Tag: Pravasiyude Koyilandy

Total 29 Posts

മക്കത്തെക്കല്ല്; മരുക്കാറ്റില്‍ അസര്‍മുല്ല മണത്തോടൊപ്പം തേടിയെത്തിയ ഓര്‍മകള്‍ | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ കെ.പി.എ റഷീദ് എഴുതുന്നു

  കെ.പി.എ റഷീദ്, കൊല്ലം “God gave us memory so that we might have roses in December”: James M. Barrie ചില ഗന്ധങ്ങൾ അങ്ങനെയാണ്. സ്മൃതിമണ്ഡലത്തെ തൊട്ട് അവ ഓർമ്മയുടെ തിരയുണർത്തുന്നു. ചില ഗന്ധങ്ങളോ, ഉണരുന്നതേ ബോധമണ്ഡലത്തിൽ തന്നെ. അല്ലെങ്കിൽ, അസറാപ്പൂക്കളുടെ പരിമളംകുറഞ്ഞ ഗന്ധം എവിടെ നിന്നാണ് മരുക്കാറ്റിൽ കലർന്ന്

ഒതേനന് നഷ്ടപ്പെട്ട ചീരുവും സുബൈറിന് നഷ്ടമായ സുഹറയും | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ്സ തുടരുന്നു

ഗള്‍ഫില്‍ നിന്ന് ആദ്യമായി നാട്ടിലേക്ക് ലീവിന് വരുമ്പോ മിക്ക യുവാക്കളും നേരിടേണ്ടി വരുന്ന ചോദ്യമാണ്, ‘അല്ലാ, ഇനി ഒരു കല്ല്യാണമൊക്കെ നോക്കണ്ടേ’ എന്നത്.  ആദ്യത്തെയോ രണ്ടാമത്തെയോ ലീവിന് കല്ല്യാണം എന്ന പതിവ് മുന്‍ തലമുറയിലെ പ്രവാസികളില്‍ മിക്കവരുടെയും അനുഭവം തന്നെയായിരുന്നു. എന്നാല്‍ അവിടെയും ചില രസകരമായ ട്വിസ്റ്റുകള്‍ നടക്കാറുണ്ട്. പഴയ തലമുറയിലെ പ്രവാസികള്‍ക്ക് കണക്ട് ചെയ്യാനാവുന്ന

ഈ..മൂസ തന്നെ സമൂസ; സ്കൈ ടൂർസ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് നന്തിയുടെ ഗള്‍ഫ് കിസ്സ തുടരുന്നു

യാക്കൂബ് രചന ബർഗ്ഗറും കോക്ടെയിലും കണ്ടു പിടിച്ച ഈ..മൂസ തന്നെ സമൂസ ! ദുബായിലെ അന്ത്രു, സൂപ്പി, മമ്മൂ, മൂസ എന്നീ പേരുകളാൽ സമൃദ്ധമായ നാട്ടിൽ നിന്നുള്ള കച്ചവടക്കാരുമായുള്ള സൊറ പറച്ചിലിന്നിടയിൽ കിട്ടിയ ഒരു ത്രഡ് മാത്രം ഇവിടെ പറയാം. ഗൾഫെന്ന സ്വപ്ന ഭൂമിയിലേക്കുള്ള വഴി വെട്ടി തെളിക്കാൻ പത്തേമാരിയെന്നും ഉരുവെന്നും ലോഞ്ചെന്നും വിളിപ്പേരുള്ള കൂറ്റൻ

ഗള്‍ഫില്‍ നിന്ന് ഓര്‍ത്തെടുത്ത കൊയിലാണ്ടിയുടെ യെമന്‍ ചരിത്രം | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ്സ തുടരുന്നു

  യാക്കൂബ് രചന പയ്യനാട് രാജാക്കന്മാർ ഭരിച്ച പയേ ‘പയ്യനാട്ടിൽ’ പ്രമാണിമാരെ ആദര സൂചകമായി വിളിച്ചിരുന്ന ‘കോയിൽ’ എന്നതും അളന്നു വെച്ച ഭാഗത്തെ പറയുന്ന ‘കണ്ടി’ എന്നതും കൂട്ടി വിളിച്ച നാടായ കൊയിലാണ്ടിക്കാരുടെ ദുബായ്ലെ റൂമിലായിരുന്നു ഞങ്ങളുടെ അന്നത്തെ സന്ദർശനം. സലാം ചൊല്ലി കേറിയ ഞങ്ങളെ വെൽക്കം ചെയ്തത്, സുഗന്ധം പരത്തുന്ന പശമരമായ കുന്തിരിക്കത്തിൻ്റെ നാട്ടിൽ

