Tag: Theft
മുചുകുന്നിലെ കല്യാണവീട്ടില്‍ നിന്ന് പണപ്പെട്ടി മോഷ്ടിച്ച പ്രതി പിടിയില്‍
കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ കല്യാണവീട്ടില്‍ നിന്ന് പണപ്പെട്ടി മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. കിള്ളവയല്‍ ഒടിയില്‍ അതുല്‍രാജിനെ (27) ആണ് വൈകീട്ട് നാല് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് പെട്ടി മോഷണം പോയത്. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് പണം അടങ്ങിയ കവര്‍ നിക്ഷേപിക്കാനായി സജ്ജീകരിച്ച
മുചുകുന്നിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കിട്ടി; കണ്ടെത്തിയത് സമീപത്തെ പറമ്പിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കണ്ടെത്തി. കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വിവാഹത്തിന്റെ തലേ ദിവസമായ ബുധനാഴ്ച എത്തിയ ആളുകള്‍ നിക്ഷേപിച്ച പണം അടങ്ങിയ പെട്ടിയാണ് മോഷണം പോയത്. ഇന്ന് രാവിലെ വീടിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മോഷണം പോയ പെട്ടി കണ്ടെത്തിയത്.
മുചുകുന്നിലെ വിവാഹ വീട്ടില്‍ നിന്ന് കവറിടുന്ന പെട്ടി അടിച്ചുമാറ്റി കള്ളന്‍; മോഷണം പോയത് വലിയ തുക
കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ മോഷണം. കിള്ളവയല്‍ ജയേഷിന്റെ വീട്ടിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് കവറില്‍ പണം ഇടാനായി വച്ചിരുന്ന പെട്ടിയാണ് മോഷണം പോയത്. പുലര്‍ച്ചെ രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടര വരെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നു.
മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കാനുമായി മോഷണം; കോഴിക്കോട് നഗരമധ്യത്തില്‍ മോഷണം നടത്തിയ വെങ്ങളം കാട്ടിലപ്പീടിക സ്വദേശിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍
കോഴിക്കോട്: പട്ടാപ്പകല്‍ മോഷണം നടത്തിയ പതിനെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ കാട്ടിലപ്പീടിക സ്വദേശി അഭിനവ് (സച്ചു) ആണ് അറസ്റ്റിലായത്. ഒക്ടോബറിലാണ് കേസിന് ആസ്പദമായ മോഷണം ഇയാള്‍ നടത്തിയത്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലില്‍ മോഷണം നടത്തിയ കേസിലാണ് അഭിനവ് അറസ്റ്റിലായത്. തനിക്ക് മയക്കുമരുന്ന് ഉപയോഗിക്കാനും ആഡംബരജീവിതം നയിക്കാനുമായി പണമുണ്ടാക്കാനാണ് മോഷണം നടത്തിയത്
പള്ളികളിലെയും ക്ഷേത്രങ്ങളിലെയും ഭണ്ഡാരം മോഷ്ടിക്കുന്നതില്‍ കുപ്രസിദ്ധന്‍; പയ്യോളിയിലെയും വടകരയിലെടുമടക്കം ആരാധനാലയങ്ങളില്‍ മോഷണം നടത്തിയ പ്രതി പേരാമ്പ്രയില്‍ പിടിയില്‍
കൊയിലാണ്ടി: കുപ്രസിദ്ധ മോഷ്ടാവ് നാദാപുരം മുടവന്തേരി കുഞ്ഞിക്കേണ്ടി അബ്ദുള്ള (59) പേരാമ്പ്രയില്‍ വെച്ച് പിടിയിലായി. ക്ഷേത്രങ്ങളിലെയും, പള്ളിയിലെയും ഭണ്ഡാരങ്ങള്‍ മോഷ്ടിച്ച് പണം കൈക്കലാക്കുന്ന ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. കുറ്റ്യാടി എസ്.ഐ.ഷമീര്‍, മുനീര്‍, റൂറല്‍ എസ്.പിയുടെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങളായ എസ്.സി.പി.ഒ. വി.സി.ബിനീഷ്, വി.വി.ഷാജി. നാദാപുരം ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡിലെ എസ്.സി.പി .ഒ.മാരായ സദാനന്ദന്‍,
