Tag: Theft
15000 മുട്ട, ഗുഡ്‌സ് ഓട്ടോ, ട്രേ…; വണ്ടിയോടെ മുട്ട മോഷ്ടിച്ച മുട്ടക്കള്ളന്മാര്‍ കോഴിക്കോട് പിടിയില്‍
കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ മൊത്ത കച്ചവടത്തിനായി കൊണ്ടുവന്ന മുട്ടകളും വണ്ടിയും മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ കോഴിക്കോട് പോലീസിന്റെ പിടിയിലായി. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി പീറ്റര്‍ സൈമണ്‍ എന്ന സനു (42), മങ്ങോട്ട് വയല്‍ സ്വദേശി കെ.വി. അര്‍ജ്ജുന്‍ (32) എന്നിവരെയാണ് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
‘മോളേ ഈ വള ഞാൻ എടുക്കുകയാണ്, വിൽക്കാൻവേണ്ടിയാണ്’; താമരശ്ശേരിയിൽ മദ്രസയിൽ നിന്ന് മടങ്ങുന്ന വിദ്യാർത്ഥിനിയുടെ വള കവർന്ന് യുവാവ്
താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളിയിൽ ബൈക്കിലെത്തിയ മോഷ്ടാവ് ആറുവയസ്സുകാരിയുടെ സ്വർണവള മുറിച്ചെടുത്ത് കടന്നുകളഞ്ഞു. പെരുമ്പള്ളി പണ്ടാരപ്പെട്ടി ശിഹാബുദ്ദീന്റെ മകൾ ആയിഷയുടെ മുക്കാൽപ്പവൻ തൂക്കംവരുന്ന വളയാണ് മോഷണം പോയത്. മദ്രസയിൽ പോയി തിരികെ വീട്ടിലേക്ക് വരുന്നതിനിടയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചമൽ റോഡിലേക്കുള്ള ഭാഗത്തെ വളവിൽ അങ്കണവാടിക്കരികിൽവെച്ച് ബൈക്കിലെത്തിയ യുവാവ് കുട്ടിയെ സമീപിക്കുകയായിരുന്നു. ‘മോളേ ഈ വള ഞാൻ
ക്ഷേത്രക്കവര്‍ച്ചക്കേസില്‍ ജാമ്യത്തിലിറങ്ങി മോഷണം; കോഴിക്കോട് വീട്ടില്‍ നിര്‍ത്തിയിട്ട ഒന്നരലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍
കോഴിക്കോട്: വാഹന മോഷണം പ്രതി അറസ്റ്റില്‍. നിരവധി കവര്‍ച്ചക്കേസുകളില്‍ പ്രതിയായ യുവാവിനെയാണ് വാഹനമോഷണക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റിക്കാട്ടൂര്‍ കീഴ്മഠത്തില്‍ മീത്തല്‍ മുഹമ്മദ് തായിഫ് (19) ആണ് പിടിയിലായത്. ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
താക്കോല്‍ ബൈക്കില്‍ വച്ച് മറന്ന് ഉടമ, തക്കം നോക്കി ബൈക്കുമായി കടന്ന് മോഷ്ടാവ്; കൊയിലാണ്ടിയിലെ ബൈക്ക് മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നടന്ന ബൈക്ക് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഡാലിയ പ്ലാസ ബില്‍ഡിംഗിന്റെ പാര്‍ക്കിംഗില്‍ വച്ച് ഉച്ചയ്ക്ക് 1.30 ഓടെയാണ് ബൈക്ക് മോഷണം പോയത്. ഉള്ളിയേരി സ്വദേശി നീരജിന്റെ ബൈക്കാണ് മോഷണം പോയത്. കെ.എല്‍ 56 ഡി 5960 പാഷന്‍ പ്രോ ബൈക്കാണ് മോഷണം പോയത്. മോഷണം നടത്തിയ യുവാവിന്റെ കൂടുതല്‍ ദൃശ്യങ്ങളും പുറത്ത്
കൊയിലാണ്ടിയിൽ വീണ്ടും ബൈക്ക് മോഷണം; മോഷണം പോയത് ഉള്ളിയേരി സ്വദേശിയുടെ ബൈക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബൈക്ക് മോഷണം. ഡാലിയ പ്ലാസ ബില്‍ഡിംഗിന്റെ പാര്‍ക്കിംഗില്‍ വച്ചാണ് ബൈക്ക് മോഷണം പോയത്. ഉള്ളിയേരി സ്വദേശി നീരജിന്റെ ബൈക്കാണ് മോഷണം പോയത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഡാലിയ പ്ലാസ ബില്‍ഡിംഗിലെ ആറ്റിറ്റിയൂഡ് അക്കാദമിയില്‍ പഠിക്കാനെത്തിയതായിരുന്നു നീരജ്. ബൈക്കിന്റെ താക്കോലും ഹെല്‍മറ്റും ബൈക്കില്‍ വച്ച് മറന്നിരുന്നു. ഈ അവസരമാണ് മോഷ്ടാവ് ഉപയോഗപ്പെടുത്തിയത്. സംഭവത്തില്‍
