Tag: Theft
വടകര, കൊയിലാണ്ടി വഴി കോഴിക്കോട്ടേക്ക്; മോഷ്ടിച്ച ബൈക്കുമായി കടന്ന യുവാക്കളെ തിരയുന്ന പൊലീസിന് ‘റൂട്ട് മാപ്പ്’ നല്‍കി എ.ഐ. ക്യാമറ
വടകര: കാഞ്ഞങ്ങാട് നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട്ടേക്ക് കടന്ന പ്രതികളെ തിരയുന്ന പൊലീസിന് ‘റൂട്ട് മാപ്പ്’ നല്‍കി എ.ഐ ക്യാമറ. പ്രതികള്‍ യാത്ര ചെയ്തത് ഹെല്‍മറ്റിടാതെയായതിനാല്‍ പിഴയടക്കാന്‍ ആവശ്യപ്പെട്ട് ദൃശ്യങ്ങള്‍ സഹിതം ഉടമയ്ക്ക് നോട്ടീസ് വന്നതോടെയാണ് ബൈക്ക് പോയ വഴി മനസിലായത്. ബൈക്ക് നിര്‍ത്തിയിട്ട സ്ഥലത്തിനടുത്തായി പുതിയകോട്ടയിലുളള ക്യാമറയില്‍ പതിഞ്ഞ ചിത്രമായിരുന്നു ആദ്യ ചലാനിലുണ്ടായിരുന്നത്. പിന്നാലെ
കോഴിക്കോട് ഷോറൂമില്‍ നിന്ന് മോഷണം പോയ കാര്‍ പേരാമ്പ്രയില്‍; ചേനോളി സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയില്‍
പേരാമ്പ്ര: ഫോര്‍ഡിന്റെ കോഴിക്കോട് ഷോറൂമില്‍ നിന്നും മോഷണം പോയ കാര്‍ പേരാമ്പ്രയില്‍ കണ്ടെത്തി. മുളിയങ്ങലില്‍ ഒരു സ്റ്റിക്കര്‍ ഷോപ്പില്‍ നിന്നാണ് പൊലീസ് വാഹനം കണ്ടെടുത്തത്. കോഴിക്കോട് നടക്കാവിലുള്ള ഫോര്‍ഡിന്റെ ഷോറൂമില്‍ നിന്ന് കഴിഞ്ഞദിവസമാണ് ആഢംബരകാര്‍ മോഷണം പോയത്. കെ.എല്‍ 13 എ.ടി 1223 നമ്പര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. ഇത് പേരാമ്പ്ര ഭാഗത്തേക്കാണ് വന്നത് എന്ന വിവരത്തിന്റെ
വടകര അടക്കാതെരുവില്‍ രണ്ടംഗസംഘം കടകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു; മോഷണം നടത്തുന്നപ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍
വടകര: വടകര അടക്കാതെരുവിലെ പതിനഞ്ചോളം കടകളില്‍ വ്യാപക മോഷണം. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് കടകളില്‍ മോഷണം നടന്നത്. രണ്ട് പേരടങ്ങുന്ന സംഘം മാസ്‌കും തൊപ്പിയും ഉപയോഗിച്ച് മുഖം മറച്ചാണ് എത്തിയത്. കടകള്‍ കുത്തിത്തുറന്ന് അകത്തു കടന്ന പ്രതികള്‍ കടകളില്‍ നിന്നും പണം കവര്‍ന്നതായി കട ഉടമകള്‍ പറഞ്ഞു. അടക്കാത്തെരു കോഫി ഹൗസിന് സമീപമുള്ള അഞ്ചോളം കടകളും ടൗണ്‍
ഉരുളിക്കളളന്‍ പിടിയില്‍; തിക്കോടി തൃക്കോട്ടൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ ഉരുളി മോഷ്ടിച്ചത് നാല് മാസങ്ങല്‍ക്ക് മുന്‍പ്
കൊയിലാണ്ടി: തിക്കോടി തൃക്കോട്ടൂര്‍ ക്ഷേത്രത്തിലം ഉരുളി മോഷടിച്ച പ്രതി പിടിയില്‍. കാസര്‍ഗോഡ് ചെറുവത്തൂര്‍ തിമിരി കൊപ്പരപ്പുരയില്‍ സിദ്ധിഖ്(45) ആണ് പിടിയിലായത്. നാലുമാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ജൂലായ് 30 തിയ്യതി ഇയാള്‍ തൃക്കോട്ടൂര്‍ ഗണപതി ക്ഷേത്രത്തിലെ രണ്ട് ഉരുളികളാണ് മോഷ്ടിച്ചത്. ക്ഷേത്രം കമ്മിറ്റിയുടെ പരാതിയില്‍ സിസി.ടി.വി ദൃശ്യങ്ങളുടെയും വിരലടയാളത്തിന്റെയും അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
നന്തി പരിസരത്ത് നിന്നും പതിവായി പമ്പ് സെറ്റ് മോഷ്ടിക്കുന്നയാള്‍ പിടിയില്‍; മോഷ്ടിച്ച പമ്പ് സെറ്റുകള്‍ നന്തിയിലെ ആക്രിക്കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു
