Tag: Theft
ചെങ്ങോട്ടുകാവ് മാടാക്കര ക്ഷേത്രഭണ്ഡാരം പൂട്ടുതകര്‍ത്ത് മോഷണം; സമീപത്തെ വീട്ടിലും മോഷണശ്രമം
ചെങ്ങോട്ടുകാവ്: മാടാക്കര വാവുലേരി തറവാട് ധര്‍മ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം പൂട്ടുതകര്‍ത്ത് മോഷണം. ഇന്നലെ വൈകുന്നേരം വിളക്ക് കൊളുത്താനായി എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെടുന്നത്. ഭണ്ഡാരത്തിലുണ്ടായിരുന്ന കഴിഞ്ഞമാസത്തെ പൂജയുടെ പണം നഷ്ടമായിട്ടുള്ളതായി തറവാട്ടുകാര്‍ അറിയിച്ചു. വസന്തപുരം അമ്പലത്തിന് അടുത്തായുള്ള ഒരു കുടുംബക്ഷേത്രമാണിത്. ഏതാണ്ട് രണ്ടുവര്‍ഷമായിട്ടേയുള്ളൂ ഇവിടെ ക്ഷേത്രം വന്നിട്ട്. ക്ഷേത്രപരിപാടികളുടെ വേളയിലും മറ്റും കഴിയാനായി സമീപത്തുനിര്‍മ്മിച്ച ഡോ.എം.പത്മനാഭന്റെ
സി.സി.ടി.വിയിൽ നിന്ന് രക്ഷപ്പെട്ടു, ആർ.സി മാറ്റുമ്പോൾ കുടുങ്ങി; കോഴിക്കോട്ട് നിർത്തിയിട്ട കാറുമായി മുങ്ങിയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീൻ വി കെയാണ് അറസ്റ്റിലായത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജുവിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന്
ആനവാതിലിലെ മോഷണം: പ്രതികളെ പോളി ക്ലിനിക്കിലെത്തിച്ച് തെളിവെടുത്തു; തെളിവെടുപ്പിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്
ഉള്ളിയേരി: ആനവാതിലിലെ പോളി ക്ലിനിക്കില്‍ മോഷണം നടത്തിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീ കെയര്‍ പോളി ക്ലിനിക്കില്‍ രണ്ട് പ്രതികളെയും എത്തിച്ചാണ് അത്തോളി പൊലീസ് തെളിവെടുത്തത്. മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കല്‍ വീട്ടില്‍ കിഷോര്‍ (20), തേഞ്ഞിപ്പാലം ചേളാരി അബ്ദുള്‍ മാലിക്ക് (20) എന്നിവരുമായാണ് പൊലീസ് തെളിവെടുപ്പിന് എത്തിയത്. തെളിവെടുപ്പിന്റെ ദൃശ്യങ്ങള്‍
താമരശ്ശേരിയിൽ പണിക്ക് വിളിച്ചുവരുത്തി മോഷണം; അതിഥി തൊഴിലാളികളുടെ ഫോണുകളും പേഴ്സും കവർന്ന് യുവാവ്
താമരശ്ശേരി: അതിഥി തൊഴിലാളികളെ പണിക്ക് വിളിച്ചുവരുത്തിയ ശേഷം യുവാവ് തൊഴിലാളികളുടെ പേഴ്സു മൊബെെൽഫോണും മോഷ്ടിച്ചതായി പരാതി. താമരശേരി കാരാടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശികളായ അബ്രീസ് ആലത്തും അബ്ദുൽ ഗഫാറുമാണ് മോഷണത്തിന് ഇരയായത്. ഇന്നലെ രാവിലെയാണ് സംഭവം. ഇവരുടെ താമസസ്ഥലത്ത് എത്തി പണിയുണ്ടെന്ന് പറഞ്ഞ് യുവാവ് താമസ സ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കാരാടിയിലെ ആൾതാമസമില്ലാത്ത വീട്ടിലേക്കാണ്
വടകരയില്‍ ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു; നാടോടി സ്ത്രീ പിടിയില്‍
വടകര: ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ നാടോടി സ്ത്രീ അറസ്റ്റില്‍. തമിഴനാട് ഡിണ്ടിങ്കല്‍ സ്വദേശി കാവ്യയാണ് (25) പോലീസ് പിടിയിലായത്. വടകര – ആയഞ്ചേരി റൂട്ടിലോടുന്ന ശ്രേയസ് ബസില്‍ വെച്ച് വ്യാഴാഴ്ച രാവിലെ 10.35നായിരുന്നു സംഭവം. വടകര ആയഞ്ചേരി വള്യാട് സ്വദേശി വണ്ണാത്തി പറമ്പത്ത് സുധയുടെ ഒന്നേ മുക്കാല്‍ പവന്‍ സ്വര്‍ണമാണ് കാവ്യ മോഷ്ടിച്ചത്.
മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടെ കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍; പ്രതികളില്‍ നിന്നും രണ്ട് ബൈക്ക് കൂടി കണ്ടെടുത്തു
കോഴിക്കോട്: മോഷ്ടിച്ചബൈക്കുമായി നഗരത്തില്‍ സഞ്ചരിച്ച മൂന്നുപേരെ പിടികൂടി. പന്നിയങ്കര സ്വദേശി സൂറത്ത് വീട്ടില്‍ മുഹമ്മദ് റംഷാദ് (32) ഒളവണ്ണസ്വദേശി പയ്യുണ്ണി വീട്ടില്‍ പി.എ. അജ്‌നാസ്(23) അരീക്കാട് സ്വദേശി ഹസ്സന്‍ഭായ് വീട്ടില്‍ പി.എം. ഷംജാദ് (27) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരില്‍നിന്ന് മോഷ്ടിച്ച രണ്ട് ബൈക്കുകള്‍ കൂടി
അടുക്കളയില്‍ നിന്ന് മുളകുപൊടിയെടുത്ത് വീട്ടിലാകെ വിതറി, മുറികള്‍ അലങ്കോലമാക്കി; പയ്യോളി കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണ്ണവും പണവും നഷ്ടമായി
പയ്യോളി: കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം. താനിച്ചുവട്ടില്‍ ഷൈമയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് വീട്ടുകാര്‍ മോഷണവിവരം അറിയുന്നത്. രണ്ട് പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് മോഷണം പോയത്. ഭര്‍ത്താവ് ബാലന്റെ വീട്ടിലേക്ക് പോയതായിരുന്നു ഷൈമ. തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് തിരികെയെത്തിയപ്പോഴാണ് ഷൈമ വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്‍സിന്റെയും വാതിലിന്റെയും
ആളൊഴിഞ്ഞ റോഡില്‍ പെട്രോള്‍പമ്പ് ജീവനക്കാരിയുടെ മാല കവര്‍ന്ന കേസ്; കുറ്റിച്ചിറ സ്വദേശിയായ യുവാവ് പിടിയില്‍
കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയുടെ മാല മോഷ്ടിച്ചയാള്‍ പിടിയില്‍. കുറ്റിച്ചിറ സ്വദേശിയും ഇപ്പോള്‍ ഒടുമ്പ്രയില്‍ വാടകക്ക് താമസിക്കുകയും ചെയുന്ന ഫൈജാസി (38) നെയാണ് പോലീസ് പിടികൂടിയത്. ഡി.സിപി ബൈജുവിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഇന്‍സ്പെക്ടര്‍ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കഴിഞ്ഞ എട്ടാം തീയ്യതി കാരന്തൂര്‍ കൊളായ്ത്താഴത്തായുരുന്നു
ബസ് യാത്രക്കിടെ സഹയാത്രികന്റെ മൊബൈല്‍ മോഷ്ടിച്ചു; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍
കോഴിക്കോട്: ബസ് യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കട്ടിപ്പാറ സ്വദേശി ആര്യാകുളം വീട്ടില്‍ മുഹമ്മദ് അഷര്‍(33)നാണ് അറസ്റ്റിലായത്. കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അവിടനെല്ലൂര്‍ സ്വദേശിയുടെ പതിനാലായിരംരൂപ വിലവരുന്ന ഫോണാണ് കൂട്ടാലിട റൂട്ടില്‍ ഓടുന്ന സ്വകാര്യബസിന്റെ ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍നിന്ന് മോഷണംപോയത്. പുതിയസ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് കൂട്ടാലിടയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
തിരുവങ്ങൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ബാറ്ററി മോഷണം പോയി
തിരുവങ്ങൂര്‍: വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ബാറ്ററി മോഷണം പോയതായി പരാതി. ഓട്ടോ ഡ്രൈവര്‍ കാഞ്ഞിരക്കണ്ടി രവീന്ദ്രന്റെ ഓട്ടോയില്‍ നിന്നാണ് ബാറ്ററി മോഷണം പോയത്. വെറ്റിലപ്പാറയിലെ വീട്ടില്‍ പതിവുപോലെ നിര്‍ത്തിയിട്ടതായിരുന്നു. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടില്‍ സ്ഥിരമായി നിര്‍ത്തിടാറുള്ള സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തതാണ്. പിറ്റേന്ന് രാവിലെയാണ് ബാറ്ററി മോഷ്ടിക്കപ്പെട്ടത് ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് കൊയിലാണ്ടി