Tag: Thamarassery
ക്വാറിയില്‍ താഴെ ജോലി ചെയ്യുന്നയാള്‍ക്ക് മൊബൈല്‍ ലൈറ്റ് അടിച്ചുകൊടുക്കുന്നതിനിടെ കാല്‍ വഴുതി വീണു; താമരശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട്: ക്വാറിയില്‍ കാല്‍ വഴുതിവീണ് താമരശ്ശേരിയില്‍ യുവാവ് മരിച്ചു. ചാടിക്കുഴി രാജി നിവാസില്‍ സജിന്‍ ഹരി (34) ആണ് മരിച്ചത്. കര്‍ണാടക ചാമരാജ് നഗര്‍ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറില്‍ സൂപ്പര്‍വൈസറായിരുന്നു സജിന്‍ ഹരി. ക്വാറിയില്‍ താഴെ ജോലി ചെയ്തിരുന്ന ആള്‍ക്ക് മൊബൈല്‍ ഫോണില്‍ മുകളില്‍ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുകയായിരുന്നു. കാല്‍ വഴുതി താഴേക്ക്
‘എന്നെ കിഡ്നാപ് ചെയ്തത് 325 കിലോ സ്വർണം ഞാനും ബ്രദറും കൊണ്ടുവന്നതിന്റെ പേരിൽ, മോചിപ്പിക്കണം’; താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിന്റെ വീഡിയോ പുറത്ത്
താമരശ്ശേരി: പരപ്പൻപൊയിലിൽനിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ വീഡിയോ സന്ദേശം പുറത്ത്. പരപ്പൻപൊയിലിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫിയുടെ വീഡിയോയാണ് വ്യാഴാഴ്ച പുറത്തുവന്നത്. താനും സഹോദരനും ചേർന്ന് 80 കോടി രൂപയുടെ സ്വർണം കടത്തികൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ ബാക്കി വിവരങ്ങളെല്ലാം ഇവർക്ക് കൊടുത്തിട്ടുണ്ട്. എത്രയും വേഗം മോചിപ്പിക്കാനുളള ശ്രമങ്ങൾ നടത്തണമെന്നുമാണ് ഷാഫി വീഡിയോയിൽ പറയുന്നു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായ ഹാജറ കിണറ്റില്‍ വീണ് മരിച്ചു
കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കിണറ്റില്‍ വീണ് മരിച്ചു. ഹാജറ കൊല്ലരുക്കണ്ടിയാണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു. വനിതാ ലീഗ് നേതാവായിരുന്നു. വീട്ടിന് പിറകുവശത്തുള്ള കിണറ്റില്‍ വീണാണ് ഹാജറ മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഹാജറയെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ വീട്ടിന് പിറകുവശത്തെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ കിണറ്റില്‍ നിന്നും
താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട പിക്കപ്പിന്റെ ഡ്രൈവറെ മര്‍ദ്ദിച്ച് വാഹനം തട്ടികൊണ്ടുപോയി; 65000ത്തോളം രൂപ കവര്‍ന്ന ശേഷം വാഹനം ഉപേക്ഷിച്ചു
താമരശ്ശേരി: താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാഹനം അര്‍ദ്ധരാത്രി തട്ടിക്കകൊണ്ടുപോയി കവര്‍ച്ച നടത്തി. വ്യജനമ്പര്‍ പ്ലേറ്റ് പതിച്ച ഇന്നോവയിലെത്തിയ സംഘം ഡ്രൈവര്‍ ഷാഹിദിനെ മര്‍ദ്ദിച്ച് പിക്കപ്പുമായി കടന്നു കളയുകയായിരുന്നു. വാഹനത്തിന്റെ ഡാഷ് ബോക്‌സില്‍ സൂക്ഷിച്ചിരുന്ന 65000ത്തോളം രൂപ കവര്‍ന്ന സംഘം വാവാട്ടിനു സമീപം പിക്കപ്പ് ഉപേക്ഷിച്ചു. വയനാട്ടില്‍ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുംമ്പോള്‍ വെസ്റ്റ്
സംഘമെത്തിയത് വെള്ള സ്വിഫ്റ്റ് കാറില്‍; താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: താമരശ്ശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ വെള്ള സ്വിഫ്റ്റ് കാറിലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. എന്നാല്‍, നമ്പര്‍ വ്യക്തമായിട്ടില്ല. കാര്‍ എങ്ങോട്ട് പോയി എന്നത് സംബന്ധിച്ചും വിവരമില്ല. വെള്ള കാറിലാണ് ഭര്‍ത്താവിനെ കൊണ്ടുപോയതെന്ന് ഷാഫിയുടെ ഭാര്യ നേരത്തെ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. അതേസമയം, തട്ടിക്കൊണ്ടുപോയി
രണ്ടാഴ്ചയ്ക്കുള്ളില്‍ അപകടങ്ങള്‍ 12; കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു
കൊയിലാണ്ടി: താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാനപാതയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ മാത്രം നടന്നത് 12 അപകടങ്ങള്‍. ഉള്ളിയേരിക്കും പൂനൂരിനും ഇടയില്‍ മാത്രം നടന്ന അപകടങ്ങളുടെ കണക്കാണിത്. വാഹനങ്ങളുടെ മത്സരയോട്ടമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനപാത നവീകരിച്ചതോടെ വാഹനങ്ങളുടെ മത്സരയോട്ടവും വര്‍ധിച്ചിരിക്കുകയാണ്. ഇത് പലപ്പോഴും അപകടങ്ങളില്‍ കലാശിക്കുകയും ചെയ്യുന്നു. മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് പലപ്പോഴും അപകടം സംഭവിച്ചിരിക്കുന്നത്.
