Tag: Police
‘സ്വർണ്ണം തിരികെ തന്നില്ലെങ്കിൽ കൊന്നുകളയും’; പന്തിരിക്കര സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി
പേരാമ്പ്ര: വിദേശത്തുനിന്ന് എത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മെയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു
കൊയിലാണ്ടി പീഡന കേസ്; സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ്, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും വിവരം; നടപടിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് ദളിത് സംഘടനകള്‍
കൊയിലാണ്ടി: ലൈംഗിക പീഡന കേസില്‍ പ്രതിയായ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടതായി പൊലീസ്. സംസ്ഥാനം വിട്ട ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും വിവരമുണ്ട്. ഒരാഴ്ചയ്ക്കകം നടപടിയില്ലെങ്കില്‍ ഉത്തരമേഖലാ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. യുവ എഴുത്തുകാരിയും അധ്യാപികയുമായ അതിജീവിതയുടെ ലൈംഗികാതിക്രമ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ
പോലീസുകാരന്റെ കൂടെ പാമ്പിന്റെ ബൈക്ക് യാത്ര; പെരുമ്പാമ്പിന്‍ കുഞ്ഞുമായി മാവൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍
മാവൂര്‍: ബൈക്കിനുള്ളിലൊളിച്ചിരുന്ന പെരുമ്പാമ്പിന്‍ കുഞ്ഞിനൊപ്പം മാവൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഓമശ്ശേരി സ്വദേശി ഷിനോജ് സഞ്ചരിച്ചത് 15 കിലോമീറ്റര്‍. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയപ്പോള്‍ സ്റ്റേഷന്‍ വളപ്പിലെ ഷെഡ്ഡില്‍ ബൈക്ക് നിര്‍ത്തിയിട്ടിരുന്നു അവിടെ വെച്ചാണ് ഷിനോജിന്റെ ബൈക്കില്‍ പാമ്പ് കയറിയത്. എന്നാല്‍ രാത്രിയില്‍ ജോലികഴിഞ്ഞ് വീട്ടിലെത്തി ബൈക്ക് പോര്‍ച്ചില്‍നിര്‍ത്തി. കുറച്ചുകഴിഞ്ഞ് വീണ്ടും ബൈക്ക് എടുക്കാന്‍ എത്തിയപ്പോഴാണ്
കനത്ത മഴയും ഗതാഗതക്കുരുക്കും: വലഞ്ഞ് കൊയിലാണ്ടി; കുരുക്കഴിക്കാൻ നേരിട്ടിറങ്ങി സി.ഐ സുനിൽ കുമാർ
കൊയിലാണ്ടി: ഇന്ന് വൈകീട്ടുണ്ടായ കനത്ത മഴയിലും രൂക്ഷമായ ഗതാഗതക്കുരുക്കിലും വലഞ്ഞ കൊയിലാണ്ടി നഗരത്തെ ‘രക്ഷിക്കാൻ’ നേരിട്ട് രംഗത്തിറങ്ങി സി.ഐ എൻ.സുനിൽകുമാർ. ടൗണിൻ്റെ വടക്ക് ഭാഗത്താണ് ഇന്ന് വലിയ തിരക്ക് അനുഭവപ്പെട്ടത്. മൂന്നും നാലും വരിയായി വാഹനങ്ങൾ പോകാൻ തുടങ്ങിയതോടെ വാഹനങ്ങളുടെ നിര നീണ്ടു. അടിയന്തിര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ പോലും കുരുക്കിൽ പെട്ടു. വൈകീട്ട് ട്രെയിൻ
ഒടുവില്‍ നല്ല വാര്‍ത്ത: ഉള്ളിയേരിയില്‍ നിന്ന് കാണാതായ പതിനാറുകാരിയെ കര്‍ണാടകയില്‍ കണ്ടെത്തി; കുട്ടിയുമായി പൊലീസ് നാട്ടിലേക്ക്
ഉള്ളിയേരി: ഉള്ളിയേരിയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഓരോഞ്ചേരി കണ്ടി കൃഷ്ണന്‍കുട്ടിയുടെ മകള്‍ അഞ്ജന കൃഷ്ണയെയാണ് എലത്തൂര്‍ പൊലീസ് കര്‍ണ്ണാടകയിലെ ഛന്നപട്ടണത്തിനടുത്ത് വച്ച് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതലാണ് അഞ്ജനയെ കാണാതായത്. നടക്കാവിലെ സ്‌കൂളിലേക്ക് ടി.സി വാങ്ങാനായി പോയതായിരുന്നു അഞ്ജന. രാത്രി എട്ട് മണിയോടെ ഒരു നമ്പറില്‍ നിന്ന് വീട്ടിലേക്ക്
‘ ഹാഫ് ഷവായ, മൂന്ന് കുബ്ബൂസ്, പെട്ടെന്നുവേണം’ മീഞ്ചന്തയിലെ ഹോട്ടലാണെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; അബദ്ധം പറ്റിയ പൊലീസുകാരനെ നൈസായി ഡീല്‍ ചെയ്ത് കമ്മീഷണര്‍
കോഴിക്കോട്: ‘ ഹാഫ് ഷവായ, മൂന്ന് കുബ്ബൂസ്, ഒന്ന് പെട്ടെന്ന് വേണം’ ഫോണില്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്യുന്ന എ.എസ്.ഐ ബല്‍രാജിന്റെ ശബ്ദത്തിലെ തിടുക്കം കേട്ടാല്‍ അറിയാം വിശപ്പുകൊണ്ട് ഒരു രക്ഷയുമില്ലെന്ന്. പക്ഷേ തിടുക്കം കൂടിയപ്പോള്‍ ഹോട്ടലെന്ന് കരുതി അബദ്ധത്തില്‍ വിളിച്ചത് അസിസ്റ്റന്റ് കമ്മീഷണറെയായിപ്പോയി എന്നു മാത്രം. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ വിളിച്ച്
കോഴിക്കോട് അര്‍ധരാത്രി മദ്യപിച്ച് ബഹളം വെച്ച വിദ്യാര്‍ഥികള്‍ പൊലീസ് പിടിയില്‍; അറസ്റ്റിലായത് രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും
കോഴിക്കോട്: അര്‍ധരാത്രി മദ്യപിച്ച് ബഹളം വെച്ച വിദ്യാര്‍ഥികളെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. ഞായറാഴ്ച അര്‍ധരാത്രിയോടെ പുതിയറ പാളയം ജങ്ഷനു സമീപമുളള റോഡിലാണ് ഇവ ബഹളം വെച്ചത്. നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഇവരെ സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ പൊലീസിനെ ചീത്തവിളിക്കുകയും പുറത്തുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബന്ധുക്കളെത്തണമെന്ന
മോഷ്ടാക്കളെ പൂട്ടാനും കുറ്റകൃത്യങ്ങള്‍ തടയാനും പുതിയ കര്‍മ്മപദ്ധതിയുമായി പയ്യോളി പൊലീസ്
പയ്യോളി: മോഷണങ്ങളും മറ്റ് കുറ്റകൃത്യങ്ങളും തടയാന്‍ കര്‍മ്മപദ്ധതികള്‍ക്ക് പൊലീസും വ്യാപാരികളു റസിഡന്‍സ് അസോസിയേഷനും ഓട്ടോ ഡ്രൈവര്‍മാരും ഉള്‍പ്പെട്ട സംയുക്ത സമിതി രൂപം നല്‍കി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സി.സുഭാഷ് ബാബു അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി, റസിഡന്‍സ് അസോസിയേഷന്‍, ഓട്ടോ തൊഴിലാളികള്‍, എന്നിവരെ ഉള്‍പ്പെടുത്തി രാത്രിയില്‍ സംയുക്ത ബീറ്റിനുള്ള ഏര്‍പ്പാട് ചെയ്യാനും റസിഡന്‍സ് അസോസിയേഷനുകളില്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച്
യുവതിയെ ഗോവയിലേക്ക് തട്ടിക്കൊണ്ടുപോയി, ലഹരിവസ്തു നല്‍കി പീഡിപ്പിച്ചു; ബേപ്പൂരില്‍ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നടുവട്ടം ആദീപ് മഹലില്‍ ആദീപ് (32) ആണ് ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തു. യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ഇയാള്‍ ഗോവയിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ലഹരിവസ്തു നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അവള്‍ വഞ്ചിച്ചു, കൊല്ലാന്‍ പോകാന്‍ വണ്ടിക്കാശ് വേണം; കോട്ടയത്ത് ഉപദേശിക്കാന്‍ ചെന്ന പോലീസുകാരിക്ക് നേരെ കത്തിവീശി പതിനഞ്ചുകാരന്‍
കോട്ടയം: കാമുകി വഞ്ചിച്ചെന്നും കൊലപ്പെടുത്താന്‍ പണം ആവശ്യപ്പെടുകയും ചെയ്ത് വീട്ടില്‍ പ്രശ്‌നമുണ്ടാക്കി പത്താംക്ലാസുകാരന്‍. അനുനയിപ്പിക്കാന്‍ എത്തിയ പൊലീസുകാരിയ്ക്ക് 15കാരന്‍ വെട്ടുകത്തിയുമായി പാഞ്ഞടുത്തു. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ നിഷ ജോഷിയാണ് ഞെട്ടിക്കുന്ന അനുഭവം നേരിടേണ്ടിവന്നത്. ഓണ്‍ലൈന്‍ വഴി പരചയപ്പെട്ട കാമുകി പെണ്‍കുട്ടി വഞ്ചിച്ചതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന വാശിയിലായി പത്താം ക്ലാസുകാരന്‍. കണ്ണൂര്‍ സ്വദേശിനിയായ കാമുകിയെ കൊല്ലാന്‍