Tag: UDF

Total 36 Posts

ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍

ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു. കഴിഞ്ഞ തവണത്തെക്കാൾ

‘കുട്ടിയെ കണ്ടെത്തി വിനീഷിൻ്റെ വീട്ടുകാരെ ഏൽപ്പിക്കണം’; കീഴരിയൂരിൽ യുവതി കാമുകനൊപ്പം നാടുവിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ്

കീഴരിയൂർ: പെരുവാലിശ്ശേരി മീത്തൽ വിനീഷിൻ്റെ ഭാര്യ തിക്കോടി സ്വദേശിയായ ചെറുവത്ത് മീത്തൽ ആര്യ (24) രണ്ടര വയസ് പ്രായമുള്ള ആൺകുഞ്ഞുമായി വീട്ടിൽ നിന്ന് ഒളിച്ചോടിയിട്ട് രണ്ടാഴ്ച ആയിട്ടും പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിൽ നാട്ടുകാർക്ക് പരാതി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യു.ഡി.എഫ് കീഴരിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം കാടാമ്പുഴ മേൽമുറി ചക്കിയാം കുന്നത്ത് അഭിഷേക്

‘മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണം’; കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കെട്ടിട നികുതി വർദ്ധനവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളത്ത് യു.ഡി.എഫ് ധർണ്ണ

അരിക്കുളം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മൗനത്തിന്റെ വാത്മീകത്തിലൊളിക്കാതെ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ:കെ. പ്രവീൺ കുമാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതി വർദ്ധനവ് എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ്. കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ

‘അന്യായമായ കെട്ടിട നികുതി, നിർമ്മാണ പെർമ്മിറ്റ് ഫീസ് വർധനവ് പിൻവലിക്കുക’; മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫിന്റെ ധർണ്ണ

കൊയിലാണ്ടി: സംസ്ഥാനത്തെ കെട്ടിട നികുതി വർധനവ്, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധനവ് എന്നിവയ്ക്കെതിരെ മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യു.ഡി.എഫ് ധർണ്ണ നടത്തി. യു.ഡി.എഫ് മൂടാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ഡി.സി.സി സെക്രട്ടറി വി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സി.കെ.അബൂബക്കർ അധ്യക്ഷനായി. രൂപേഷ് കൂടത്തിൽ, ആർ.നാരായണൻ മാസ്റ്റർ, റഫീഖ് പി, കാളിയേരി മൊയ്തു,

‘ഞങ്ങൾ രാഹുലിനൊപ്പം’; മോദി സർക്കാറിന്റെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ കൊയിലാണ്ടിയിൽ നൈറ്റ് മാർച്ചുമായി യു.ഡി.എഫ്

കൊയിലാണ്ടി: യു.ഡി.എഫിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നൈറ്റ് മാർച്ച് നടത്തി. രാജ്യത്തെ കൊള്ളയടിക്കുന്ന മോദി-അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ചോദ്യങ്ങളുയർത്തിയ രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ഫാസിസ്റ്റ് ഭീകരതക്കെതിരെ ‘ഞങ്ങൾ രാഹുലിനൊപ്പം’ എന്ന മുദ്രാവാക്യവുമായായിരുന്നു നൈറ്റ് മാർച്ച്. കൊയിലാണ്ടി നിയോജക മണ്ഡലം യു ഡി.എഫ് കമ്മിറ്റിയാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. കൊല്ലം ചിറയ്ക്ക് സമീപത്തെ ഗാന്ധി സ്തൂപത്തിൽ നിന്ന് ആരംഭിച്ച മാർച്ച്

വിലവർധനവിനെതിരെ പ്രതിഷേധം; മൂടാടിയിൽ സംസ്ഥാന സർക്കാറിനെതിരെ യു.ഡി.എഫിന്റെ പന്തം കൊളുത്തി പ്രകടനം

കൊയിലാണ്ടി: ഈ മാസം മുതൽ സംസ്ഥാനത്ത് നിലവിൽ വന്ന വിലവർധനവിനെതിരെ മൂടാടിയിൽ യു.ഡി.എഫിന്റെ പന്തം കൊളുത്തി പ്രകടനം. ഇന്ധന വിലവർദ്ധനവിനും, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, വാഹനനികുതി, അവശ്യസാധനങ്ങളുടെ വില വർദ്ധനവിനും എതിരെയാണ് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്. നന്തിയിൽ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നടന്ന പ്രതിഷേധത്തിന്

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; കൊയിലാണ്ടി നഗരസഭയുടെ മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ധർണ്ണ

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുകയും, ഫണ്ട് പിടിച്ചു വെക്കുകയും ചെയ്ത പിണറായി വിജയൻ സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി.സി അംഗം പി.രത്നവല്ലി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പാർട്ടി ലീഡർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്,

കറുത്ത മാസ്ക് ധരിച്ച് പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം; കൊയിലാണ്ടി നഗരസഭാ ബജറ്റ് അവതരണത്തിനിടെ യു.ഡി.എഫ് പ്രതിഷേധം

കൊയിലാണ്ടി: നഗരസഭയുടെ 2023-24 വാർഷിക ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ പ്രതിഷേധം. വൈസ് ചെയർമാൻ ബജറ്റ് അവതരിപ്പിക്കവെ കറുത്ത മാസ്ക് ധരിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തിയ കുടിവെള്ള വിതരണക്കരാറുകാരനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. മാർച്ച് 17 ന് നടന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം യു.ഡി.എഫ്. കൗൺസിലർമാർ ഉന്നയിച്ചെങ്കിലും

പേരാമ്പ്രയില്‍ സി.പി.എം. ജാഥയ്ക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് പിഴ: മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത് 14,700 രൂപ

പേരാമ്പ്ര: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധജാഥയ്ക്ക് മുതുകാട്ടുനിന്ന് പേരാമ്പ്രയിലേക്ക് ആളെയെത്തിച്ച സ്‌കൂള്‍ബസിന് മോട്ടോര്‍ വാഹനവകുപ്പ് പിഴചുമത്തി. മുതുകാട്ടുള്ള പേരാമ്പ്ര പ്ലാന്റേഷന്‍ ഗവ. ഹൈസ്‌കൂളിന്റെ ബസിനാണ് പിഴ ചുമത്തിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടികളെയെത്തിക്കുന്ന ബസ് കഴിഞ്ഞമാസം 24-ന് പേരാമ്പ്രയില്‍ ജാഥയ്ക്കായി ഉപയോഗിച്ചതിനാണ് നടപടി. എ.എം.വി.ഐമാരായ നൂര്‍ മുഹമ്മദ്, ഷാന്‍ എസ് നാഥ് എന്നിവര്‍