കീഴരിയൂര്‍ തത്തംവെള്ളിപൊയില്‍ കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ മോഷണം പോയി; നഷ്ടപ്പെട്ടത് 75000 രൂപയോളം വിലവരുന്ന മോട്ടോര്‍


കീഴരിയൂര്‍: തത്തവെള്ളിപൊയില്‍ കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ ഇന്നലെ രാത്രി മോഷണം പോയി. 75000 രൂപയോളം വിലവരുന്ന മോട്ടോറാണ് മോഷണം പോയത്.

കുറച്ചു മുമ്പ് കുടിവെള്ള പദ്ധതിയുടെ മോട്ടോര്‍ തകരാറിലായിരുന്നു. തുടര്‍ന്ന് പുതിയ മോട്ടോര്‍ സ്ഥാപിച്ച് പഴയത് നന്നാക്കാന്‍ കൊടുക്കുകയായിരുന്നു. കേടുപാട് പരിഹരിച്ചശേഷം തത്തംവെള്ളിപ്പൊയിലിലെ കിണറിനടുത്തുള്ള മുറിയില്‍ സൂക്ഷിച്ചതായിരുന്നു മോട്ടോര്‍. ഇതാണ് മോഷ്ടിക്കപ്പെട്ടത്.

തത്തംവെള്ളിപൊയില്‍ കുടിവെള്ള പദ്ധതിയുടെ സമിതി അംഗങ്ങള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്.