മോഷണം സിസിടിവിയില്‍ കുടുങ്ങി; അന്തര്‍ സംസ്ഥാന മോഷ്ടാവ് കിനാലൂരില്‍ പിടിയില്‍
ബാലുശ്ശേരി: അന്തര്‍ സംസ്ഥാന മോഷ്ടാവ് പോലീസ് പിടിയില്‍. എറണാകുളം സ്വദേശി സരിന്‍ കുമാര്‍ (37) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിനാലൂരിലെ ഒരു കടയില്‍ നടത്തിയ മോഷണം സിസിടിവില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം, തൃശൂര്‍ ജില്ലയിലും ഇയാള്‍ക്കെതിരെ മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചാലക്കുടി,
കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ മോഷണം; ടെക്സ്റ്റൈൽസ് കടയില്‍ നിന്ന് മോഷണം പോയത് 43,000 രൂപയും വിലപ്പെട്ട രേഖകളും
കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ പട്ടാപ്പകല്‍ വന്‍ മോഷണം. സിദ്ദീഖ് പള്ളിക്ക് സമീപമുള്ള റെഡിമെയ്ഡ് ടെക്സ്റ്റൈൽസ് കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. കട ഉടമയായ പെരുവട്ടൂര്‍ സ്വദേശി ഹാരിസിന്റെ വിലപ്പെട്ട രേഖകൾ അടങ്ങുന്ന പേഴ്‌സും മേശയിലും പേഴ്സിലുമായി സൂക്ഷിച്ചിരുന്ന 43,000 രൂപയുമാണ് മോഷണം പോയത്. വൈകീട്ട് നാല് മണിയോടെ താൻ നിസ്‌കരിക്കാനായി
ബാലുശ്ശേരിയില്‍ കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമം; യുവാവ് പിടിയില്‍
ബാലുശ്ശേരി: കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പടികൂടി. വയനാട് മുട്ടില്‍ കുറ്റിപ്പിലാക്കല്‍ റഹീസാണ് (24) അറസ്റ്റിലായത്. കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ട കിനാലൂര്‍ കളരിയില്‍ സുബൈറിന്റെ സ്‌കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ചത്. പൂനൂരില്‍വെച്ച് എസ്.ഐ. അഫ്‌സല്‍, സി.പി.ഒമാരായ ജംഷിദ്, ബൈജു എന്നിവര്‍ ചേര്‍ന്നാണ് റഹീസിനെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
കൊയിലാണ്ടിയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവം; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങള്‍, തൊണ്ടിമുതല്‍ യുവാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു
കൊയിലാണ്ടി: കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തിയശേഷം യുവാവ് വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ പ്രതിയെ കൂടുക്കാന്‍ പൊലീസിന് സഹായകരമായത് സി.സി.ടി.വി ദൃശ്യങ്ങള്‍. ഇന്നലെ തന്നെ മാലയുമായി ഓടിപ്പോകുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെന്നും ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാനായതെന്നും പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഉള്ളൂര്‍ പാറത്തോന്‍കണ്ടി വീട്ടില്‍ സായൂജ്
കൊയിലാണ്ടിയില്‍ വയോധികയുടെ സ്വര്‍ണ്ണ ചെയിന്‍ കവര്‍ന്ന സംഭവം; ഉള്ളൂര്‍ സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍
കൊയിലാണ്ടി: വെള്ളം ചോദിച്ച് വീട്ടിലെത്തി വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ഉള്ളൂര്‍ സ്വദേശിയായ സായൂജ് (22) നെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം മൂന്നുമണിക്കുശേഷമാണ് കൊയിലാണ്ടി മൊയ്തീന്‍ പള്ളിക്ക് സമീപം സി.കെ ഹൗസില്‍ നഫീസയുടെ രണ്ട് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയമാണ്