Tag: Train accident
ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി മരിച്ചത് എടക്കുളത്തെ പൊട്ടക്കുനി മാധവി; ദാരുണമായ അപകടം ചെങ്ങോട്ടുകാവില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ഇന്ന് ട്രെയിന്‍ ഇടിച്ച് മരിച്ചത് എടക്കുളം പൊട്ടക്കുനി വീട്ടില്‍ മാധവി. എഴുപത്തിയഞ്ചു വയസായിരുന്നു. ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. വസന്തപുരം ക്ഷേത്രത്തിന് സമീപമുള്ള റെയില്‍പാളത്തില്‍ വച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയ്ക്ക് ചെങ്ങോട്ടുകാവ് ടൗണിൽ പോയ ശേഷം വീട്ടിലേക്ക് തിരികെ
കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിയെ ട്രെയിന്‍ ഇടിച്ചു
കൊയിലാണ്ടി: റെയില്‍വേ സ്‌റ്റേഷന് സമീപം വിദ്യാര്‍ത്ഥിയെ ട്രെയിന്‍ ഇടിച്ചു. പഴയ മുത്താമ്പി റോഡിലെ റെയില്‍വേ ഗെയിറ്റ് ഉണ്ടായിരുന്ന സ്ഥലത്ത് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. പന്തലായനി സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് ട്രെയിന്‍ ഇടിച്ചത്. സുഹൃത്തിനൊപ്പം പാളത്തിലൂടെ നടന്ന് വരുന്നതിനിടെയായിരുന്നു അപകടം. ട്രെയിനിന് വേഗത കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. തലയ്ക്കും കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച്
പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചത് പയ്യോളി അങ്ങാടി സ്വദേശി ബിജു
പയ്യോളി: പയ്യോളി ക്രിസ്ത്യൻ പള്ളി റോഡിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പയ്യോളി അങ്ങാടി സ്വദേശിയായ . ഓർക്കണ്ടത്തിൽ ബിജു ആണ് മരിച്ചത്. 41 വയസാണ്. ഇന്നലെ വൈകുന്നേരമാണ് റെയിൽവേ ട്രാക്കിൽ പുരുഷനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിത്. കണ്ണൂർ -എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തല ചിന്നി ചിതറിയിരുന്നതിനാൽ മൃതദേഹം
പയ്യോളിയിൽ ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു
പയ്യോളി: പയ്യോളിയിൽ ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. മേലടി ബ്ലോക്ക് ഓഫീസിന് സമീപം ക്രിസ്ത്യൻ പള്ളി റോഡിൻ്റെ അറ്റത്തായാണ് റെയിൽ പാളത്തിൽ നിന്നാണ് മൃതദേഹം കണ്ടത്. ഏകദേശം ആൻപതിനും അറുപതിനും ഇടയിൽ പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. കണ്ണൂർ – എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു.
കാറ്റിൽ പറന്നകന്ന കുടയോടൊപ്പം പോയത് ഒരു വീടിന്റെ സ്വപനങ്ങൾ, സ്കൂളിന്റെ ജീവൻ; കൊയിലാണ്ടിയിൽ ട്രെയിനപകടത്തിൽ പെട്ട് മരണമടഞ്ഞ ആനന്ദിന് നീറിപ്പുകയുന്ന മനസോടെ വിട നൽകി നാട്
കൊയിലാണ്ടി: ഒരേ ഒരു നിമിഷം കൊണ്ട് സന്തോഷമെല്ലാം മാറിമറിയുകയായിരുന്നു. ജീവിതമേ താറുമാറാവുകയായിരുന്നു. ഇനിയും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെയും സുഹൃത്തിന്റേയും വിയോഗം ഉൾക്കൊള്ളാനാവാതെ സഹപാഠികളും അധ്യാപകരുമൊക്കെ ആ വാര്‍ത്ത കേട്ടത്. പന്തലായനിയിലും ഒഞ്ചിയത്തും നടന്ന പൊതു ദർശനത്തിനു ശേഷം വേളത്ത് മൃതദേഹം സംസ്കരിച്ചു. മാതാപിതാക്കളെ എങ്ങനെ ആശ്വസിക്കണമെന്നറിയാതെ കണ്ടു നിൽക്കാനാവാത്ത നാട്ടുകാരും വീട്ടുകാരും വിതുമ്പി. ഇന്നലെ വൈകുന്നേരം
വെങ്ങളത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
ചേമഞ്ചേരി: വെങ്ങളത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. വെങ്ങളം റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങൾ മുറിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന യുവാവാണ് മരിച്ചത്. കയ്യിൽ
ചിരിച്ച മുഖത്തോടെ ആലപ്പുഴയിലേക്ക് ഉല്ലാസയാത്രയ്ക്കായി പോയി, തിരികെയെത്തിയത് നിശ്ചലനായി; കൊയിലാണ്ടിയിൽ ട്രെയിനിടിച്ചു മരിച്ച കായണ്ണ സ്വദേശി മുഹമ്മദ് നിഹാലിന് കണ്ണീരോടെ വിടചൊല്ലി നാട്
ചിരിച്ച മുഖത്തോടെ ആലപ്പുഴയിലേക്ക് ഉല്ലാസയാത്രയ്ക്കായി പോയി, തിരികെയെത്തിയത് നിശ്ചലനായി; കായണ്ണ സ്വദേശി മുഹമ്മദ് നിഹാലിന് കണ്ണീരോടെ വിടചൊല്ലി നാട് പേരാമ്പ്ര: ഉല്ലാസയാത്ര പോയിട്ട് വരാമെന്ന് ചിരിച്ച മുഖത്തോട് ബന്ധുക്കളോടും സുഹൃത്തക്കളോടും അയല്‍ക്കാരോടും പറഞ്ഞ് യാത്ര പറഞ്ഞിറങ്ങിയതായിരുന്നു മുഹമ്മദ് നിഹാല്‍, എന്നാല്‍ ട്രെയിനിന്റെ രൂപത്തില്‍ മരണം അവനെ കവര്‍ന്നെടുക്കുകയായിരുന്നു. ഇന്നലെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ അപകടത്തിലാണ് നിഹാല്‍
കൊയിലാണ്ടിയില്‍ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശി മുഹമ്മദ് നിഹാല്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്നലെയുണ്ടായ ട്രെയിനപകടത്തില്‍ മരിച്ചത് കായണ്ണ സ്വദേശിയായ യുവാവ്. കായണ്ണ പുല്‍പ്പാറ (കുരിക്കല്‍ കൊല്ലിയില്‍) കുഞ്ഞിമൊയ്തിയുടെ മകന്‍ മുഹമ്മദ് നിഹാലാണ് മരിച്ചത്. 19 വയസാണ്. സുഹൃത്തുക്കളൊടൊപ്പം ആലപ്പുഴയിലേക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയതായിരുന്നു നിഹാല്‍. ഇതിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ്
അച്ഛാ, അമ്മേ വിളികളുമായി അവരെ തേടി ഇനി ആരുമെത്തില്ല; പയ്യോളിയിൽ ട്രെയിനപകടത്തിൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്‌നങ്ങൾ
പയ്യോളി: പയ്യോളിയിലുണ്ടായ ട്രെയിനപകടം കവര്‍ന്നത് ഒരു ജീവന്‍ മാത്രമല്ല ഒപ്പം മണിയൂര്‍ പാലയാട് കോമാട് കുനി ബാബുവിന്റെയും ഷീബയുടെയും സ്വപ്‌നങ്ങളും പ്രതീക്ഷകളും കൂടിയാണ്. ഏകമകന്‍ അഭിരാമിൽ ചുറ്റിയായിരുന്നു ഇരുവരുടെയും ലോകം. എന്നാല്‍ ഇനി അവന്‍ തങ്ങള്‍ക്കൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ ഹൃദയം നുറുങ്ങിയ അവസ്ഥയിലാണ് ഇരുവരും. ഇന്നലെയാണ് ഒരു ട്രെയിനപകടത്തിലൂടെ അഭിരാമിന്റെ ജീവന്‍ നഷ്ടമായത്. അഭിരാമും സുഹൃത്തുക്കളും
പേരാമ്പ്ര കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് കര്‍ണ്ണാടകയില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയെ കര്‍ണാടകയിലെ റെയില്‍വേ റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷീദാണ്. കര്‍ണ്ണാടക, മദ്ദൂര്‍ റെയില്‍വേ സ്റ്റേഷനടുത്താണ് സംഭവം. പ്രവാസിയായ ജംഷീദ് ഒന്നര മാസം മുമ്പാണ് ഒമാനില്‍ നിന്ന് അവധിയെടുത്ത് നാട്ടില്‍ വന്നത്. പുതിയതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ബിസിനസ് ആവിശ്യത്തിനാണ് ജംഷീദും സുഹൃത്തുക്കളും കര്‍ണ്ണാടകയില്‍ പോയതായിരുന്നു. ഓള്‍ ഇന്ത്യ