മണ്ണിരകളെ കാലമെടുത്ത് പോയെങ്കിലും ചൂണ്ടയിടുന്നവര്‍ ഇപ്പോഴുമുണ്ട്; പ്ലാവില കുമ്പിളിലെ കഞ്ഞികുടിക്കും നേരങ്ങൾ..ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ നൊസ്റ്റാള്‍ജിയ പങ്കുവെക്കുന്നു ഷഹനാസ് തിക്കോടി

  ഷഹനാസ് തിക്കോടി തിക്കോടിയിലെ വീട്ടില്‍ നിന്നും അല്‍പ്പം കിഴക്കോട്ടു പോയാല്‍ എത്തുന്ന പ്രകൃതിരമണീയമായ ഒരിടമുണ്ട്. ‘ചാക്കര’ എന്ന് പറയും. പച്ചപ്പും പാടവും കൊണ്ട് മനസിനെ കുളിര്‍പ്പിക്കുന്നിടം. പ്രവാസത്തിന്റെ ഇടവേളയില്‍ ഒരു ദിനം അവിടെയെത്തി എടുത്ത ചിത്രമാണിത്. മീന്‍പിടുത്തതില്‍ വൈദഗ്ധ്യം നേടിയ ഒരാളെ അവിടെ കണ്ടു. ചൂണ്ടയെറിഞ്ഞ് മീന്‍പിടിക്കുക എന്നത് ഒരു അദ്ഭുതവിദ്യയായി കരുതുന്ന ഒരാളാണ്

നാലര പതിറ്റാണ്ട് അന്നം തന്ന നാട്ടിലേക്ക് കളിയാവേശവുമായി വീണ്ടും; ലോകകപ്പ് കാണാനായി ഒരിക്കല്‍ക്കൂടി ഖത്തറിലെത്തി വിശേഷങ്ങള്‍ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവാസയുടെ കൊയിലാണ്ടിയില്‍ എഴുതുന്നു തുഷാര മഹമൂദ്

  തുഷാര മഹമൂദ് ഖത്തറില്‍ നടക്കുന്ന 2022ലെ ഫിഫ ലോക കപ്പ് വിശേഷങ്ങളെ കുറിച്ചാണ് ലോകം എമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികള്‍ക്ക് പറയാനുള്ളത്. ഞാന്‍ കണ്ട വിശേഷങ്ങള്‍ നിങ്ങളുമായി പങ്ക് വെക്കുന്നതോടൊപ്പം ചുരുങ്ങിയ വാക്കുകളില്‍ എന്നെ പരിചയപ്പെടുത്തട്ടെ. 1975 ഏപ്രില്‍ 15ന് ബോംബെയില്‍ നിന്നും ദുംറ എന്ന കപ്പലില്‍ കയറി ഏഴാം നാളില്‍ ഖത്തറിലെ ദോഹ സീപോര്‍ട്ടില്‍

പടച്ചോന്‍ കേട്ട ദുആ കാരണം കട വില്‍ക്കാന്‍ പറ്റാതെ വലഞ്ഞ കുട്ട്യാലിക്ക; സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ തുടരുന്നു

  യാക്കൂബ് രചന 1989-ന്റെ അവസാനത്തിലാണ് ഞാന്‍ ദുബായ് എത്തുന്നത്. ഡിസ്‌കവറി ചാനലിലെ ‘എഞ്ചിനീയറിങ്ങ് മാര്‍വല്‍’ പരമ്പരയില്‍ അത്ഭുതമായി കാണിച്ച ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജന്മഗേഹമുള്ള ഷിന്‍ഡഗയില്‍ നിന്നും ദേരാ-ദ്വീപുമായി ഷിന്‍ഡഗയെ ബന്ധിപ്പിക്കുന്ന ‘ഷിന്‍ഡഗാ ടണല്‍’ വഴിയുളെളാരു യാത്ര എന്റെയൊരു സ്വപ്നമായിരുന്ന കാലഘട്ടം. ഒരേ സമയം ദുബായ്‌യുടെ സമുദ്ര ഭാഗമായ ക്രീക്കിനടിയിലെ തുരങ്കത്തിനു

