Tag: Theft
സംഘം ചേര്‍ന്ന് ബൈക്ക് മോഷണം; കോഴിക്കോട് സ്വദേശികളായ ബാപ്പയും മക്കളും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: വാഹന മോഷണം ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ ബാപ്പയും മക്കളും ഉള്‍പ്പെടെ അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി തായിഫ് (22), ഫറോക്ക് സ്വദേശികളായ സഹോദരന്മാരായ ഷിഹാല്‍ (21) ഫാസില്‍ (23) എന്നിവരും ഇവരുടെ ബാപ്പ ഫൈസലുമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊളത്തറ സ്വദേശിയുടെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട പള്‍സര്‍ 220 മോഷണം നടത്തിയ സംഘമാണ്
ലഹരി ഉപയോഗിക്കാനും ആര്‍ഭാടജീവിതത്തിനും പണം വേണം; വാഹന മോഷണം പതിവാക്കിയ കുട്ടിക്കള്ളന്മാര്‍ കോഴിക്കോട് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധയിടങ്ങളില്‍നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഏഴുപേരെ പോലീസ് പിടികൂടി. നഗരത്തില്‍ വാഹന മോഷണക്കേസുകള്‍ പതിവായതിനെത്തുടര്‍ന്ന് സിറ്റി പോലീസ് മേധാവി രാജ്പാല്‍ മീണയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പാണ് പ്രതികളെ പിടികൂടിയത്. ഇതില്‍ മൂന്നുപേര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും പലതവണ ചികിത്സയ്ക്ക് വിധേയരായവരുമാണെന്ന് പോലീസ് പറഞ്ഞു. രാത്രിയില്‍ വീടുവിട്ടിറങ്ങി മോഷ്ടിച്ച
കൊല്ലം ആനക്കുളത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ബാഗ് മോഷ്ടിച്ച് യുവാക്കള്‍
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിനെത്തിയ പേരാമ്പ്ര മരുതേരി സ്വദേശിയുടെ ബാഗ് മോഷ്ടിച്ചതായി പരാതി. കൊല്ലം ആനക്കുളത്തുള്ള ഗ്യാലക്‌സി ഫര്‍ണിച്ചറിന് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി വെള്ളം കുടിക്കാനായി പുറത്തിറങ്ങിയ സമയത്ത് ഓട്ടോയുടെ പിറകില്‍ നിന്നും ബാഗുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വലിയവിളക്ക് ദിനത്തില്‍ രാത്രി 1.30നായിരുന്നു സംഭവം. ബാഗില്‍ അയ്യായിരം രൂപയും ചെറിയൊരു
മുക്കാളിയില്‍ വീട് കുത്തിത്തുറന്ന് മോഷണം; അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചുപവനും 45,000 രൂപയും കളവുപോയതായി പരാതി
ഒഞ്ചിയം: മുക്കാളിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. മുക്കാളി ദേശീയപാതയോടുചേര്‍ന്ന ‘ശ്രീഹരി’യില്‍ ഹരീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തില്‍ അലമാരയില്‍ സൂക്ഷിച്ച അഞ്ചുപവന്‍ സ്വര്‍ണാഭരണവും 45,000 രൂപയും കളവുപോയി. ദിവസങ്ങള്‍ക്കുമുമ്പാണ് ഹരീന്ദ്രനും കുടുംബവും വീടുപൂട്ടി ബെംഗളൂരുവില്‍ മകളുടെ താമസസ്ഥലത്ത് പോയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അടുത്തബന്ധുക്കള്‍ വീടിന്റെ പിന്‍വശത്തെ ഗ്രില്‍സ് തുറന്നനിലയില്‍ കണ്ടത്. ഉടനെ വിവരം ചോമ്പാലപോലീസിനെ അറിയിച്ചു.
