രഞ്ജി ട്രോഫി ക്രിക്കറ്റ്; രോഹൻ കുന്നുമ്മൽ കേരള ടീം വൈസ് ക്യാപ്റ്റൻ, കേരളം ഇന്ന് ഗോവയെ നേരിടും


തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് ഗോവയെ നേരിടും. സിജോമോൻ ജോസഫ് നയിക്കുന്ന കേരള ടീമിന്റെ വൈസ് ക്യാപ്റ്റൽ കൊയിലാണ്ടിക്കാരൻ രോഹൻ എസ് കുന്നുമ്മലാണ്. നിലവിലെ ക്യാപ്റ്റൻ സഞ്ജു സാംസൻ ഇന്ത്യൻ ക്യാമ്പിലേക്ക് പരിശീലനത്തിനായി പോയതോടെയാണ് കേരളത്തിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും മാറ്റി നിശ്ചയിച്ചത്.

സീസണിലെ കേരളത്തിന്റെ നാലാമത്തെ മത്സരമാണ് ഇന്ന് ഗോവയ്ക്കെതിരെ നടക്കുന്നത്. നേരത്തെ ജാർഖണ്ഡിനെയും ഛത്തീസ്ഗഢിനെയും പരാജയപ്പെടുത്തിയ കേരളം രാജസ്ഥാനുമായി സമനില വഴങ്ങിയിരുന്നു. തിരുവനന്തപുരം തുമ്പ സെയ്ന്റ് സേവ്യഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. എലൈറ്റ് സി ഗ്രൂപ്പിൽ കേരളം 13 പോയിന്റോടെ ഇപ്പോൾ ഒന്നാമതാണ്.