Tag: Peruvattur
കല, സംഗീതം, അഭിനയം…. അറിവിന്റെ പലതലങ്ങളിലൂടെ വിദ്യാര്‍ഥികളുമായി കുറച്ചുനിമിഷങ്ങള്‍; പുതു അനുഭവമായി പെരുവട്ടൂര്‍ എല്‍.പി.സ്‌കൂളിന്റെ ഏകദിന പഠന ക്യാമ്പ്
കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി നാരങ്ങ മിഠായി എന്ന പേരില്‍ ഏകദിനപഠന ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ വ്യക്തിത്വ വികാസം, നേതൃത്വ ക്ഷമത, സംഘബോധം, സഹകരണ മനോഭാവം, ആത്മ വിശ്വാസം തുടങ്ങിയവ വളര്‍ത്താന്‍ ഉതകിയ ക്യാമ്പ് ആയിരുന്നു നാരങ്ങ മിഠായി. കല, സംഗീതം, അഭിനയം, ഒറീഗാമി, പരീക്ഷണങ്ങള്‍, യോഗ അറിവിന്റെ വ്യത്യസ്ത
പെരുവട്ടൂര്‍ ചാലോറ മലയില്‍ നിന്നും മണ്ണെടുക്കാനുള്ള നീക്കം തടഞ്ഞ് പ്രദേശവാസികള്‍; മണ്ണെടുക്കുന്ന സ്ഥലത്തേക്ക് റോഡുവെട്ടാനെത്തിയ സംഘത്തെ തിരിച്ചയച്ച് നാട്ടുകാര്‍
കൊയിലാണ്ടി: പെരുവട്ടൂര്‍ കോട്ടക്കുന്ന്- ചാലോറ മലയിലെ മണ്ണെടുക്കുന്നതിനായി റോഡ് നിര്‍മ്മിക്കാനുള്ള നീക്കം പ്രദേശവാസികളുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് ചാലോറ മേഖലയില്‍ ഹിറ്റാച്ചിയുള്‍പ്പെടെയുള്ള വാഹനങ്ങളുമായെത്തിയ സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ വാഹനങ്ങളുമായി തിരിച്ചുപോകുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് കമ്പനിയ്ക്കുവേണ്ടി അവര്‍ ചുമതലപ്പെടുത്തിയ ഒരു ഏജന്‍സിയാണ് ചാലോറ മലയില്‍ നിന്നും മണ്ണെടുക്കാന്‍
പെരുവട്ടൂര്‍ കോട്ടകുന്നുമ്മല്‍ അബീഷ് അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ കോട്ടകുന്നുമ്മല്‍ അബീഷ് അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ഷിപ്പിലെ ജോലിിയ്ക്കിടെ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് നാട്ടിലെത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സകള്‍ നടത്തുന്നതിനിടെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. അച്ഛന്‍: കുഞ്ഞികൃഷ്ണന്‍. അമ്മ: അജിത, ഭാര്യ: പ്രജിഷ. മക്കള്‍: പ്രണവ്, അപര്‍ണ ലക്ഷ്മി. സഹോദരന്‍: മഹേഷ്. സംസ്‌കാരം രാവിലെ
പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ ഗുഡ്‌സുമായി കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
പെരുവട്ടൂര്‍: പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികലുമായി പോയ ഓട്ടോ ഗുഡ്‌സുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 3.45ഓടെയായിരുന്നു അപകടം. പെരുവട്ടൂര്‍ നടേരി കോട്ടത്താഴെവെച്ചാണ് അപകടം നടന്നത്. പത്തിലേറെ വിദ്യാര്‍ഥികള്‍ ഓട്ടോയില്‍ ഉണ്ടായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിലൊരാള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. പരിക്കേറ്റ വിദ്യാര്‍ഥികളെ സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഒരു വിദ്യാര്‍ത്ഥിയെ
കനത്ത മഴ: പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു; കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു. പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി തറവാടാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തകർന്നത്. എഴുപത്തിയഞ്ച് വർഷം പഴക്കമുള്ള വീടിന്റെ ഭാഗമാണ് തകർന്ന് വീണത്. ആർക്കും ആളപായമില്ല. രണ്ട് നിലയുള്ള വീടിന്റ മുകൾ നിലയിൽ വടക്ക് ഭാഗത്തെ മുറി പൂർണ്ണമായും താഴേയ്ക്ക് നിലം പതിച്ചു.
