Tag: Plastic
ജനുവരിയിൽ പിടിച്ചത് 800 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ; പരിശോധന കർശനമാക്കാൻ ഒരുങ്ങി ജില്ലാ ഭരണകുടം
കോഴിക്കോട്: ജില്ലയിൽ ജില്ലാ വേസ്റ്റ് മാനേജ്മെന്റ് എൻഫോഴ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ജനുവരി മാസം നടത്തിയ 231 പരിശോധനകളിൽ 800 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 2,12,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധനകൾ നടക്കുന്നുണ്ട്. ജില്ലയിൽ നിരോധിത ഉൽപ്പന്നങ്ങളുടെ വിപണനം പൂർണ്ണമായും ഒഴിവാക്കണമെന്നും അതിനായി വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്നും പരിശോധനകൾ കർശനമാക്കുമെന്നും
‘മനുഷ്യജീവന് അപകടമാവുന്ന പദ്ധതികൾ അടിച്ചേൽപ്പിക്കരുത്’; നന്തിയിലെ ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം
നന്തി ബസാർ: മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തി ബസാറിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. നന്തിയിലെ കെൽട്രോൺ യൂണിറ്റിന് കീഴിലുള്ള 75 സെന്റ് സ്ഥലത്താണ് മൂടാടി പഞ്ചായത്ത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. നിർദ്ദിഷ്ട പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനെതിരെ പ്രതിഷേധിക്കാനായി നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ചു. നിലവിൽ ദേശീയപാതാ വികസനവുമായി
സംസ്ഥാനത്ത് 60 ജി.എസ്.എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് കവറുകൾ നിരോധിച്ച തീരുമാനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സംസ്ഥാനത്ത് അറുപത് ജി.എസ്.എമ്മിന് മുകളിലുളള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. ഇതിന് സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍.നഗരേഷ് വ്യക്തമാക്കി. കേന്ദ്ര നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. അറുപത് ജി.എസ്.എമ്മിന് മുകളിലുളള നോണ്‍ വൂവണ്‍ ക്യാരി ബാഗുകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം; കൊയിലാണ്ടിയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; ലംഘിച്ചാല്‍ അരലക്ഷം രൂപവരെ പിഴ- നിരോധനം ബാധകമായ ഉല്പന്നങ്ങള്‍ ഇവയാണ്
കൊയിലാണ്ടി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ക്കുളള നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൊയിലാണ്ടിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം വ്യാപാരികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. നിരോധനത്തിന്റെ ഭാഗമായി കടകളില്‍ നിന്ന് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ജൂണ്‍ 30നുളളില്‍ നീക്കംചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി നഗരസഭ