ഷട്ടർപൊക്കി അകത്തു കടന്ന് പണം കവർന്നു; പയ്യോളി മേഖലയിലെ നാല് കടകളിൽ മോഷണം
പയ്യോളി: പയ്യോളിയിലെ വിവിധ കടകളിൽ മോഷണം. നാല് കടകളിലാണ് മോഷ്ടാക്കൾ കയറി പണം കവർന്നത്. പയ്യോളിയിലെ വീനസ് സെെക്കൾസ്, ബസ് സ്റ്റാൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൈരളി ഹോട്ടൽ, ബീച്ച്റോഡിലെ ഫൈവ് ജി മൊബൈൽ ഷോപ്പ്, ഓയിൽമില്ലിൽ പ്രവർത്തിക്കുന്ന പലചരക്ക് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി നെെറ്റ് പെട്രോളിംഗ് നടത്തുന്നതിനിയിലാണ് മോഷണം നടത്തത് പയ്യോളി
കൂടരഞ്ഞിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 20 ഓളം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ
തിരുവമ്പാടി: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 20 ഓളം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. മലപ്പുറം മഞ്ചേരി മക്കരപറമ്പ് അബ്ദുല്ലത്തീഫാണ് (27) പിടിയിലായത്. കൂടരഞ്ഞി പട്ടോത്ത് താന്നിക്കൽ അബ്ദുൽ കരീമിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നസമയത്ത് വീട്
മോഷ്ടിക്കുന്ന വാഹനം ‘പാര്‍ട്‌സുകളാക്കി’ വില്‍പന; കൊയിലാണ്ടി സ്വദേശിയടക്കം നാല് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് വാഹനങ്ങള്‍ മോഷ്ടിക്കുകയും മണിക്കൂറുകള്‍ക്കകം പൊളിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. വെള്ളയില്‍ ജോസഫ് റോഡിലെ കളിയാട്ട് പറമ്പില്‍ കെ.പി. ഇക്ബാല്‍ (54), കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശികളായ പാവര്‍ വയലില്‍ കെ.വി. യൂനസ് (38), കൊടക്കാടന്‍ കുനിയില്‍ കെ.കെ. മണി (42), പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി എന്നിവരെയാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷിന്റെ
പോലീസ് ചമഞ്ഞ് യാത്രക്കാരുടെ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചു; കോഴിക്കോട് യുവാക്കളുടെ നാലംഗസംഘം പോലീസ് പിടിയില്‍
കോഴിക്കോട്: പോലീസ് ചമഞ്ഞ് യാത്രക്കാരെ പരിശോധിച്ച് പണവും മൊബൈല്‍ഫോണും കവരുന്ന നാലംഗസംഘം പിടിയില്‍. പെരുമണ്ണ പാറമ്മല്‍ അന്‍ഷിദ് (19), ഒളവണ്ണ പൊക്കിലാടത്ത് മിഥുന്‍ (20), അരക്കിണര്‍ കളരിക്കല്‍ തെക്കെകോയ വളപ്പ് ആസിഫ് റഹ്മാന്‍ (21), തിരുവല്ല സ്വദേശി മുളമൂട്ടില്‍ അല്‍ അമീന്‍ (22) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്. പോലീസ് ചമഞ്ഞ് പരിശോധനയ്‌ക്കെന്ന വ്യാജേന യാത്രക്കാരെ
മോഷണത്തിനിടെ അപകടത്തില്‍പ്പെട്ട് ചികിത്സയിലായി; ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് കടന്നുകളഞ്ഞു, ബൈക്ക് മോഷണക്കേസിലെ പ്രതി കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയില്‍
കോഴിക്കോട്: ബൈക്ക് മോഷണക്കേസിലെ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി. കൊടുവള്ളി കരീറ്റിപറമ്പ് പുത്തന്‍പുരക്കല്‍ ഹബീബ് റഹ്മാനാണ് പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി 16 ന് കല്ലായി റോഡ് യമുന ആര്‍ക്കേഡിന് സമീപത്തുവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതി കൂട്ടാളിയുമായി ചേര്‍ന്ന് 17 ന് പൂലര്‍ച്ചെ ഈ ബൈക്കിലെത്തി താമരശ്ശേരിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തി. തുടര്‍ന്ന്
പട്ടാപ്പകല്‍ സ്‌കൂട്ടറിലെത്തി കൊയിലാണ്ടിയില്‍ നിന്നും പമ്പ് സെറ്റ് മോഷ്ടിച്ച യുവാവ് പിടിയില്‍; അറസ്റ്റിലായത് കുറുവങ്ങാട് സ്വദേശി
കൊയിലാണ്ടി: കൊയിലാണ്ടി ജവഹര്‍ ബില്‍ഡിങ്ങിന് പിറകിലുള്ള കിണറിന്റെ പമ്പ് സെറ്റ് മോഷ്ടിച്ച യുവാവ് പിടിയില്‍. കുറുവങ്ങാട് ഐ.ടി.ഐയ്ക്ക് സമീപം വരകുന്നുമ്മല്‍ കോളനിയില്‍ ബദര്‍ഷാന്‍ (26) ആണ് പിടിയിലായത്. നടേലക്കണ്ടി റോഡിലെ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന യു.കെ ഡെന്റല്‍ ക്ലിനിക്കിന്റെ ഉടമസ്ഥതയിലുള്ള പമ്പ് സെറ്റാണ് സ്കൂട്ടിയിലെത്തി യുവാവ് മോഷ്ടിച്ച് കടന്നത്. മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം.