Tag: Theft
കട്ടർ ഉപയോഗിച്ച് പമ്പ് സെറ്റ് മുറിച്ചെടുത്ത് സ്കൂട്ടിയിൽ വെച്ചു, ആളുകൾ കണ്ടപ്പോൾ നന്നാക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയി; കൊയിലാണ്ടിയിൽ പട്ടാപ്പകൽ പമ്പ് സെറ്റ് മോഷ്ടിച്ച് യുവാവ്
കൊയിലാണ്ടി: കൊയിലാണ്ടി ജവഹർ ബിൽഡിങ്ങിൽ പട്ടാപ്പകൾ മോഷണം. നടേലക്കണ്ടി റോഡിലെ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന യു.കെ ഡെൻ്റൽ ക്ലിനിക്കിൻ്റെ ഉടമസ്ഥതയിലുള്ള പമ്പ് സെറ്റാണ് സ്കൂട്ടിയിലെത്തി യുവാവ് മോഷ്ടിച്ച് കടന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. ബിൽഡിങ്ങിൻ്റെ പിറകിലുള്ള കിണറിനോട് ചേർന്നാണ് പമ്പ് സെറ്റ് സ്ഥാപിച്ചിരുന്നത്. ഇത് കട്ടർ ഉപയോഗിച്ച് മോഷ്ടാവ് മുറിച്ചെടുക്കുയായിരുന്നു. സമീപത്തെ സ്ഥാപനത്തിലെ ആളുകളെ
വീട്ട് വരാന്തയിലും മുറികളിലും മുളകുപൊടി പ്രയോഗം; പയ്യോളിയില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് സ്വർണ്ണാഭരണം മോഷണം പോയി
പയ്യോളി: പേരാമ്പ്ര റോഡിലെ നെല്ലേരിമാണിക്കോത്തിന് സമീപത്തെ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. പുളിക്കുമഠത്തില്‍ ‘സൗഭാഗ്യ’യില്‍ ഗംഗാധരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഗംഗാധരന്‍ വീടടച്ചിട്ട് കണ്ണൂര്‍ ഇരിട്ടിയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് പോയ സന്ദര്‍ഭത്തിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ വാതിലുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ പിടിക്കപ്പെടാതിരിക്കാന്‍ വരാന്തയിലും വീടിനകത്തും മുളകുപൊടി വിതറിയിട്ടുണ്ട്. കിടപ്പുമുറിയിലെയും അലമാരകളിലെയും വസ്ത്രങ്ങളും
അമ്പലങ്ങളിലും ബസുകളിലും തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍; ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഉള്ള്യേരി ആതകശ്ശേരി ക്ഷേത്രത്തിലടക്കം നടന്ന കവര്‍ച്ചയുടെ വിവരങ്ങള്‍
ഉള്ള്യേരി: ആരാധനാലയങ്ങള്‍, മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍. തമിഴ്നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45വയസ്സ്), മകള്‍ സന്ധ്യ(25) എന്നിവരാണ് അറസ്റ്റിലായത്. ഉള്ള്യേരി ആതകശ്ശേരി അമ്പലത്തില്‍ നടന്ന മോഷണത്തിന്റെ വിവരങ്ങളടക്കമാണ് ഇവരെ ചോദ്യം ചെയ്തതോടെ
ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതി; പേരാമ്പ്ര സ്വദേശിയായ പതിനേഴുകാരന്‍ പിടിയില്‍
പേരാമ്പ്ര: ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ മോഷണ കേസുകളില്‍ പ്രതിയായ പതിനേഴു വയസ്സുകാരന്‍ പിടിയില്‍. പേരാമ്പ്ര സ്വദേശിയായ കുട്ടിയെ പിടികൂടിയത് വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന്. കോഴിക്കോട് കൈരളി തിയറ്ററില്‍ നിന്നും കഴിഞ്ഞവര്‍ഷം ജൂലൈ മാസത്തിലും ഈ വര്‍ഷം ജനുവരി മാസത്തിലും സ്‌കൂട്ടര്‍ മോഷ്ടിച്ചതായും കോഴിക്കോട് കടപ്പുറത്ത് നിന്നും ചുവപ്പ് പള്‍സര്‍
കോഴിക്കോട് മോഷണ കേസിലെ പിടികിട്ടാപ്പുള്ളി; 33 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ
