാലി മമ്മൂഞ്ഞാവരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പൊയില്‍ക്കാവിലും മൂടാടിയിലും ഉള്‍പ്പെടെ ദേശീയപാതയിലെ വിവിധയിടങ്ങളില്‍ അടിപ്പാതകള്‍ അനുവദിച്ചതായി കെ.മുരളീധരന് എം.പി
കൊയിലാണ്ടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിനോട് അനുബന്ധിച്ച് വിവിധയിടങ്ങളില്‍ പുതുതായി അടിപ്പാത അനുവദിച്ചതായി കെ.മുരളീധരൻ എം.പി. നാല് അടിപ്പാതകളും ഒരു ഫൂട് ഓവര്‍ ബ്രിഡ്ജുമാണ് എം.പി നല്കിയ നിവേദനങ്ങള്‍ പരിഗണിച്ചതിനെ തുടര്‍ന്ന് അനുവദിക്കപ്പെട്ടത്. പൊയില്‍ക്കാവ്, മൂടാടി-മുചുകുന്ന് റോഡ്, പുതുപ്പണം, നാദാപുരം റോഡ് എന്നിവിടങ്ങളിലാണ് അടിപ്പാത അനുവദിച്ചത്. മേലൂര്‍ ശിവക്ഷേത്രത്തിന് സമീപമാണ് ഫൂട് ഓവര്‍ ബ്രിഡ്ജ്
‘നിലവിലെ പ്ലാന്‍ പ്രകാരം ഡ്രെയിനേജ് നിര്‍മ്മിച്ചാല്‍ റോഡില്‍ വെള്ളക്കെട്ടാകും’; നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രൈയിനേജ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ മുത്താമ്പി റോഡിലെ ഡ്രെയിനേജ് (ഓട) നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. മുത്താമ്പി റോഡില്‍ നിലവിലുള്ള ഡ്രെയിനേജ് ബൈപ്പാസിന്റെ സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ഡ്രെയിനേജുമായി ബന്ധിപ്പാതെ നിര്‍മ്മിക്കുന്നതിനാലാണ് നാട്ടുകാര്‍ നിര്‍മ്മാണം തടഞ്ഞത്. മുത്താമ്പി റോഡിന് സമാന്തരമായി നിലവിലുള്ള ഡ്രെയിനേജില്‍ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നുമുള്ള വെള്ളം ഒഴുകിയെത്തും. ഈ ഡ്രെയിനേജ് ബൈപ്പാസിന്റെ
ആശങ്കകൾക്ക് വിരാമം, വഴി അടയില്ല; കൊയിലാണ്ടി ബൈപ്പാസിൽ മൂടാടി-ഹിൽബസാർ റോഡിലെ അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു
കൊയിലാണ്ടി: മൂടാടി-ഹിൽബസാർ റോഡിൽ കൊയിലാണ്ടി ബൈപ്പാസ് കടന്ന് പോകുന്ന ഭാഗത്ത് നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. അടിപ്പാതയ്ക്കായുള്ള തൂണുകൾ നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണിന്റെ ഘടന പരിശോധിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മിക്കുന്നത്. ബൈപ്പാസ് നിർമ്മിക്കുമ്പോൾ മൂടാടി-ഹിൽബസാർ റോഡ് അടയ്ക്കപ്പെടുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ. തുടർന്ന് മൂടാടി
‘കാവുംവട്ടം റോഡിൽ അടിപ്പാത നിർമ്മിക്കുക’; ആവശ്യവുമായി കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കൊയിലാണ്ടി: ബപ്പൻകാട്-കാവുംവട്ടം റോഡിൽ മണൽ നിത്യാനന്ദ ആശ്രമത്തിനടുത്ത് അടിപ്പാത നിർമ്മിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ നടത്തി. സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, വി.ടി.സുരേന്ദ്രൻ,
ദേശീയപാതാ വികസനം: മുചുകുന്ന് റോഡ്, ഹില്‍ബസാര്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുമെന്ന് എന്‍.എച്ച്.എ.ഐ
കൊയിലാണ്ടി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം. നേരത്തേയുള്ള പ്ലാനില്‍ ഇല്ലാത്ത സ്ഥലങ്ങളിലാണ് അണ്ടര്‍പാസുകള്‍ നിര്‍മ്മിക്കുക. നിലവിലുള്ള ദേശീയപാതയിലെയും പുതുതായി നിര്‍മ്മിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതയിലുമാണ് വിവിധ അണ്ടര്‍പാസുകള്‍ വരുന്നത്. ദേശീയപാതാ വികസനത്തിന്റെയും കൊയിലാണ്ടി ബൈപ്പാസിന്റെയും ആദ്യ പ്ലാനില്‍ അണ്ടര്‍പാസ് ഇല്ലാതിരുന്ന അയനിക്കാട്, പെരുമാള്‍പുരം, തിക്കോടി പഞ്ചായത്ത് പരിസരം, മൂടാടി-ഹില്‍ബസാര്‍ റോഡ്, ആനക്കുളം
‘പാലത്തിന്റെ ഉയരം അഞ്ച് മീറ്റർ മാത്രം, ലോഡ് കയറ്റി വരുന്ന വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാൻ കഴിയില്ല, മുത്താമ്പി-അരിക്കുളം റോഡിലെ അടിപ്പാതയുടെ ഉയരം കൂട്ടണം’; സിപിഎം പ്രക്ഷോഭത്തിലേക്ക്
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മുത്താമ്പി-അരിക്കുളം-പേരാമ്പ്ര റോഡില്‍ നിര്‍മ്മിക്കുന്ന അടിപ്പാതയുടെ ഉയരക്കുറവ് പരിഹരിക്കണമെന്നാവശ്യവുമായി സിപിഎം. നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നാളെ സിപിഎമ്മിന്റെ നേതൃത്വത്തിൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം മുൻ എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്യും. മണമല്‍ ഭാഗത്താണ് ബൈപ്പാസ് നിര്‍മ്മാണത്തോടനുബന്ധിച്ച് അണ്ടര്‍പാസ് നിര്‍മ്മിക്കുന്നത്. ബൈപ്പാസിന് ഉയരക്കുറവുണ്ടാവില്ലെന്നും വലിയ വാഹനങ്ങള്‍ കടന്നു
ദേശീയപാതാ വികസനം: ഇരുപതാം മൈലിൽ അടിപ്പാത വേണമെന്ന് ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
നന്തി ബസാർ: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുമ്പോൾ നന്തിക്കടുത്ത് ഇരുപതാം മൈൽസിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ദേശീയപാതാ വികസന പ്രവൃത്തി പകുതിയോളം പൂർത്തിയായപ്പോൾ പാതയുടെ ഇരുവശത്തും ഉയരമുള്ള മതിലാണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. പാതയുടെ കിഴക്ക് ഭാഗത്തുള്ളവർക്ക് പടിഞ്ഞാറു ഭാഗത്ത് വരാനോ പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് കിഴക്ക് ഭാഗത്ത് വരാനോ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ബപ്പന്‍കാട് റെയില്‍വേ അടിപ്പാത വീണ്ടും തുറന്നു; വെള്ളക്കെട്ട് നീക്കിയത് ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ
കൊയിലാണ്ടി: വെള്ളത്തിനടിയിലായതോടെ അടച്ചു പൂട്ടേണ്ടിവന്ന ബപ്പൻ കാട് റെയിൽവേ അടിപ്പാത തുറന്നു. മൂന്ന് മോട്ടോറുകൾ ഉപയോഗിച്ച് ഏഴുമണിക്കൂറോളം പരിശ്രമിച്ചാണ് വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കിയത്. ഏഴു വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച അടിപ്പാതയുടെ നിർമ്മാണത്തിലെ അപാകത കാരണം വേനൽക്കാലത്ത് മാത്രമേ ഇത് ഉപയോഗിക്കുവാൻ കഴിയുന്നുള്ളൂ. ഒരു മഴ പെയ്താൽ അടിപ്പാത മുഴുവൻ വെള്ളമാകും. നഗരസഭയും രാഷ്ട്രീയപാർട്ടികളും വെള്ളം പമ്പ്