Tag: Police

Total 45 Posts

മേപ്പയ്യൂര്‍ പുറക്കാമലയില്‍ പതിനഞ്ചുകാരനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

മേപ്പയ്യൂര്‍: പുറക്കാമലയില്‍ ഇന്നലെ നടന്ന ജനകീയ പ്രതിഷേധത്തിനിടെ പ്രദേശത്ത് കാഴ്ചക്കാരനായി നിന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി. മേപ്പയ്യൂര്‍ സി.ഐ അടക്കം നാലഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മകനെ പിടിച്ചുകൊണ്ടുപോകുകയും ലാത്തികൊണ്ട് കുത്തുകയും പൊലീസ് ബസില്‍വെച്ച് മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കുട്ടിയുടെ അച്ഛന്‍ നൗഷാദ് പറയുന്നത്. പൊലീസ് കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിയ്ക്ക്

പൊലീസിന്റെ കോമ്പിങ് ഓപ്പറേഷന്‍; ഒറ്റരാത്രിയില്‍ കോഴിക്കോട് നഗരത്തില്‍ കുടുങ്ങിയത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കേസിലെ പ്രതികളും ഉള്‍പ്പെടെ നിരവധി നിയമലംഘകര്‍

കോഴിക്കോട്: പോലീസിന്റെ കോമ്പിങ് ഓപ്പറേഷനില്‍ ഒറ്റരാത്രി കൊണ്ട് കോഴിക്കോട് നഗരത്തില്‍ കുടുങ്ങിയത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കേസിലെ പ്രതികളും ഉള്‍പ്പെടെ നിരവധിപേര്‍. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാജ്പാല്‍ മീണയുടെ നിര്‍ദ്ദേശപ്രകാരരാണ് നവംബര്‍ രണ്ട് രാത്രി 11 മണി മുതല്‍ മൂന്നാം തിയ്യതി പുലര്‍ച്ചെ മൂന്നുമണിവരെ നടത്തിയ സ്‌പെഷ്യല്‍ കൊമ്പിങ് ഓപ്പറേഷന്‍ പദ്ധതിയിട്ടത്. വര്‍ദ്ധിച്ചു വരുന്ന മയക്കു മരുന്ന്

പൊലീസില്‍ പരാതി നല്‍കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; രാവിലെ നന്തിയില്‍ നിര്‍ത്താതെ പോകുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ക്കെതിരെ പൊലീസിന്റെ നടപടി

നന്തിബസാര്‍: കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ നന്തിയില്‍ നിര്‍ത്താതെ പോകുന്നതിന് പരിഹാരമാകുന്നു. ഡിവൈ.എഫ്.ഐ നന്തിമേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി സി.ഐയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിഹാരം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ രാവിലെ 7.30നും 8.30നും ഇടയിലുള്ള സമയങ്ങളില്‍ നന്തിയില്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പാലത്തിനു നടുവില്‍ നിര്‍ത്തി ആളെയിറക്കി പോകുന്നത്

പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍; വീടുവിട്ടിറങ്ങിയ താമരശ്ശേരി സ്വദേശിനിയും പിഞ്ചുകുഞ്ഞും സുരക്ഷിതര്‍

കൊയിലാണ്ടി: വീടുവിട്ടിറങ്ങിയ ഇരുപത്തിമൂന്നുകാരിയെയും ഒന്നര വയസുള്ള കുഞ്ഞിനെയും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്. താമരശ്ശേരി, അത്തോളി, കൊയിലാണ്ടി പൊലീസ് സ്റ്റേഷനുകളിലെയും പിങ്ക് പൊലീസിന്റെയും അവസരോചിതമായ ഇടപെടലാണ് യുവതിയെ കണ്ടെത്താന്‍ സഹായകരമായത്. ഇന്ന് ഉച്ചയോടെ താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ഉടനെ യുവതിയുടെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഉള്ള്യേരി ഭാഗത്തായാണ് കണ്ടത്. കണ്‍ട്രോള്‍

ചേവായൂര്‍ സ്വദേശിനിയായ യുവതിക്ക് അശ്ലീല ഫോട്ടോ അയച്ചെന്ന പരാതി; പൊലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം

കോഴിക്കോട്: ചേവായൂര്‍ സ്വദേശിനിയായ യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീലഫോട്ടോ അയച്ചെന്ന പരാതിയില്‍ പോലീസ് ഓഫീസര്‍ക്കെതിരേ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തിരുവനന്തപുരം പേരൂര്‍ക്കടയിലെ എസ്.എ.പി. ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് നിഷോര്‍ സുധീന്ദ്രനെതിരേയാണ് അന്വേഷണം. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. സമൂഹമാധ്യമം വഴിയാണ് ചേവായൂര്‍ സ്വദേശിനിയായ യുവതിയും പൊലീസുകാരനെ പരിചയപ്പെട്ടത്. അശ്ലീലഫോട്ടോ ലഭിച്ചതിനെത്തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ യുവതി

സിനിമയില്‍ കാണുമോ ഇത്രയും മാസ് സീന്‍! ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്‌സിങ് ഓഫീസര്‍ക്ക് പിന്നാലെ ആശുപത്രി വാര്‍ഡിലൂടെ കുതിച്ച് പൊലീസ് ജീപ്പ്; വീഡിയോ വൈറലാവുന്നു

ഡറാഡൂണ്‍: വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ നഴ്സിങ് ഓഫീസറെ പിടികൂടാന്‍ ആശുപത്രി വാര്‍ഡില്‍ ജീപ്പ് ഓടിച്ചുകയറ്റി പോലീസ്. ഋഷികേശിലുള്ള എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അത്യാഹിത വിഭാഗത്തിലേക്കാണ് പോലീസ് ജീപ്പ് ഓടിച്ച് കയറ്റിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 26-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പോലീസ് വാഹനവുമായി അത്യാഹിത

ബസ് ഇറങ്ങിയപ്പോള്‍ അച്ഛനെയും അമ്മയേയും കാണാനില്ല; കുന്ദമംഗലത്ത് ഒറ്റപ്പെട്ടുപോയ അഞ്ചുവയസുകാരന് തുണയായത് പൊലീസിന്റെ സമയോചിത ഇടപെടല്‍

കുന്ദമംഗലം: പോലീസിന്റെ സമയോചിത ഇടപെടല്‍ കാരണം അഞ്ച് വയസുകാരനെ രക്ഷിതാക്കള്‍ക്ക് തിരികെ ലഭിച്ചു. കുന്ദമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഒറ്റപ്പെട്ടുപോയ ഇതരസംസ്ഥാനക്കാരനായ കുട്ടിയ്ക്കാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് തുണയായത്. രക്ഷിതാക്കള്‍ക്കൊപ്പം മുക്കത്തുനിന്നും കോഴിക്കോടേക്കുള്ള ബസില്‍ കയറിയതാണ് കുട്ടി. കുന്ദമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ ഇറങ്ങിയപ്പോള്‍ രക്ഷിതാക്കളെ കാണാനില്ല. ഇതോടെ കുട്ടി കരഞ്ഞുകൊണ്ട് അച്ഛനെയും അമ്മയെയും അന്വേഷിക്കാന്‍

കാല്‍ തല്ലിയൊടിച്ച ശേഷം പീഡന കേസും: തിരുവമ്പാടി പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവമ്പാടി: അയല്‍വാസിയെ മര്‍ദിച്ച് കാല്‍ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും. കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും

ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി; കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി

പേരാമ്പ്ര: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി. വളയത്തുള്ള കെ.എ.പി ആറാം ബറ്റാലിയനിലെ ഹവില്‍ദാര്‍ പേരാമ്പ്ര എടവരാട് തിരുത്തൂര്‍ ടി.വിനുവിനെയാണ് പേരാമ്പ്ര പോലീസ്  കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരില്‍ നിന്നാണ് വിനുവിനെ കണ്ടെത്തിയത്. കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ്

ഭാര്യയുടെ പരാതിയില്‍ അന്വേഷണത്തിന് ചെന്ന പൊലീസുകാരെ വടിയും കത്തിയും കൊണ്ട് ആക്രമിച്ച് പ്രതി; കൊയിലാണ്ടിയില്‍ എ.എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

കൊയിലാണ്ടി: വീട്ടില്‍ ശല്യമുണ്ടാക്കുന്നുവെന്നാരോപിച്ച് ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പോലീസിനുനേരെ ഭര്‍ത്താവിന്റെ ആക്രമണം. വടികൊണ്ടും കത്തികൊണ്ടുമുള്ള ആക്രമണത്തില്‍ കൊയിലാണ്ടി എ.എസ്.ഐ. അടക്കം മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് ജീപ്പും തകര്‍ത്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ചെങ്ങോട്ട്കാവ് മാടാക്കരയായിരുന്നു സംഭവം. മൂന്നു കുടിക്കല്‍ റൗഫ് (38) ആണ് പോലീസിനെ ആക്രമിച്ചത്.എ.എസ്.ഐ.വിനോദ്, എസ്.സി.പി. ഒ, ഗംഗേഷ്, ഹോം