Tag: State Kalolsavam
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദം; മാതാ പേരാമ്പ്രയ്ക്കെതിരെ കേസെടുത്ത് നടക്കാവ് പൊലീസ്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തില്‍ മാതാ പേരാമ്പ്രയ്ക്കെതിരെ കേസെടുത്തു. നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. മാതാ പേരാമ്പ്ര കേന്ദ്ര ഡയറക്ടര്‍ കനകദാസിനെതിരെയും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കുമെതിരേയുമാണ് കേസ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4ന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തല്‍ (ഐപിസി 153) പ്രകാരമാണ് കേസ് രജിസ്റ്റര്‍
കോഴിക്കോട് ജയിച്ചോണ്ട് നാളെ സ്കൂളിൽ പോവണ്ടാലോ, അവധിയല്ലേ? ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധിയെന്ന തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളുടെ വസ്തുത അറിയാം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല ചാമ്പ്യന്മാരായതോടെ സ്കൂളിന് അവധി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികൾ. എന്നാൽ ഇന്ന് ഞായറാഴ്ച അയതിനാൽ തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് തരത്തിലുള്ള സന്ദേശങ്ങളും വന്നു തുടങ്ങി. എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ യാഥാർത്ഥ്യം എന്തെന്ന് തിരയുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം. Also Read: ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം
പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചു; സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസത്തില്‍ എ ഗ്രേഡിന്റെ തിളക്കവുമായി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്കൂളിലെ അലോക
സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്കൂളിലെ അലോക അനുരാഗ്. ഇംഗ്ലീഷ് ഉപന്യാസ രചനയിലാണ് അലോക മികച്ച നേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് അലോക സംസ്ഥാന കലോത്സവത്തിലേക്ക് ചുവടുവച്ചത്. പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ (The
സംസ്ഥാന സ്കൂള്‍ കലോത്സവം: സ്വർണ്ണക്കപ്പ് കോഴിക്കോടിന്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വർണ്ണക്കപ്പ് തിരിച്ച് പിടിച്ച് കോഴിക്കോട്. നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെയും 22 വര്‍ഷത്തിന് ശേഷം സുവര്‍ണ കിരീടം സ്വപ്നം കണ്ട കണ്ണൂരിനെയും മറികടന്നാണ് കോഴിക്കോട് വ്യക്തമായ ലീഡോടെ കപ്പിൽ മുത്തമിട്ടത്. 938 പോയന്റാണ് കോഴിക്കോടിന്. തൊട്ടുപിന്നില്‍ 918 പോയന്റുമായി കണ്ണൂരും 916 പോയന്റുമായി പാലക്കാടുമാണ് മൂന്നാമതാണ്. 910 പോയന്റുള്ള തൃശൂര്‍ നാലാമതും
ഇരുപത് വര്‍ഷത്തെ ചരിത്രം വീണ്ടും ആവര്‍ത്തിച്ച് പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്കൂള്‍; സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച സംസ്കൃത നാടകത്തിന് എ ഗ്രേഡിന്റെ തിളക്കം (നാടകത്തിന്റെ വീഡിയോ കാണാം)
കൊയിലാണ്ടി: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പതിവ് തെറ്റിക്കാതെ പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്കൂള്‍. ഹൈസ്കൂള്‍ വിഭാഗം സംസ്കൃത നാടക മത്സരത്തില്‍ തുടര്‍ച്ചയായ ഇരുപതാം വര്‍ഷമാണ് സംസ്കൃത നാടകവുമായി പൊയില്‍ക്കാവിന്റെ കുട്ടികള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എത്തുന്നത്. മഹാകവി കാളിദാസന് രചിച്ച അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തിലെ ഒരു ഭാഗമാണ് പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്കൂളിലെ കുട്ടികള്‍
കലയെ വിലക്കുന്നവര്‍ക്കെതിരെ വിമര്‍ശനത്തിന്റെ ചാട്ടുളി പായിച്ച് കൗമുദി കളരിക്കണ്ടി; മേപ്പയൂര്‍ ജി.വി.എച്ച്.എസ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ത്രസിപ്പിക്കുന്ന ഏകാഭിനയ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയും എ ഗ്രേഡും (വീഡിയോ കാണാം)
കോഴിക്കോട്: കലയെ വിലക്കുന്ന ദുശ്ശക്തികള്‍ക്കെതിരെ വിമര്‍ശനത്തിന്റെ ചാട്ടുളി പായിച്ച് കൗമുദി കളരിക്കണ്ടിയുടെ ഏകാഭിനയ പ്രകടനം. അറുപത്തിയൊന്നാം സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹയര്‍ സെക്കന്ററി വിഭാഗത്തിലെ വാശിയേറിയ മത്സരത്തില്‍ മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൗമുദി കളരിക്കണ്ടി എ ഗ്രേഡ് കരസ്ഥമാക്കിയത്. ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ മത
ഒന്നാം സ്ഥാനം കൈവിടാതെ കണ്ണൂർ, തൊട്ടുപിന്നാലെ കോഴിക്കോടും പാലക്കാടും; സംസ്ഥാന കലോത്സവത്തിൽ മികച്ച പോരാട്ടം കാഴ്ച വെച്ച് ജില്ലകൾ
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ മികച്ച പ്രകടനവുമായി കണ്ണൂർ. മൂന്ന് ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 683 പോയിന്റുമായി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 679 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 651 പോയിൻ്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്.642 പോയിൻ്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്. സ്കൂൾ തലത്തിൽ തിരുവനന്തപുരം
കുട്ടികൾക്ക് ക്ലാസ് കട്ട് ചെയ്യാതെ കലോത്സവം കാണാം; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍ അറിയിച്ചു.