പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്ര മഹോത്സവം; ഗതാഗതക്കുരുക്ക് മുന്നില്‍ക്കണ്ട് ഞായറാഴ്ച ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവ ദിവസമായ ഞായറാഴ്ച ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് സാധ്യത കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകീട്ട് 4 മണിമുതല്‍ രാത്രി 9 മണി വരെയാണ് നിയന്ത്രണം. കണ്ണൂര്‍ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി മേല്‍പ്പാലം വഴി ഉള്ള്യേരി, അത്തോളി പാവങ്ങാട് വഴി പോകണം.

കോഴിക്കോടു നിന്നും വരുന്ന വാഹനങ്ങള്‍ പാവങ്ങാട്, അത്തോളി ഉള്ള്യേരി, കൊയിലാണ്ടിവഴി പോകേണ്ടതാണ് കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍ നന്തി മേഖലയില്‍ ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്യണം, കോഴിക്കോട് ഭാഗത്തു നിന്നു വരുന്ന ചരക്ക് വാഹനങ്ങള്‍ എലത്തൂര്‍ ഭാഗത്ത് നിര്‍ത്തിയിടണമെന്ന് കൊയിലാണ്ടി എസ്.ഐ. പി.എം. ശൈലേഷ് അറിയിച്ചു.