ബാലുശ്ശേരിയില്‍ കാറിലെത്തി ബൈക്ക് ഇടിച്ചു വീഴ്തി പണം കവര്‍ന്നു; കൊണ്ടുപോയത് നാദാപുരം മുതല്‍ പേരാമ്പ്രവരെ വിതരണം ചെയ്യേണ്ടിയിരുന്ന 11 ലക്ഷം രൂപ
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ വിതരണത്തിനായി കൊണ്ടുപോയ പതിനൊന്ന് ലക്ഷം രൂപ കവര്‍ന്നതായി പരാതി. ബൈക്കില്‍ പണം കൊണ്ടുപോവുന്നതിനിടെ കാറിടിച്ചു വീഴ്ത്തി പണം കവര്‍ന്നുവെന്നാണ് പരാതി. ഉണ്ണികുളം സ്വദേശി തടയില്‍ വീട്ടില്‍ ടി. മുനീര്‍ ആണ് പരാതിയുമായി ബാലുശ്ശേരി പൊലീസിനെ സമീപിച്ചത്. ബാലുശ്ശേരി തകീല്‍ പീടികയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പേരാമ്പ്ര മുതല്‍ നാദാപുരം വരെയുള്ള ഭാഗങ്ങളില്‍ പലര്‍ക്കായി
പള്ളിക്കരയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
തിക്കോടി: പള്ളിക്കരയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പൊന്നാരിപ്പാലം മുയാര്‍കണ്ടി ഭഗവതി ക്ഷേത്രത്തിലാണ് മോഷണം. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നിരുന്നു. ക്ഷേത്ര കവാടത്തിന് സമീപമുള്ള ഭണ്ഡാരമാണ് ശനിയാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രം ഭാരവാഹികള്‍ പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.
പുതിയ മണ്ണുമാന്തിയന്ത്രം വാങ്ങാനായി കൊണ്ടുവന്ന പണം എസ്‌കവേറ്ററിനുള്ളില്‍ സൂക്ഷിച്ചു, തിരിച്ചുപോകുമ്പോള്‍ പണമെടുക്കാന്‍ മറന്നു; കീഴരിയൂര്‍ സ്വദേശിയുടെ അഞ്ചുലക്ഷം രൂപയുമായി ഡ്രൈവര്‍ മുങ്ങി
പയ്യോളി: എസ്‌കവേറ്ററില്‍ സൂക്ഷിച്ച അഞ്ചുലക്ഷം രൂപയുമായി അസം സ്വദേശിയായ ഡ്രൈവര്‍ മുങ്ങി. ഡ്രൈവര്‍ മുക്‌സിദുല്‍ ഇസ്ലാമിനെയാണ് കാണാതായത്. ടൗണിന് സമീപം എം. സാന്‍ഡ് വിപണനം നടത്തുന്ന കീഴരിയൂര്‍ മീത്തലെകാരയില്‍ നാസറിന്റെ അഞ്ചുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. രാവിലെ അഞ്ചരയോടെ മുക്‌സിദുലുമായാണ് നാസര്‍ ജോലിക്കെത്തിയത്. പുതിയ മണ്ണുമാന്തിയന്ത്രം വാങ്ങാനായി കൊണ്ടുവന്ന അഞ്ചുലക്ഷംരൂപ നാസര്‍
തിക്കോടി മീത്തലെ പള്ളിക്ക് സമീപം തട്ടുകടയില്‍ മോഷണം; നഷ്ടമായത് 3000 രൂപ
തിക്കോടി: മീത്തലെ പള്ളിക്ക് സമീപം തട്ടുകടയില്‍ മോഷണം. പള്ളിത്താഴ മുസ്തഫയുടെ തട്ടുകടയിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മോഷണം. തട്ടുകടയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപ നഷ്ടപ്പെട്ടു. പൂട്ട് പൊളിച്ചാണ് കള്ളന്‍ തട്ടുകട തുറന്നത്. കടയ്ക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം മോഷ്ടാവ് വലിച്ച് പുറത്തിട്ടു. കടയുടമ പയ്യോളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.
ഒന്നാം സമ്മാനം കിട്ടിയ ലോട്ടറി തട്ടിയെടുത്തു; മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍
മഞ്ചേരി: ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. 70 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തെന്ന പൂവില്‍പ്പെട്ടി വീട്ടില്‍ അലവിയുടെ പാരാതിയിലാണ് അറസ്റ്റ്. മണ്ണാര്‍ക്കാട് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്‍പ്പറ്റ കുന്നിക്കല്‍വീട്ടില്‍ പ്രഭാകരന്‍ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 19ന് നറുക്കെടുത്ത സംസ്ഥാന