Tag: UDF
വിലവർധനവിനെതിരെ പ്രതിഷേധം; മൂടാടിയിൽ സംസ്ഥാന സർക്കാറിനെതിരെ യു.ഡി.എഫിന്റെ പന്തം കൊളുത്തി പ്രകടനം
കൊയിലാണ്ടി: ഈ മാസം മുതൽ സംസ്ഥാനത്ത് നിലവിൽ വന്ന വിലവർധനവിനെതിരെ മൂടാടിയിൽ യു.ഡി.എഫിന്റെ പന്തം കൊളുത്തി പ്രകടനം. ഇന്ധന വിലവർദ്ധനവിനും, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, വാഹനനികുതി, അവശ്യസാധനങ്ങളുടെ വില വർദ്ധനവിനും എതിരെയാണ് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്. നന്തിയിൽ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നടന്ന പ്രതിഷേധത്തിന്
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; കൊയിലാണ്ടി നഗരസഭയുടെ മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ധർണ്ണ
കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുകയും, ഫണ്ട് പിടിച്ചു വെക്കുകയും ചെയ്ത പിണറായി വിജയൻ സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി.സി അംഗം പി.രത്നവല്ലി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പാർട്ടി ലീഡർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്,
കറുത്ത മാസ്ക് ധരിച്ച് പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം; കൊയിലാണ്ടി നഗരസഭാ ബജറ്റ് അവതരണത്തിനിടെ യു.ഡി.എഫ് പ്രതിഷേധം
കൊയിലാണ്ടി: നഗരസഭയുടെ 2023-24 വാർഷിക ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ പ്രതിഷേധം. വൈസ് ചെയർമാൻ ബജറ്റ് അവതരിപ്പിക്കവെ കറുത്ത മാസ്ക് ധരിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തിയ കുടിവെള്ള വിതരണക്കരാറുകാരനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. മാർച്ച് 17 ന് നടന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം യു.ഡി.എഫ്. കൗൺസിലർമാർ ഉന്നയിച്ചെങ്കിലും
പേരാമ്പ്രയില്‍ സി.പി.എം. ജാഥയ്ക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് പിഴ: മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 14,700 രൂപ
പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധജാഥയ്ക്ക് മുതുകാട്ടുനിന്ന് പേരാമ്പ്രയിലേക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളിന്റെ ബസിനാണ് പിഴ ചുമത്തിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികളെയെത്തിക്കുന്ന ബസ് കഴിഞ്ഞമാസം 24-ന് പേരാമ്പ്രയില്‍ ജാഥയ്ക്കായി ഉപയോഗിച്ചതിനാണ് നടപടി. എ.എം.വി.ഐമാരായ നൂര്‍ മുഹമ്മദ്, ഷാന്‍ എസ് നാഥ് എന്നിവര്‍
‘യു.ഡി.എഫിന്റെത് പുരുഷാധിപത്യ രാഷ്ട്രീയം’; യു.ഡി.എഫ് അധികാരത്തിൽ എത്തുമ്പോൾ ആർ.എം.പി.ഐ മന്ത്രി ഉണ്ടാകില്ലെന്നും വടകര എം.എൽ.എ കെ.കെ.രമ
കോഴിക്കോട്: ആര്‍.എം.പി.ഐയുടേത് ഇടതു ബദല്‍ രാഷ്ട്രീയമാണെന്ന് കെ.കെ രമ എം.എല്‍.എ. ഇടത് ബദല്‍ സാധ്യമാണെന്ന് ഉറച്ച് വിശ്വസിച്ചയാളാണ് ടി.പി.ചന്ദ്രശേഖരനെന്നും അതുകൊണ്ട് തന്നെ യു.ഡി.എഫ് പിന്തുണയോടെ എം.എൽ.എയായെങ്കിലും ആര്‍.എം.പി ഒരിക്കലും മുന്നണിയിൽ സഖ്യകക്ഷിയാകില്ലെന്നും കെ.കെ.രമ പറഞ്ഞു. ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി’നു നൽകിയ അഭിമുഖത്തിലാണ് രമ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ രാഷ്ട്രീയം നടപ്പാക്കുന്നതിനും മുന്നോട്ട് ചുവട് വെക്കാനും
”എം.സി.എഫ് എന്ന വാക്ക് ഇന്ന് ഭരണസമിതി യോഗത്തില്‍ ഉപയോഗിച്ചിട്ടില്ല, തര്‍ക്കമുണ്ടായത് ഭരണസമിതി ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ മിനുട്‌സില്‍ എഴുതി ചേര്‍ത്തതിന്റെ പേരില്‍” തിക്കോടി പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം തള്ളി യു.ഡി.എഫ്
തിക്കോടി: മാലിന്യ മുക്ത സംരംഭമായ എം.സി.എഫിനെ ചൊല്ലിയാണ് തിക്കോടി പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വാക്കേറ്റമുണ്ടായതെന്ന ആരോപണം തള്ളി യു.ഡി.എഫ് പ്രതിനിധികള്‍. ഭരണസമിതി യോഗത്തില്‍ എടുക്കാത്ത തീരുമാനം മിനുട്‌സില്‍ എഴുതി ചേര്‍ത്തതിനെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് ഇടയാക്കിയതെന്ന് യു.ഡി.എഫ് പ്രതിനിധിയായ ബിനു കാരോളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. 2023-2024 കാലത്തെ പൊതുമരാമത്ത് പദ്ധതികളില്‍ പഴയ
ആദ്യം നിയമനം, പിന്നെ അനധികൃതമായി ക്രമപ്പെടുത്തൽ; യു.ഡി.എഫ് നിയന്ത്രണത്തിലുള്ള നടുവണ്ണൂർ റീജ്യനൽ സഹകരണ ബാങ്കിലെ എട്ട് നിയമനങ്ങള്‍ റദ്ദാക്കി ജില്ലാ സഹകരണ ജോയന്റ് രജിസ്ട്രാർ
നടുവണ്ണൂർ: യുഡിഎഫ് നിയന്ത്രണത്തിലുള്ള നടുവണ്ണൂർ റീജണൽ സഹകരണ ബാങ്കിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കി ജില്ലാ സഹകരണ ജോയന്റ് രജിസ്ട്രാർ. വിവധ തസ്തികകളിലേക്കുള്ള എട്ട് പേരുടെ നിയമനമാണ് റദ്ദാക്കിയത്. സംവരണതത്വങ്ങളും സഹകരണ രജിസ്ട്രാറിൽ നിന്നുള്ള അനുമതിയും സഹകരണനിയമപ്രകാരമുള്ള പത്രപരസ്യങ്ങളുമെല്ലാം കാറ്റില്‍ പറത്തിയാണ് നിയമനം നടത്തിയതെന്ന് കാണിച്ച് ഉദ്യോഗാർഥിയായ ശരത്ത് കിഴക്കേടത്ത് സഹകരണ വകുപ്പിനും സഹകരണ ഓംബുഡ്സ്‌മാനും പരാതി
‘കെട്ടിക്കിടക്കുന്ന മലിനജലത്തിന്റെ രൂക്ഷമായ ദുർഗന്ധം കാരണം ഒരു വർഷത്തോളമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികൾ വലയുന്നു’; ഉടൻ പരിഹാരം കാണണമെന്ന് യു.ഡി.എഫ്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് സമീപം മലിനജലം കെട്ടിക്കിടക്കുന്നതിനാൽ രോഗികൾ വലയുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഈ ദുർഗന്ധം സഹിക്കേണ്ട അവസ്ഥയാണെന്നും ഇതിന് ഉടൻ പരിഹാരം വേണമെന്നും സ്ഥലം സന്ദർശിച്ച യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു. ഒരു വർഷത്തോളമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം കക്കൂസ് മാലിന്യം കെട്ടിക്കിടക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ പ്രശ്നം
‘ഗാന്ധിസ്മൃതികള്‍ ഉയര്‍ത്തിപ്പിടിക്കല്‍ ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം’; മുസ്ലിം യൂത്ത്ലീഗിന്റെ നേതൃത്വത്തില്‍ അരിക്കുളത്ത് ഗാന്ധിസ്‌ക്വയര്‍
അരിക്കുളം: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മുസ്ലിം യൂത്ത്ലീഗ് അരിക്കുളത്ത് ഗാന്ധിസ്‌ക്വയര്‍ സംഘടിപ്പിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ നിരന്തരം കൊലചെയ്യപ്പെടുകയും ചരിത്രം വക്രീകരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഗാന്ധിസ്മൃതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയപ്രവര്‍ത്തനമാണെന്നും അത് തുടര്‍ന്ന് കൊണ്ടേയിരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. ഗാന്ധി ഘാതകര്‍ രാജ്യം ഭരിക്കുന്ന കാലത്ത് ഗാന്ധിദര്‍ശനങ്ങള്‍ പോലും ഇല്ലാതാക്കാനാണ് ശ്രമമെന്നും
നഗരസഭ ഭരിക്കുന്നത് കോടികളുടെ അഴിമതി നടത്തുന്നതിൽ ഒരു ഉളുപ്പും ഇല്ലാത്തവരെന്ന് ഡി.സി.സി പ്രസിഡന്റ്; കൊയിലാണ്ടി നഗരസഭയിലെ അഴിമതിക്കെതിരെ യു.ഡി.എഫ് കൗൺസിലർമാരുടെ ഉപവാസം
കൊയിലാണ്ടി: നഗരസഭയിലെ അഴിമതിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ കൊയിലാണ്ടി നഗരസഭാ ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തി. 2018-19, 2019-20, 2020-21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന കോടികളുടെ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കൗൺസിലർമാർ ഉപവാസം നടത്തിയത്. അഴിമതിയുടെ കാര്യത്തിൽ കൊയിലാണ്ടി നഗരസഭ അറിയപ്പെട്ടെന്നും കോടികൾ അഴിമതി നടത്തുന്നതിൽ ഒരു ഉളുപ്പുമില്ലാത്തവരാണ് നഗരസഭയുടെ ഭരണം നടത്തുന്നതെന്നും ഡി.സി.സി