കോഴിക്കോട് : നടക്കാവ് സ്റ്റേഷൻ പരിധിയിൽ 1990 ൽ മോഷണം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി 33 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പീടിയിലായി. കോഴിക്കോട് എരഞ്ഞിപ്പാലം ഈസ്റ്റ് നടക്കാവ് ഓർക്കാട്ട് വയൽ മുഹമ്മദ് സലാൽ എന്ന സലീലിനെയാണ് അറസ്റ്റ് ചെയ്തത്. നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ വെച്ചായിരുന്നു അറസ്റ്റ്. ഇയാൾ
കക്കൂസ് മാലിന്യം തള്ളുന്നതിന് തടയിടാന്‍ നെല്ല്യാടിയില്‍ നാട്ടുകാര്‍ സ്ഥാപിച്ച സി.സി.ടി.വി മോഷണം പോയി; നഷ്ടമായത് ക്യാമറ സ്ഥാപിച്ച് നാലുമാസത്തിനുള്ളില്‍
കൊയിലാണ്ടി: നെല്ല്യാടി പാലത്തിനു സമീപം സ്ഥാപിച്ച സി.സി.ടി.വി ക്യാമറ മോഷണം പോയതായി പരാതി. ഇന്നലെ രാത്രിയാണ് ക്യാമറ മോഷണം പോയത്. നെല്ല്യാടി പാലത്തിനു സമീപം കക്കൂസ് മാലിന്യമടക്കമുള്ള മാലിന്യങ്ങള്‍ വ്യാപകമായി കൊണ്ടുതള്ളുന്നതിന് തടയിടാനായി പ്രദേശവാസികളുടെ സഹകരണത്തോടെ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയാണ് മോഷണം പോയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് നാലാം വാര്‍ഡ് കൗണ്‍സിലര്‍
പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി, ശബ്ദംകേട്ടെത്തിയ ഗൃഹനാഥയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ് കള്ളന്‍; കൊല്ലം യു.പി സ്‌കൂളിന് സമീപം മോഷണം
കൊല്ലം: കൊല്ലം യു.പി സ്‌കൂളിന് സമീപം വീട് കുത്തിത്തുറന്ന് മോഷണം. സ്‌കൂളിന് എതിര്‍വശത്തുള്ള പ്രശാന്തിയില്‍ ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ വീട്ടിലാണ് കളളന്‍ കയറിയത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവമെന്ന് അയല്‍വാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ജനാര്‍ദ്ദനന്‍ മാസ്റ്ററും ഭാര്യ ശാന്തയും മകന്‍ അനീഷും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. രാത്രി അസ്വാഭാവികമായ ശബ്ദം കേട്ട്
ആരുമില്ലാത്ത തക്കം നോക്കി പതുങ്ങിയെത്തി, മേശയിലെ പണം മുഴുവന്‍ വാരിയെടുത്തു, എല്ലാത്തിനും സാക്ഷിയായി സി.സി.ടി.വി ക്യാമറ; മൂടാടിയിലെ മോഷണത്തിന്റെ വീഡിയോ ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്
മൂടാടി: മൂടാടി ബസ് സ്‌റ്റോപ്പിന് സമീപത്തെ കടയില്‍ പട്ടാപ്പകല്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന് ലഭിച്ചു. മുടി നീട്ടി വളര്‍ത്തിയ യുവാവ് കടയില്‍ കയറുന്നതിന്റെയും മേശയില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെയായിരുന്നു മോഷണം നടന്നിരുന്നത്. മൂടാടി സ്വദേശി പ്രശാന്തന്റെ ചെടിച്ചട്ടികളും വളവും
മൂടാടിയില്‍ പട്ടാപ്പകല്‍ മോഷണം; കടയിലുണ്ടായിരുന്ന സ്ത്രീ ശുചിമുറിയിൽ പോയ തക്കത്തിന് യുവാവ് അകത്തുകയറി, പെട്ടിയില്‍ നിന്നും ഇരുപതിനായിരത്തോളം രൂപയുമായി ബൈക്കില്‍ മുങ്ങി
മൂടാടി: മൂടാടി ഓട്ടോ സ്റ്റാന്റിനു സമീപത്തെ കടയില്‍ പട്ടാപ്പകല്‍ മോഷണം. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.50ഓടെയാണ് കള്ളന്‍ കടയിലേക്ക് കയറുകയും പണം മോഷ്ടിക്കുകയും ചെയ്തത്. മൂടാടി സ്വദേശി പ്രശാന്തന്റെ ചെടിച്ചട്ടികളും വളവുമൊക്കെ വില്‍ക്കുന്ന കടയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. ബൈക്കിലെത്തിയ ഏതാണ്ട് പതിനെട്ട് വയസ് തോന്നുന്ന യുവാവാണ് മോഷണം നടത്തിയതെന്ന് പ്രശാന്തന്‍ കൊയിലാണ്ടി ന്യൂസ് ഡോട്