ഉമ്മറാക്കക്കു വേണ്ടി ബീടർ ഉമ്മുകുത്സുവിനു ഞാനെഴുതിയ കത്തുകൾ | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ്സ തുടരുന്നു

യാക്കൂബ് രചന ‘ബഹ്‌റൈനിലുള്ളോരെഴുത്തുപ്പെട്ടി എഴുതി അറിയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്… എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്…’ കത്തു പാട്ടുകളുടെ ആരംഭകാലം. ചരള്‍ നിറഞ്ഞ ചെമ്മണ്‍ പാതയിലൂടെ മഷി പുരണ്ട കൈപ്പടവാലെ സ്‌നേഹവും വിരഹവും വികാരങ്ങളുമൊക്കെ കുത്തി നിറച്ച കത്തുകളുമായ് വിരഹിണികളായ ഗള്‍ഫുകാരന്റെ ഭാര്യമാരെ തേടിയെത്തുന്ന അന്നത്തെ തപാല്‍ ശിപായിയെ ഗള്‍ഫുകാര്‍ കാണുന്നത് സ്വര്‍ഗ്ഗലോകത്തു നിന്നും താഴ്ന്നിറങ്ങിയ മാലാഖമാരുടെ കൂട്ടത്തിലാണ്.

ഖത്തറിലെ ലോകകപ്പ് ഉത്സവത്തില്‍ നിന്ന് തിക്കോടിയിലെ നാടന്‍ ഉത്സവത്തിലേക്ക്; സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഷഹനാസ് തിക്കോടി എഴുതുന്നു

ഷഹനാസ് തിക്കോടി ഖത്തര്‍ ഉത്സവ ലഹരിയിലാണ്, ഖത്തറില്‍ ആഘോഷരാവ്, ഫുട്‌ബോള്‍ ഉത്സവം എന്നിങ്ങനെ തലക്കെട്ടുകള്‍ ഈ ദിവസങ്ങളില്‍ നിരവധി കണ്ടിട്ടുണ്ട്. നാട്ടിലിരുന്ന് ഖത്തറിലെ ഉത്സവത്തെക്കുറിച്ചും ഖത്തറിലിരുന്ന് തന്നെ കളി ആഘോഷത്തെക്കുറിച്ചും എഴുത്തുകളുടെ ബഹളമാണ്. എന്നാപ്പിന്നെ ഇതൊക്കെ വിട്ട് നാട്ടിലെ ഉത്സവത്തെക്കുറിച്ച് തന്നെ അങ്ങ് എഴുതാമെന്ന് കരുതി, നമ്മുടെ ഉത്സവങ്ങളിലേക്കും അത്രതന്നെ ദിവസങ്ങളല്ലേ ബാക്കിയുള്ളൂ… ഒരു ചെറിയ

‘ഹലോ, പരേതന്‍ ജീവിച്ചിരിപ്പുണ്ട്’; മൊബൈല്‍ഫോണിനും മുമ്പുള്ള ഗള്‍ഫ് ജീവിത്തിലെ രസകരമായ അനുഭവം ‘സ്‌കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടി’യില്‍

യാക്കൂബ് രചന ഈ പൊന്നു വിളയുന്ന മരുഭൂമിയിലെത്താന്‍ ഒരുനാള്‍ ഞാനും ഏറെ കൊതിച്ചിരുന്നു. ആഗ്രഹ സാഫല്യമെന്ന പോലെയാണ് ബഹ്‌റൈന്‍ മണല്‍ തട്ടില്‍ ഞാന്‍ കാലു കുത്തിയതും. നേരത്തെ എത്തിയവര്‍ പറഞ്ഞു, ‘നീ അല്‍പം വൈകിപ്പോയീ’ അന്ന് എന്റെ പ്രായം 20-നു താഴെ. ഞാന്‍ ജന്മമെടുക്കുന്നതിന് മുമ്പേ ഇവിടെ എത്തേണ്ടതായിരുന്നൂ എന്നാണോ അവര്‍ ഉദ്ദേശിച്ചത്? അന്ന് ഞാന്‍