Tag: Poyilkave Sree Durgadevi Temple.
കലാമണ്ഡലം ശിവദാസിന്റെ മേള പ്രമാണത്തില്‍ കാഴ്ചശീവേലി, സംഗീത ധാര.. പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം തുടങ്ങി. നാടക പ്രവര്ത്തകന് കോഴിക്കോട് നാരായണന് നായര്‍ കലാസാംസ്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം ബോഡ് അംഗം റിനീഷ് മുഖ്യാതിഥിയായി. കന്മന ശ്രീധരന്, സി.വി.ബാലകൃഷ്ണന്, പി.കണ്ണന് നായര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ ടി.ടി.വിനോദ്, ഹല്‍ബിത്ത് വടക്കയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ട്രസ്റ്റിബോര്‍ഡ് ചെയര്മാന് ഗോവിന്ദന് നായര്‍ പൊന്നാടയണിയിച്ചു. ശശീന്ദ്രന്
വനമധ്യത്തിൽ കൊട്ടിക്കയറി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും; പൊയിൽക്കാവിൽ വാദ്യവിസ്മയം
കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് പ്രഗത്ഭ വാദ്യതലാകാരൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറി. ഞായറാഴ്ച നട്ടുച്ചയ്ക്കാണ് വനമധ്യത്തിൽ വാദ്യവിസ്മയം വിരിഞ്ഞത്. ആയിരക്കണക്കിന് മേളപ്രേമികളാണ് പൊയിൽക്കാവിനെ പ്രകമ്പനം കൊള്ളിച്ച മട്ടന്നൂർ ശങ്കരൻകുട്ടിയുടെ മേളം ആസ്വദിക്കാനായി കാടിന് നടുവിലെത്തിയത്. ക്ഷേത്ര മഹോത്സവത്തിൻ്റെ താലപ്പൊലി ദിവസമായ ഇന്ന് രാവിലെ സമുദ്ര തീരത്ത്
പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്ര മഹോത്സവം; ഗതാഗതക്കുരുക്ക് മുന്നില്‍ക്കണ്ട് ഞായറാഴ്ച ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവ ദിവസമായ ഞായറാഴ്ച ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് സാധ്യത കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകീട്ട് 4 മണിമുതല്‍ രാത്രി 9 മണി വരെയാണ് നിയന്ത്രണം. കണ്ണൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി മേല്‍പ്പാലം വഴി ഉള്ള്യേരി, അത്തോളി പാവങ്ങാട് വഴി പോകണം. കോഴിക്കോടു നിന്നും വരുന്ന വാഹനങ്ങള്‍ പാവങ്ങാട്,
ഉത്സവക്കാഴ്ചകള്‍ വര്‍ണ്ണങ്ങള്‍കൊണ്ട് മനോഹരമാക്കി ഇരുപതോളം ചിത്രകാരന്മാര്; കാണികളില്‍ കൗതുകമുണര്‍ത്തി പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര താലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ചുള്ള വര്‍ണ്ണാര്‍ച്ചന
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോട് അനുബന്ധിച്ച് ചിത്രരചനയും വില്‍പ്പനയും സംഘടിപ്പിച്ചു. വര്‍ണ്ണാര്‍ച്ചന എന്ന പേരില്‍ നടത്തിയ പരിപാടി ഇരുപത് ചിത്രകലാകാരന്മാര് വര്‍ണ്ണങ്ങളും ചായങ്ങളും കൊണ്ട് മനോഹരമാക്കി. രാവിലെ പന്ത്രണ്ട് മണിയ്ക്കായിരുന്നു ചിത്രരചന തുടങ്ങിയത്. ആര്‍ട്ടിസ്റ്റ് മദനന് പരിപാടി ഉദ്ഘാടനം ചെയ്തു. ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്സവക്കാഴ്ചകളാണ് ചിത്രകാരന്മാര് ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക്
ആനച്ചമയ പ്രദർശനവും ആനയൂട്ടും, വെെവിധ്യമാർന്ന കലാപരിപാടികളും; പൊയിൽക്കാവ് ശ്രി ദുർഗാദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കെങ്കേമമാക്കാനൊരുങ്ങി നാട്
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ. ദുർഗാദേവി ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 14 മുതൽ 19 വരെ. 20 -ാം തിയ്യതി വെെകീട്ട് നടക്കുന്ന ഗുരുതിയോടെ അനുഷ്ഠാനങ്ങൾ പൂർണ്ണമാകും. ആചാരനുഷ്ഠാനങ്ങൾക്ക് പുറമേ വിശേഷാൽ കലാ- സാംസ്കാരിക പരിപാടികൾ കൂടി ഇത്തവണത്തെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 14ന് കൊടിയേറുന്ന താലപ്പൊലി മഹോത്സവത്തിന്റെ