Tag: thusharagiri waterfalls
കനത്ത ചൂടിൽ നിന്ന് കുളിരേകാം; സഞ്ചാരികളെ മാടിവിളിച്ച് തുഷാരഗിരിയുടെ അപൂർവ്വ സൗന്ദര്യം
തുഷാരഗിരി വെള്ളച്ചാട്ടം…. പാറക്കൂട്ടങ്ങൾക്ക് നടുവിലൂടെ ആർത്തലച്ച് ഒഴുകുന്ന വെള്ളച്ചാട്ടം. ചൂടിൽ നിന്ന് ശരീരത്തേയും മനസിനേയും തണുപ്പിക്കുവാനായി ഇവിടേക്ക് സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. വെള്ളരിമലയിൽ നിന്നും ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. വനം വകുപ്പ് നൽകുന്ന പാസ് എടുത്തതിനു ശേഷമാണ് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് കടക്കാൻ സാധിക്കുക. കാഴ്ചയ്ക്ക് മികവേകുന്ന ചെറു നീർച്ചാലുകള്‍ ഉൾപ്പടെ ഈരാറ്റുമുക്ക്,
തെളിഞ്ഞമാനം കണ്ട് വെള്ളത്തില്‍ കളിക്കാന്‍ ആവേശം കാട്ടല്ലേ, കാട്ടിലെ കനത്ത മഴയിൽ മലവെള്ളം കുത്തിയൊലിച്ച് എത്തിയേക്കാം; തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിക്കുന്നവർ ഏറെ ശ്രദ്ധിക്കണം
താമരശ്ശേരി: തുഷാരഗിരിയില്‍ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത മലവെള്ള പാച്ചിലില്‍ സഞ്ചാരികള്‍ അല്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിനു താഴെ കുളിച്ചുകൊണ്ടിരുന്ന നിരവധിയാളുകളെ ഇക്കോടൂറിസം ഗൈഡുകള്‍ സമയബന്ധിതമായ ഇടപെടല്‍ നടത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. പശ്ചിമഘട്ട വനമേഖലയിലെ ശക്തമായ മഴയാണ് ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിന് കാരണം. ഇത്തരം മലവെള്ളപാച്ചിലുകള്‍ ഈ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട സംഭവമല്ല. ഏതാനും ദിവസംമുമ്പ് കൂടരഞ്ഞി
ശാന്തമായ വെള്ളച്ചാട്ടം, കണ്ണടച്ച് തുറക്കും മുമ്പേ മലവെള്ളപ്പാച്ചിലെത്തി വന്യരൂപം പൂണ്ടു; തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് മലവെള്ളപ്പാച്ചിലെത്തുന്നതിന്റെയും ആളുകള്‍ ഓടിരക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ (വീഡിയോ കാണാം)
തുഷാരഗിരി: ആ സമയത്ത് തുഷാരഗിരി വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്ന ആര്‍ക്കും ഇപ്പോഴും നടുക്കം വിട്ട് മാറിയിട്ടില്ല. അതുവരെ ശാന്തമായിരുന്ന വെള്ളച്ചാട്ടം പൊടുന്നനെയാണ് വന്യരൂപം പൂണ്ടത്. ഒരു നിമിഷം കൊണ്ടാണ് വനത്തില്‍ നിന്ന് മലവെള്ളം കുത്തിയൊലിച്ച് വെള്ളച്ചാട്ടത്തിലേക്ക് എത്തിയത്. ഇതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. അവധി
പോകരുതേ എന്ന് നിരോധനം ഉണ്ടായിട്ടും തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആകർഷിച്ചു; മരണക്കയമായി തുഷാരഗിരി പതങ്കയം മേഖല; ഒരാഴ്ചയ്ക്കിടെ ഒഴുക്കില്‍പ്പെട്ടത് രണ്ടുപേര്‍
മുക്കം: പ്രകൃതി ഭംഗികൊണ്ട് സഞ്ചാരികളുടെ മനംകവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് കോഴിക്കോട് ജില്ലയിലെ പതങ്കയവും തുഷാരഗിരിയുമെല്ലാം. എന്നാല്‍ പ്രകൃതി ഭംഗിയുടെ പേരില്‍ പ്രസിദ്ധിയാര്‍ജിക്കുമ്പോഴും അപകടമരണങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയുണ്ട് ഈ പ്രദേശങ്ങള്‍. രണ്ടാഴ്ചയ്ക്കിടെ രണ്ടുപേരാണ് ഇവിടെ ഒഴുക്കില്‍പ്പെട്ടത്. ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്ക് ഒഴുക്കില്‍പ്പെട്ടിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. അതിനിടെയാണ് കഴിഞ്ഞദിവസം ബേപ്പൂര്‍ സ്വദേശിയായ അമല്‍
തുഷാരഗിരിയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി
കോടഞ്ചേരി: തുഷാരിഗിരിയില് യുവാവ് ഒഴുക്കില്‍പ്പെട്ടു. പൊലീസ് ഫയര്‍ ഫോഴ്സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. കോഴിക്കോട് നിന്നും എത്തിയ അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന യുവാവിനെയാണ് കാണാതായത്. രണ്ടുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ മകന് അമല്‍ പച്ചാട് (22) എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. ഒരാഴ്ച മുമ്പ് കോടഞ്ചേരിയിലെ