പെരുവട്ടൂര്‍ കോട്ടകുന്നുമ്മല്‍ അബീഷ് അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ കോട്ടകുന്നുമ്മല്‍ അബീഷ് അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു.

ഷിപ്പിലെ ജോലിിയ്ക്കിടെ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് നാട്ടിലെത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സകള്‍ നടത്തുന്നതിനിടെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

അച്ഛന്‍: കുഞ്ഞികൃഷ്ണന്‍. അമ്മ: അജിത, ഭാര്യ: പ്രജിഷ. മക്കള്‍: പ്രണവ്, അപര്‍ണ ലക്ഷ്മി. സഹോദരന്‍: മഹേഷ്.

സംസ്‌കാരം രാവിലെ 10.30ന് വീട്ടുവളപ്പില്‍ നടക്കും.