ഒരാഴ്ചയ്ക്കിടയില്‍ പിടികൂടിയത് മൂന്ന് രാജവെമ്പാലകളെ; താമരശ്ശേരിയില്‍ വീട്ടുവളപ്പില്‍ നിന്ന് പത്തടി നീളമുള്ള രാജവെമ്പാലയെ പിടികൂടി
താമരശ്ശേരി: താമരശ്ശേരിയില്‍ വീട്ടുവളപ്പില്‍ നിന്ന് ഉഗ്രവിഷമുള്ള പാമ്പായ രാജവെമ്പാലയെ പിടികൂടി. താമരശ്ശേരി കൂരോട്ടുപാറ തെക്കേവീട്ടില്‍ ജോണ്‍ ഡാനിയേലിന്റെ വീട്ടുപറമ്പില്‍ നിന്നാണ് ഭീമന്‍ രാജവെമ്പാലയെ പിടികൂടിയത്. കഴിഞ്ഞ ആഴ്ചയും ഇതേ പുരയിടത്തില്‍ നിന്ന് രണ്ട് രാജവെമ്പാലകളെ പിടികൂടിയിരുന്നു. ഇണചേരാനായി വീട്ടുവളപ്പിലെത്തിയ രണ്ട് രാജവെമ്പാലകളെയാണ് അന്ന് പിടികൂടിയത്. പന്ത്രണ്ട് അടിയും ഒമ്പത് അടിയും നീളമുള്ള ഈ പാമ്പുകളെ താമരശ്ശേരിയില്‍
നൊന്തു പ്രസവിച്ചില്ല, എടുത്ത് വളർത്തിയുമില്ല, തീർത്തും അപരിചിത… ക്യാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തിയ വയോധികയ്ക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി താമരശ്ശേരി സ്വദേശിനിയായ സി.പി.എം പ്രവര്‍ത്തക നസിയ സമീര്‍
മുക്കം: ‘ചൂലൂരിലെ എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലുള്ള കോട്ടയം സ്വദേശിനിയായ രോഗിക്ക് കൂട്ടിരിക്കാന്‍ ഒരാളെ കിട്ടുമോ?’ താമരശ്ശേരി സ്വദേശിനിയും സി.പി.എം പാലോറകുന്ന് ബ്രാഞ്ച് അംഗവും അധ്യാപികയുമായ നസിയാ സമീറിനെ കഴിഞ്ഞ ഞായറാഴ്ച ഫോണില്‍ വിളിച്ച സുഹൃത്ത് ചോദിച്ചത് ഇതായിരുന്നു. ഹോം നേഴ്‌സുമാര്‍ ഉള്‍പ്പെടെ പല പരിചയക്കാരെയും നസിയ ബന്ധപ്പെട്ടെങ്കിലും ആരും സന്നിഹിതരായിരുന്നില്ല. ഇതോടെയാണ് നസിയ ആ തീരുമാനമെടുത്തത്.
ഗതാഗതക്കുരുക്കഴിയും, 150 കോടിയില്‍ 40 കേബിള്‍ കാറുകളില്‍ ചുരംകയറാം; താമരശ്ശേരിയില്‍ റോപ്‌വേ 2025ല്‍ യാഥാര്‍ത്ഥ്യമാകും
താമരശ്ശേരി: ചുരത്തിലെ കുരുക്കിന് ബദലായി റോപ്‌വേ ഉടന്‍ യാഥാര്‍ത്ഥ്യമാകും. അടിവാരത്തുനിന്നും ലക്കിടി വരെ 3.7 കിലോമീറ്റര്‍ നീളത്തില്‍ റോപ്‌വേ നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നത്. റോപ്വേ 2025ല്‍ യാഥാര്‍ഥ്യമാവുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ്വേ നിര്‍മിക്കുക. 150 കോടിരൂപയാണ് ചെലവിലൊരുക്കുന്ന
വയസ് 41, രണ്ട് കുട്ടികളുടെ അമ്മ; സൗന്ദര്യത്തിന്റെ റാണിയായി മിസിസ് ക്വീന്‍ ഓഫ് ഇന്ത്യ കിരീടം സ്വന്തമാക്കി താമരശ്ശേരി സ്വദേശിനി തങ്കി
താമരശ്ശേരി: സൗന്ദര്യ മത്സരത്തില്‍ കിരീടം നേടി താമരശ്ശേരി സ്വദേശിനി. താമരശ്ശേരി ചമല്‍ സ്വദേശിനി തങ്കി സെബാസ്റ്റ്യനാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ദി മിസ് അന്റ് മിസിസ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ മിസിസ് ക്വീന്‍ ഓഫ് ഇന്ത്യ എന്ന നേട്ടമാണ് തങ്കി കൈവരിച്ചത്. 40 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കായി നടത്തിയ