Tag: pocso case

Total 34 Posts

എലത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയില്‍ നിന്നും അതിജീവിതയ്ക്കും രക്ഷിതാക്കള്‍ക്കും ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

എലത്തൂര്‍: എലത്തൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അതിജീവിതയുടെ സുരക്ഷ ഉറപ്പാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. കേസിലെ പ്രതിയായ ജനാര്‍ദ്ദനന്‍ ജാമ്യത്തില്‍ ഇറങ്ങിയ സാഹചര്യത്തിലാണ് അതിജീവിതയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിജീവിതയ്ക്കും രക്ഷിതാക്കള്‍ക്കും ഭീഷണിയുള്ള സാഹചര്യത്തില്‍ കുടുംബത്തിന് സ്വസ്ഥമായും നിര്‍ഭയമായും ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍ക്ക്

പന്ത്രണ്ടുകാരിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ വയലട സ്വദേശി അറസ്റ്റിൽ, ചോദ്യം ചെയ്യലിനൊടുവിൽ മൂന്ന് വർഷം മുമ്പ് പീഡിപ്പിച്ച മറ്റൊരു യുവാവും അറസ്റ്റിൽ

കോഴിക്കോട്: കോടഞ്ചേരിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് അറസ്റ്റിലായത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിരയായ വിവരം പുറത്തറിയുന്നത്. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെ പെൺകുട്ടിയെ മുക്കം സ്റ്റാൻഡിൽ വച്ച് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ

കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് പീഡനത്തിനിരയാക്കി: മുത്തങ്ങ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: ജോലി വാഗാദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുത്തങ്ങ സ്വദേശിയെ കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അഹ്നാസ് അണ് പിടിയിലായത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം. വീടുവിട്ടിറങ്ങി കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയ കുട്ടിയെ പരിചയപ്പെട്ട അഹ്നാസ് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോവുകയും വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. കോടതിയില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പോക്‌സോ കേസിൽ കുറുവങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കുറുവങ്ങാട് കേളമ്പത്ത് ജാസിക്അലി (36), ഇയാളുടെ സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദി (33) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ ഇരുവരെയും മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പോക്‌സോ കേസ്, എസ്.എസ്.റ്റി കേസുകൾ ചാർജ് ചെയ്താണ് ഇവരെ

വീട്ടുകാരുമായുള്ള അടുപ്പം മറയാക്കി കുട്ടിയെ പീഡിപ്പിച്ചു; ആശുപത്രിയിലെ ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

കണ്ണൂര്‍: ഇരിട്ടിയില്‍ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ 17 കാരി ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ (53 ) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോയും പീഡനക്കുറ്റവും ചുമത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ

പ്രണയം നടിച്ച് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മണിയൂർ സ്വദേശിയായ യുവാവ് റിമാൻഡിൽ

പയ്യോളി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലെെം​ഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ. മണിയൂർ മങ്കര പടിഞ്ഞാറെക്കുനി നിധീഷ് (28) ആണ് റിമാൻ്റിലായത്. ഫോൺ വഴി സൗഹൃദത്തിലായ പതിനാലുകാരിയെ വിവിധയിടങ്ങളിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പയ്യോളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ

പിടിക്കപ്പെടുമെന്നായപ്പോൾ കിണറ്റിൽ ചാടി ആത്മഹത്യാ ശ്രമം, രക്ഷപ്പെടുത്തിയത് നാട്ടുകാർ, ഒടുവിൽ അറസ്റ്റ്; കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് അധ്യാപകൻ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂർ: പ്ലസ് ടു വിദ്യാർത്ഥിനിക്ക് വാട്ട്സാപ്പിൽ അശ്ലീലസന്ദേശം കൈമാറിയ അധ്യാപകനെതിരെ കേസെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കായികാധ്യാപകനായ സജീഷ് വിദ്യാർത്ഥിനിയും ഉപയോഗിക്കാറുള്ള അമ്മയുടെ വാട്ട്സാപ്പ് നമ്പറിലേക്കാണ് അശ്ലീല ദൃശ്യങ്ങളും സന്ദേശവുമയച്ചത്. അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രവർത്തി വീട്ടിൽ അറിയിച്ച ശേഷം ബന്ധുക്കൾ സ്കൂളിലെത്തി പ്രിൻസിപ്പാളിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പാൾ പരാതി

സ്കൂൾ വിടുന്ന സമയത്ത് ആരുമറിയാതെ സ്കൂൾ കോമ്പൗണ്ടിൽ കയറി, ബാത്റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ കോഴിക്കോട്ടെ ‘കുപ്രസിദ്ധ പയ്യൻ’ അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിടുന്ന സമയത്ത് സമർത്ഥമായി സ്കൂളിൽ കടന്ന് ബാത്റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ . കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷ്(32) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. പ്രമാദമായ സുന്ദരിയമ്മ വധക്കേസിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ട ആളാണ് പോക്സോ കേസിൽ അറസ്റ്റിലായ ജയേഷ്. വൈകുന്നേരം സ്കൂൾ വിടുന്ന സമയം

ബാലുശ്ശേരി സ്വദേശിയായ വ്‌ളോഗര്‍ റിഫയുടെ മരണം; വിവാഹസമയത്ത് റിഫ പ്രായപൂര്‍ത്തിയായിരുന്നില്ല, ഭര്‍ത്താവ് മെഹ്നാസ് പോക്‌സോ കേസില്‍ കസ്റ്റഡിയില്‍

ബാലുശ്ശേരി: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെ പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്തു. വിവാഹം കഴിക്കുമ്പോൾ റിഫ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കേസെടുത്തത്. കാക്കൂർ പൊലീസാണ് കേസെടുത്തത്. വൈകാതെ മെഹ്നാസിന്റെ അറസ്റ്റ് പോലീസ് രേഖപെടുത്തുമെന്നാണ് വിവരം. മാർച്ച് ഒന്നിനാണ് കണ്ടെത്തിയത്. റിഫയേ ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചെങ്കിലും

പോക്‌സോ കേസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് പറഞ്ഞ് ബോധ്യപ്പെടുത്തി: ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയത് ഏറെ ദു:ഖിതയായി; ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി

എലത്തൂര്‍: ഉള്ള്യേരിയില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചത് മകനെക്കുറിച്ചുള്ള ആധി. കേസില്‍ പിടിയിലായ സുബിന്റെ അമ്മ പുറക്കാട്ടിരി കളപ്പുരക്കണ്ടി ജലജയായിരുന്നു കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സുബിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തതിനാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊലീസ് ജലജയുമായി സംസാരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ നിന്നിറങ്ങിയ ജലജ ഏറെ ദു:ഖിതയായിരുന്നു. മകന്റെ കൂട്ടുകെട്ടിനെക്കുറിച്ചും ഭാവിയെക്കുറിച്ചും