പെരുവട്ടൂരിൽ വച്ച് ബൈക്ക് ഇടിച്ച് നമ്പ്രത്തുകര സ്വദേശിയായ വയോധികൻ മരിച്ചു
കൊയിലാണ്ടി: പെരുവട്ടൂരിൽ വച്ച് ബൈക്ക് ഇടിച്ച് നമ്പ്രത്തുകര സ്വദേശിയായ വയോധികൻ മരിച്ചു. കുന്നോത്ത് മുക്ക് മലയില്‍ മീത്തല്‍ രാഘവനാണ് മരിച്ചത്. ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് പോയതായിരുന്നു. ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാഘവന്‍ ഓടയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്ക് ഓടിച്ചയാള്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി ഷൂട്ടൗട്ട് നൈറ്റ്; ഈസ്റ്റ് പെരുവട്ടൂർ ഗ്രാമീണ കലാവേദിയുടെ ടൂർണ്ണമെന്റിൽ വിജയികളായി ബ്രഹ്മാസ് എഫ്.സി
കൊയിലാണ്ടി: ഗ്രാമീണ കലാവേദി ഈസ്റ്റ് പെരുവട്ടൂരിന്റെ ഈ വർഷത്തെ പെനാൽറ്റി ഷൂട്ടൗട്ട് നൈറ്റ് ടൂർണ്ണമെന്റ് ഗ്രാമീണ നഗറിൽ വച്ച് നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി. കായിക അധ്യാപകൻ അതുൽ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശ്രീശൻ പീച്ചാരി അധ്യക്ഷനായി. കെ.എം.വിനോദ്, സനൂപ് ആർ.എസ്, സന്തോഷ് പി.വി എന്നിവർ സംസാരിച്ചു. ടൂർണ്ണമെൻ്റിൽ ബ്രഹ്മാസ് എഫ്.സി മുള്ളൻകൊല്ലി
കലാപ്രകടനങ്ങൾ, സാംസ്കാരിക സദസ്സ്, മെഗാഷോ; പെരുവട്ടൂരിലെ സൗഹൃദം ഫെസ്റ്റ് നാടിന്റെ ഉത്സവമായി
കൊയിലാണ്ടി: സൗഹൃദം ആർട്സ് ആൻഡ് സ്പോർട്സ് ആറാം വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. സൗഹൃദം ഫെസ്റ്റ്-2023 എന്ന് പേരിട്ട ആഘോഷ പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സജിത്ത് ടി.വി അധ്യക്ഷനായി. യു.കെ.അജേഷ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ജിഷ പുതിയേടത്ത്, സുധ സി എന്നിവർ ആശംസകൾ നേർന്നു. ആദ്യ ദിനം പ്രാദേശിക കലാകാരന്മാർ അണിയിച്ചൊരുക്കിയ
സ്‌കൂട്ടറില്‍ പോകുന്ന കുരുന്നുമായി കൊഞ്ഞനം കുത്തി മത്സരിച്ച് പെരുവട്ടൂരിലെ പയ്യന്മാര്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായ ക്യൂട്ട് വീഡിയോ കണ്ടത് ദശലക്ഷക്കണക്കിന് ആളുകള്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്ന് ലോകമാകെ തരംഗമായി ഒരു കുഞ്ഞു വീഡിയോ. പെരുവട്ടൂര്‍ മുക്കില്‍ നിന്നുള്ള വളരെ ചെറിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ നെഞ്ചേറ്റി വൈറലായിരിക്കുന്നത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ഒരു കുരുന്നും പെരുവട്ടൂരും പരിസരങ്ങളിലുമുള്ള മൂന്നുനാല് പേരുമാണ് വീഡിയോയിലെ മിന്നും താരങ്ങള്‍. റോഡിന് ഒരു വശം നിര്‍ത്തിയിരുന്ന സ്‌കൂട്ടറിലാണ് കുഞ്ഞ് ഇരിക്കുന്നത്. റോഡിന്റെ
വിദ്യാർത്ഥികൾക്കിത് വേറിട്ട അനുഭവം; പെരുവട്ടൂർ എൽ.പി സ്കൂളിൽ ജനാധിപത്യരീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
കൊയിലാണ്ടി: നിയന്ത്രിക്കാൻ പ്രിസൈഡിങ് ഓഫീസർ. ചുമതലകൾ നിർവ്വഹിക്കാൻ ഫസ്റ്റ് പോളിങ് ഓഫീസറും സെക്കൻഡ് പോളിങ് ഓഫീസറും. വോട്ട് ചെയ്യാനായി ഇരുനൂറോളം പേർ. പൂർണ്ണ നിയന്ത്രണം കുട്ടിപ്പൊലീസിന്. നമ്മുടെ നാട്ടിൽ നടക്കുന്ന ഏതൊരു പൊതു തെരഞ്ഞെടുപ്പിനെയും അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് പെരുവട്ടൂർ എൽ.പി സ്കൂളിൽ ലീഡറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്. ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങൾ സ്കൂളിൽ നിന്ന് തന്നെ അറിഞ്ഞതിന്റെ