പോലീസുകാരന്റെ കൂടെ പാമ്പിന്റെ ബൈക്ക് യാത്ര; പെരുമ്പാമ്പിന്‍ കുഞ്ഞുമായി മാവൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍ 


മാവൂര്‍: ബൈക്കിനുള്ളിലൊളിച്ചിരുന്ന പെരുമ്പാമ്പിന്‍ കുഞ്ഞിനൊപ്പം മാവൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഓമശ്ശേരി സ്വദേശി ഷിനോജ് സഞ്ചരിച്ചത് 15 കിലോമീറ്റര്‍.

തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയപ്പോള്‍ സ്റ്റേഷന്‍ വളപ്പിലെ ഷെഡ്ഡില്‍ ബൈക്ക് നിര്‍ത്തിയിട്ടിരുന്നു അവിടെ വെച്ചാണ് ഷിനോജിന്റെ ബൈക്കില്‍ പാമ്പ് കയറിയത്. എന്നാല്‍ രാത്രിയില്‍ ജോലികഴിഞ്ഞ് വീട്ടിലെത്തി ബൈക്ക് പോര്‍ച്ചില്‍നിര്‍ത്തി. കുറച്ചുകഴിഞ്ഞ് വീണ്ടും ബൈക്ക് എടുക്കാന്‍ എത്തിയപ്പോഴാണ് ബൈക്കിന്റെയുള്ളില്‍നിന്ന് പാമ്പ് ഇറങ്ങിവരുന്നത് കണ്ടത്.

തുടര്‍ന്ന് പാമ്പുപിടിത്തക്കാരന്‍ എത്തിയാണ് പാമ്പിനെ പിടികൂടിയത്. അണലിയാണെന്നും പെരുമ്പാമ്പാണെന്നുള്ള സംശയത്താല്‍ പടം വനശ്രീയിലേക്ക് അയച്ചുകൊടുത്തപ്പോള്‍ പെരുമ്പാമ്പിന്റെ കുട്ടിയാണെന്നറിയിച്ചു. 15 കിലോമീറ്റര്‍ പാമ്പിനൊപ്പമാണ് താന്‍ സഞ്ചരിച്ചതെന്ന നടുക്കത്തിലാണ് ഷിനോജ്.


Summery: a python travel with a police on bike