കൊയിലാണ്ടി: നന്തി മേഖലയില്‍ നിന്നും പതിവായി പമ്പ് സെറ്റ് മോഷ്ടിക്കുന്നയാളെ പോലീസ് പിടികൂടി. വളയല്‍ ബീച്ച് സ്വദേശി സിനാന്‍(19) ആണ് പിടിയിലായത്. കഴിഞ്ഞ നാല് മാസമായി നന്തി പരിസരത്തെ ആളില്ലാത്ത വീടുകകളിലെയും സ്ഥാപനങ്ങളിലെയും പമ്പ് സെറ്റുകള്‍ മോഷണം പോവുന്നത് പതിവായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് പ്രതി പിടിയിലാവുന്നത്. ഇയാള്‍ മോഷ്ടിച്ച
കാക്കൂരില്‍ വൃദ്ധയുടെ മാലതട്ടിപ്പറിച്ച യുവാവ് അറസ്റ്റില്‍
കോഴിക്കോട്: വൃദ്ധയുടെ മാല തട്ടിപ്പറിച്ച കേസില്‍ കോഴിക്കോട് യുവാവ് അറസ്റ്റില്‍. തൊണ്ടയാട് സ്വദേശി ഷഹനൂബ് ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസമാണ് ഇയാള്‍ കാക്കൂരില്‍ വച്ച്് വൃദ്ധയുടെ മാല മോഷ്ടിച്ചത്. കാക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കുമാരസ്വാമി ചെലപ്രം റോഡില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞമാസം ആറിന് നടന്നുപോവുകയായിരുന്ന വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക്
കൊല്ലത്ത് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം മോഷണം പോയതായി പരാതി
കൊല്ലം: വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷണം പോയതായി പരാതി. കൊല്ലം, കാദിയാര്‍ വളപ്പില്‍ ബഷീറിന്റെ( മസ്ലം) KL56 H 2548 നമ്പര്‍ സില്‍വര്‍ കളര്‍ ആക്‌സസ് ആണ് മോഷണം പോയത്. വ്യാഴാഴ്ച രാത്രി 11.30നും പുലര്‍ച്ചെ 3.30നും ഇടയിലാണ് വാഹനം മോഷ്ടിക്കപ്പെട്ടത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബഷീര്‍-9745784732 എന്ന
ആനക്കുളത്ത് വീട്ടിൽ മോഷണം; ഉറങ്ങുകയായിരുന്ന വയോധികയുടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു
കൊയിലാണ്ടി: ആനക്കുളത്ത് വീട്ടില്‍ മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം വടക്കേകുറ്റിയകത്ത് ജയന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. ഉറങ്ങുകയായിരുന്ന ജയന്റെ അമ്മ വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല നഷ്ടപ്പെട്ടു. വീടിന്റെ മുന്‍വാതില്‍ വഴിയാണ് കള്ളന്‍ ആദ്യം അകത്ത് കയറാന്‍ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പിന്നിലെ വാതില്‍ വഴി
ചെങ്ങോട്ടുകാവില്‍ നിരവധി കടകളില്‍ കയറിയ കള്ളനെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്; പിടിയിലായത് അന്തര്‍സംസ്ഥാന മോഷ്ടാവ്
കൊയിലാണ്ടി: മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങോട്ടുകാവിലെ നിരവധി കടകളില്‍ കയറിയ കള്ളന്‍ ഒടുവില്‍ പിടിയിലായി. തിരുവനന്തപുരം ആര്യങ്കോട് സ്വദേശി മണികണ്ഠനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് നിരവധി കടകളില്‍ ഓട് പൊളിച്ച് കയറി ഇയാള്‍ ചെങ്ങോട്ടുകാവിനെ പരിഭ്രാന്തിയിലാഴ്ത്തിയത്. കോഴിക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത മണികണ്ഠനെ തെളിവെടുപ്പിനായി ചെങ്ങോട്ടുകാവില്‍ എത്തിച്ചു. തലശ്ശേരി, എലത്തൂര്‍, കോഴിക്കോട് നഗരം,
മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണമെടുത്തു, ഓടുപൊളിച്ച് അകത്തുകടന്നു; കീഴൂര്‍ തെരുഭഗവതി ക്ഷേത്രത്തില്‍ മോഷണം
കീഴൂര്‍: പള്ളിക്കര റോഡിലുള്ള കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്റെ ഓടു പൊളിച്ച് ഉള്ളിലേക്ക് കടന്നെങ്കിലും ശ്രീകോവിലിനുള്ളില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു