Tag: Rohan S Kunnummal
നയിക്കാന്‍ രോഹന്‍; അന്തര്‍ സംസ്ഥാന ടി-20 ടൂര്‍ണ്ണമെന്റിനായുള്ള കേരള ടീം ക്യാപ്റ്റനായി കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍
കൊയിലാണ്ടി: അന്തര്‍ സംസ്ഥാന ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിനായുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍. സീനിയര്‍ പുരുഷ ടീമിന്റെ ക്യാപ്റ്റനായാണ് രോഹന്‍ കുന്നുമ്മലിനെ പ്രഖ്യാപിച്ചത്. പോണ്ടിച്ചേരിയില്‍ നടക്കുന്ന വാം അപ്പ് ടൂര്‍ണ്ണമെന്റിലാണ് രോഹന്‍ കേരള ടീമിനെ നയിക്കുക. പൂര്‍ണ്ണമായ ടീം: രോഹന്‍ എസ്. കുന്നുമ്മല്‍ (ക്യാപ്റ്റന്‍) മുഹമ്മദ് അസറുദ്ദീന്‍ എം (വിക്കറ്റ്
രഞ്ജി ട്രോഫി ക്രിക്കറ്റ്; രോഹൻ കുന്നുമ്മൽ കേരള ടീം വൈസ് ക്യാപ്റ്റൻ, കേരളം ഇന്ന് ഗോവയെ നേരിടും
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് ഗോവയെ നേരിടും. സിജോമോൻ ജോസഫ് നയിക്കുന്ന കേരള ടീമിന്റെ വൈസ് ക്യാപ്റ്റൽ കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മലാണ്. നിലവിലെ ക്യാപ്റ്റൻ സഞ്ജു സാംസൻ ഇന്ത്യൻ ക്യാമ്പിലേക്ക് പരിശീലനത്തിനായി പോയതോടെയാണ് കേരളത്തിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും മാറ്റി നിശ്ചയിച്ചത്. സീസണിലെ കേരളത്തിന്റെ നാലാമത്തെ മത്സരമാണ് ഇന്ന് ഗോവയ്ക്കെതിരെ നടക്കുന്നത്.
വിലയേറിയ താരമായി കൊയിലാണ്ടിക്കാരന്‍ രോഹന്‍; അടുത്ത വര്‍ഷത്തെ ഐ.പി.എല്‍ ക്രിക്കറ്റ് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച് രോഹന്‍ എസ്. കുന്നുമ്മല്‍, നോട്ടമിട്ട് പ്രമുഖ ടീമുകള്‍
കൊയിലാണ്ടി: ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനത്താല്‍ ദേശീയ തലത്തില്‍ പ്രശസ്തനായ ക്രിക്കറ്റ് താരമാണ് കൊയിലാണ്ടിക്കാരന്‍ രോഹന്‍ എസ്. കുന്നുമ്മല്‍. അടുത്തിടെ നടന്ന എല്ലാ ടൂര്‍ണമെന്റുകളിലും കേരളത്തിനായി മികച്ച പ്രകടനമാണ് മന്ദമംഗലം സ്വദേശിയായ രോഹന്‍ കാഴ്ച വച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രവേശിക്കാനുള്ള അവസരമാണ് ഇപ്പോള്‍ രോഹനെ തേടിയെത്തിയിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടാറ്റ ഐ.പി.എല്‍
നയിക്കാന്‍ സഞ്ജു, പൊരുതാന്‍ രോഹന്‍; രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍ ടീമില്‍
കൊയിലാണ്ടി: രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കൊയിലാണ്ടി സ്വദേശിയായ സൂപ്പര്‍ ബാറ്റര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ ടീമില്‍ ഇടം പിടിച്ചു. സഞ്ജു സാംസണാണ് ടീം ക്യാപ്റ്റന്‍. സിജോമോന്‍ ജോസഫ് ആണ് വൈസ് ക്യാപ്റ്റന്‍. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ടീം പ്രഖ്യാപിച്ചത്. 2022-23 സീസണില്‍ റാഞ്ചിയിലും ജയ്പൂരിലുമായി നടക്കുന്ന രഞ്ജി ട്രോഫിയുടെ ആദ്യ രണ്ട്
ഇന്ത്യന്‍ എ ടീമിലെത്തിയിട്ടും ബംഗ്ലാദേശ് എയ്‌ക്കെതിരായ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഇടംനേടാനാവാതെ കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മല്‍
ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയ കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലിന് ബംഗ്ലാദേശ് എയ്‌ക്കെതിരായ ചതുര്‍ദിന പരമ്പരയ്ക്കുള്ള പ്ലേയിങ് ഇലവനില്‍ നേടാനായില്ല. ഓപ്പണറായാണ് രോഹന്‍ ടീമില്‍ ഇടം നേടിയത്. എന്നാല്‍ ഓപ്പണര്‍മാരായി യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ എന്നിവരെയാണ് ഇത്തവണ പരിഗണിച്ചത്. രോഹനൊപ്പം സ്പിന്നര്‍ രാഹുല്‍ ചഹാറും ടീമില്‍ ഇല്ല. അതേസമയം, കഴിഞ്ഞ അണ്ടര്‍ 19
ഇന്ത്യയ്ക്കായി ബാറ്റേന്താന്‍ കൊയിലാണ്ടിയുടെ സ്വന്തം രോഹന്‍; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനായുള്ള ഇന്ത്യ എ ടീമില്‍ രോഹന്‍ എസ്. കുന്നുമ്മലും
കൊയിലാണ്ടി: ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ കൊയിലാണ്ടി മന്ദമംഗലം സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍ ഇടം പിടിച്ചു. ബി.സി.സി.ഐ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂസിലാന്റിനും ബംഗ്ലാദേശിനുമെതിരായ ഏകദിന ടീമുകള്‍ക്കൊപ്പമാണ് ബംഗ്ലാദേശ് എ ടീമിന് എതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെയും ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നവംബര്‍ 29
75 പന്തിൽ 107 റൺസ്, വിജയ് ഹസാരെ ട്രോഫിയിൽ രണ്ടാമത്തെ സെഞ്ച്വറിയുമായി കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മൽ; ബിഹാറിനെ ഒൻപത് വിക്കറ്റിന് തകർത്ത് കേരളം
കൊയിലാണ്ടി: കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മലിന്റെ മികച്ച ബാറ്റിങ്ങിൽ കേരളത്തിന് മിന്നും വിജയം. വിജയ് ഹസാര ട്രോഫിയിലാണ് ബിഹാറിനെ ഒൻപത് വിക്കറ്റിന് കേരളം തകർത്തത്. ബിഹാർ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 24.4 ഓവറിൽ മറികടക്കുകയായിരുന്നു. കേരളത്തിനായി ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ പുറത്താകാതെ സെഞ്ച്വറി നേടി. 75
ഗോവയെ അടിച്ചുപറത്തി കൊയിലാണ്ടിക്കാരന്‍ രോഹന്‍ എസ്.കുന്നുമ്മല്‍; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ജയം; രോഹന് സെഞ്ച്വറി
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്.കുന്നുമ്മലിന് സെഞ്ച്വറി. 101 ബോളില്‍ 134 റണ്‍സെടുത്ത രോഹന്‍ സിദേഷ് ലാദിന്റെ ബോളില്‍ ലാക്ഷെ ഗാര്‍ഗ് ക്യാച്ചെടുത്ത് പുറത്താവുകയായിരുന്നു. നാല് സിക്‌സും 17 ഫോറും അടങ്ങിയ രോഹന്റെ ഇന്നിങ്‌സാണ് സ്‌കോര്‍ ഉയര്‍ത്താന്‍ കേരളത്തിന് തുണയായത്. ആദ്യം ബാറ്റ് ചെയ്ത ഗോവ 50 ഓവറില്‍
ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ കൊയിലാണ്ടിക്കാരന്‍ രോഹന്‍; പുറത്തായത് 93 റണ്‍സെടുത്ത് നില്‍ക്കെ, നാലാം ദിവസത്തെ കളി അവസാനിച്ചു
കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ സൗത്ത് സോണ്‍ താരവും കൊയിലാണ്ടി സ്വദേശിയുമായ രോഹന്‍ എസ് കുന്നുമ്മല്‍. സൗത്ത് സോണിന്റെ രണ്ടാം ഇന്നിങ്‌സിന് മികച്ച തുടക്കം നല്‍കിയ രോഹന്‍ 93 റണ്‍സിലെത്തി നില്‍ക്കെയാണ് പുറത്തായത്. നാലാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ സൗത്ത് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ്
‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്