Tag: thiruvananthapuram

Total 13 Posts

കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചു വരുന്നു; ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ ആരംഭിച്ച് കേരളാ പൊലീസ്

തിരുവനന്തപുരം: കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ ആരംഭിച്ച് കേരളാ പൊലീസ്. ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് പേര് ഇട്ടിരിക്കുക്കുന്നത്. ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി കേരളാ പൊലീസിന്റെ സോഷ്യൽ പൊലീസിങ് ഡിവിഷനാണ് സെന്റർ ആരംഭിച്ചത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗൺസിലിങിലൂടെ ഡിജിറ്റൽ

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച: അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതി ഡി.ജി.പി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വെള്ളിയാഴ്ച അറിയിച്ചിരുന്നു. എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ യൂട്യൂബ് ചാനലിലേക്ക് ചോര്‍ന്നുകിട്ടുകയും പരേക്ഷ തലേന്ന് യൂട്യൂബ് ചാനലുകളില്‍

സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍; കരിക്കുലത്തിലും അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. നിലവിലെ മൂന്ന് വര്‍ഷത്തോട് ഒരു വര്‍ഷം കൂട്ടിച്ചേര്‍ക്കുകയെന്നതല്ല പുതിയ ബിരുദ കോഴ്‌സുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉള്‍പ്പെടെയാണ് കരിക്കുലം തയ്യാറാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാല് വര്‍ഷ കോഴ്സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍

വീട്ടിലെ തുണികള്‍ക്കും പേപ്പറുകള്‍ക്കും തീപിടിക്കുന്നു; ഭീതികാരണം ബന്ധുവീട്ടിലേക്ക് താമസം മാറി ആര്യനാട് സ്വദേശികള്‍

തിരുവനന്തപുരം: വീട്ടില്‍ കിടക്കുന്ന തുണികള്‍ക്കും പേപ്പറുകള്‍ക്കും തനിയെ തീ പിടിക്കുന്നുവെന്ന പരാതിയുമായി കുടുംബം. തിരുവനന്തപുരം ആര്യനാട് ഇറവൂര്‍ കിഴക്കേക്കര സജി ഭവനില്‍ ഡി സത്യന്റെ വീട്ടിലാണ് അസ്വാഭാവികമായ സംഭവങ്ങള്‍ നടക്കുന്നത്. സത്യനും ഭാര്യ സലീനയും മകനും കൊച്ചുമക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. കഴിഞ്ഞ 15ന് രാത്രി ഒമ്പതുമണിയോടെ അലമാരയിലും സമീപത്തെ ഡ്രസ് സ്റ്റാന്‍ഡില്‍ ഇട്ടിരുന്ന വസ്ത്രങ്ങളിലുമാണ് ആദ്യം

കണ്ണില്ലാത്ത ക്രൂരത; തിരുവനന്തപുരത്ത് വിവാഹ ദിവസം വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു, പെണ്‍കുട്ടിയുടെ മുന്‍ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹദിവസം വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ് സംഭവം. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജനെയാണ് മകളുടെ മുന്‍ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. അറുപത്തിരണ്ട് വയസായിരുന്നു. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് വര്‍ക്കല ശിവഗിരിയില്‍ വച്ച് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട സല്‍ക്കാരവും വീട്ടില്‍

തിരുവനന്തപുരത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറയന്‍കീഴ് ശാര്‍ക്കര ശ്രീ ശാരദാ വിലാസം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആര്‍.എസ്.രാഖിശ്രീ (ദേവു) ആണ് മരിച്ചത്. പതിനഞ്ച് വയസായിരുന്നു. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ മുഴുവന്‍

തിരുവനന്തപുരം മണക്കാട് വീടിന് മുന്നില്‍ ‘വൃക്കയും കരളും വില്‍പനക്ക്’ എന്ന ബോര്‍ഡ് വച്ച് കുടുംബം; ഇതിനിടയാക്കിയ സാഹചര്യം കേട്ട് അമ്പരന്ന് പോലീസും സോഷ്യല്‍ മീഡിയയും

തിരുവനന്തപുരം: വീടിന് മുന്നില്‍ ‘വൃക്കയും കരളും വില്‍പനക്ക്’ എന്ന ബോര്‍ഡ് വച്ച് കുടുംബം. തിരുവനന്തപുരം മണക്കാട് പുത്തന്‍ റോഡ് റെസിഡന്റ്‌സ് അസോസിയേഷനില്‍ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് കുമാര്‍ ആണ് ഇന്നലെ രാവിലെ പത്ത് മണിയോടെ വാടക വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവത്തിന്റെ നിജസ്ഥിതി അറിയാനായി പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം

ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, 20 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ബസ് കാത്തുനിന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം വെയിലൂരിലാണ് സംഭവം. കെ.ടി.സി.ടി ആര്‍ട്‌സ് കോളേജിലെ എം.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയും ആറ്റിങ്ങല്‍ സ്വദേശിനിയുമായ ശ്രേഷ്ഠ എം. വിജയ് (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3:15 ഓടെയാണ് അപകടമുണ്ടായത്. കല്ലമ്പലം പൊലീസ് സ്റ്റേഷന് മുന്നിലായി ബസ് കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. കൊല്ലം ഭാഗത്ത്

വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച്, മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയില്‍ ഇരുപതുകാരിയുടെ മൃതദേഹം വീട്ടിലെ അടച്ചിട്ട മുറിയില്‍; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇരുപതുകാരിയെ വീട്ടിലെ അടച്ചിട്ട മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ് സംഭവം. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചും മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് സാന്ദ്ര മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര.

തിരുവനന്തപുരത്ത് പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. വടശ്ശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കല്‍ സ്വദേശി ഗോപുവാണ് (20) കസ്റ്റഡിയിലുള്ളത്. സഹോദരിമാര്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പ്രതി പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്