Tag: #Suicide
ഭാര്യയുടെ പ്രസവത്തിന് ആശുപത്രിയിലെത്തിയ യുവാവ് ജീവനൊടുക്കുയ സംഭവം; ആശുപത്രി ജീവനക്കാര്‍ക്കെതിരെ കുടുംബം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കുടുംബം. മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായ ആദിവാസി യുവാവ് വയനാട് മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥനാണ് തൂങ്ങി മരിച്ചത്. നാല്പ്പത്താറ് വയസ്സായിരുന്നു. ആശുപത്രിയിലെ ജീവനക്കാര്‍ ഇല്ലാത്ത മോഷണകുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നതായി കുടുംബം
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കായലിൽ ചാടി ആത്മഹത്യ ചെയ്ത് ഭർത്താവ്; ഇരട്ടമരണത്തിന്റെ ഞെട്ടലിൽ എറണാകുളം ചെറായി
കൊച്ചി: എറണാകുളം ചെറായിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന ശേഷം റോ-റോ ഫെറി സർവീസിൽനിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശശിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും പറയുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെണ്ടമേളക്കാരനായ മകന് ശരത്ത് മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ്
കോടഞ്ചേരിയിൽ ടാപ്പിങ് തൊഴിലാളി റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍
കോടഞ്ചേരി: തെയ്യപ്പാറയിൽ റബ്ബര്‍ ടാപ്പിംങ് തൊഴിലാളിയെ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി പുളവള്ളി നെടിയാക്കല്‍ ബിനോയ് തോമസ് ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ജീവനൊടുക്കുന്ന വിവരം ഞായറാഴ്ച രാവിലെ ഭാര്യയെ വാട്സാപ്പ് മുഖാന്തിരം അറിയിച്ചിരുന്നതായാണ് നിഗമനം. വായ്പയെടുത്ത പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കോളുകള്‍ വന്നിരുന്നതായും ഇയാള്‍ വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നതായും
നമ്പ്രത്തുകരയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ
കൊയിലാണ്ടി: നമ്പ്രത്തുകരയിൽ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടു കുനിയിൽ ജാനകിയാണ് (70) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് സമീപത്തെ പറമ്പിലെ കിണറ്റിലാണ് ജാനകിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ നേതൃത്വത്തിൽ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ
കാസർകോട്ട് കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; അഞ്ജുശ്രീ പാർവ്വതിയുടേത് ആത്മഹത്യയെന്ന് പോലീസ്
കാസർകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവ്വതിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്. അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. അഞ്ചുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയല്ലെന്നും വിഷം ഉള്ളിൽ ചെന്നാണെന്നും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. വിഷം എങ്ങനെ ഉള്ളിൽ ചെന്നു, എന്താണ് കാരണം തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. ഇന്നലെ പൊലീസ് പെൺകുട്ടിയുടെ
അവധിക്ക് നാട്ടിലെത്തിയ പതിനഞ്ചുകാരിയെ തൂങ്ങി മരിച്ച നിലിൽ കണ്ടെത്തി; സംഭവം കൊല്ലം ചാത്തന്നൂരിൽ
കൊല്ലം: അവധിക്ക് വീട്ടിലെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ചാത്തന്നൂരിലാണ് സംഭവം. ആദിച്ചനല്ലൂർ കൈതക്കുഴി പൊയ്കവിളയിൽ ടാപ്പിംഗ് തൊഴിലാളികളായ ശ്രീകലയുടെയും ചന്ദ്രബാബുവിന്റെയും ഏക മകൾ അപർണ്ണയെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പതിനഞ്ച് വയസായിരുന്നു. ചാത്തന്നൂർ സ്കൂളിലെ വിദ്യാർത്ഥിയായ അപർണ്ണ, കോൺവെന്റ് ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു. ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. കടയ്ക്കൽ
കൊല്ലം കുമ്മിളിൽ ഇരുപതുകാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്ലം: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഇരുപത് വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ജന്നത്തിന്റെ ഭര്‍ത്താവ് റാസിഫ് വിദേശച്ചാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ റാസിഫ് പലതവണ ജന്നത്തിനെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് റാസിഫ് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
കൊല്ലം അഞ്ചലില്‍ യുവ വനിതാ ഡോക്ടര്‍ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
കൊല്ലം: യുവ വനിതാ ഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. ഇ.എന്‍.ടി ക്ലിനിക്ക് ഉടമയായ ഡോ. അരവിന്ദ് ദീക്ഷിതിന്റെയും റാണിമയുടെയും മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെയാണ് (സോനു) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി അര്‍പ്പിതയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്
ഉമ്മാന്റെ ഉപ്പയുണ്ടല്ലോ, ഓരോട് ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്”; പൊയില്‍ക്കാവ് പള്ളിക്കുനിയില്‍ റിഹാനയുടെ മരണത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ്
കൊയിലാണ്ടി: പൊയില്‍ക്കാവ് പള്ളിക്കുനിയില്‍ പത്തൊന്‍പതുകാരി റിഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കിട്ടിയതെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് റിഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ പൊലീസ് ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും കണ്ടിരുന്നില്ലയെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ഇത് ആരോ മാറ്റിയതാണെന്നും ഇതിന്റെ
ഓൺലൈൻ ട്രേഡിംഗില്‍ പണം നഷ്ടപ്പെട്ടു; കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു
കോഴിക്കോട്: എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എൻഐടിയില്‍ രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ആണ് യശ്വന്ത്. ഓൺലൈൻ ട്രേഡിംഗ് ഉൾപ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന്