Tag: Tree
കീഴൂര്‍ റോഡില്‍ ലോറി തട്ടി മരക്കൊമ്പ് പൊട്ടി വീണു; ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു
പയ്യോളി: കീഴൂര്‍ റോഡില്‍ കോഴിപ്പുറത്ത് ലോറിക്ക് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം. മെറ്റലുമായി മലപ്പുറത്ത് നിന്നും വന്ന ടോറസ് ലോറി തിരിച്ചു പോവുന്നതിനിടെ മരത്തിന് തട്ടുകയും മരത്തിന്റെ കൊമ്പ് പൊട്ടി അതേ ലോറിക്ക് മുകളിലേക്ക് തന്നെ വീഴുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറോളം കീഴൂര്‍ റോഡില്‍
കണയങ്കോട് പാലത്തിന് സമീപം മരം റോഡിലേക്ക് പൊട്ടിവീണു; ഗതാഗതക്കുരുക്ക് നീക്കിയത് കൊയിലാണ്ടി ഫയർ ഫോഴ്സ്
കൊയിലാണ്ടി: മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കണയങ്കോട് പാലത്തിന് വടക്ക് ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീശന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ ബിനീഷ് വി.കെ, ജിനീഷ് കുമാർ, നിധിപ്രസാദ് ഇ.എം, വിഷ്ണു, സജിത്ത്
തേക്കും പ്ലാവും ഉള്‍പ്പെടെയുള്ള മരങ്ങള്‍ സ്വന്തമാക്കാന്‍ അവസരം; മൂടാടി പഞ്ചായത്തിന്റെ മരം ലേലം വെള്ളിയാഴ്ച, വിശദാംശങ്ങള്‍ അറിയാം
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങി വിവിധ ഇനം മരങ്ങളാണ് ലേലത്തിനുള്ളത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 11:30 ന് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് പരസ്യ ലേലം നടക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി
ചേലിയ പിലാശ്ശേരി അമ്പലത്തിന് സമീപം വലിയ മരം വീണ് ഗതാഗതം തടസപ്പെട്ടു; നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുറിച്ച് നീക്കി കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
ചെങ്ങോട്ടുകാവ്: ചേലിയ പിലാശ്ശേരി അമ്പലത്തിനു സമീപം വലിയ മരം മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരം റോഡിനും വൈദ്യുത ലൈനിനും കുറുകെയായി ചെരിഞ്ഞു വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് ഫയർ ഫോഴ്സ് മരം മുറിച്ച് നീക്കിയത്. വലിയ
മുചുകുന്ന് കോളേജ് കോമ്പൗണ്ടിലെ മരം പൊട്ടി റോഡിലേക്ക് വീണു; മുറിച്ചു മാറ്റി കൊയിലാണ്ടി ഫയർ ഫോഴ്സ്
കൊയിലാണ്ടി: കോളേജ് കോമ്പൗണ്ടിൽ നിന്ന് മരം മുറിഞ്ഞു റോഡിലേക്ക് വീണു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. മുചുകുന്നു കോളേജ് കോമ്പൗണ്ടിലെ അക്വേഷ്യ മരം ആണ് മുറിഞ്ഞ് റോഡിലേക്ക് ചാഞ്ഞു വീണത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടി കൊയിലാണ്ടി അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ഉടനെ തന്നെ അവരെത്തി പ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം എസ്.എൻ.ഡി.പി കോളജിൽ സമഗ്ര ദേശീയ വനവൽക്കരണ പരിപാടി
കൊയിലാണ്ടി: കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സമഗ്ര ദേശീയ വനവൽക്കരണ പരിപാടി നടത്തി. നാഷണൽ ഹൈവേ അതോറിറ്റിയും അദാനി ഗ്രൂപ്പും ചേർന്നാണ് ദേശീയതല സമഗ്ര വനവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഒരുക്കുന്ന വിവിധ