ലഘുലേഖയും ആശംസാകാര്‍ഡുമായി ഷാഫി പറമ്പിലിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്ന കൊല്ലം ഷാഫി; യു.ഡി.വൈ.എഫിന്റെ ബസാര്‍ കീ തറഫിന് കൊയിലാണ്ടിയില്‍ തുടക്കം


കൊയിലാണ്ടി: കയ്യില്‍ ലഘുലേഖയുമായി വരുന്ന കൊല്ലം ഷാഫി, കൊയിലാണ്ടി ശോഭിക വെഡ്ഡിംഗ് പരിസരത്തെ കച്ചവടക്കാര്‍ രാവിലെ അതിശയത്തോടെയാണ് ഈ കാഴ്ച കണ്ടത്. വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ലഘുലേഖയായിരുന്നു കൊല്ലം ഷാഫിയുടെ കയ്യില്‍. യു.ഡി.വൈ.എഫ് സംഘടിപ്പിച്ച കടകളില്‍ ലഘുലേഖ വിതരണം ബസാര്‍ കീ തറഫ് പരിപാടിയുടെ ഉദ്ഘാടകനായാണ് കൊല്ലം ഷാഫിയെത്തിയത്.

വോട്ടഭ്യര്‍ത്ഥിച്ചുള്ള ലഘുലേഖയ്‌ക്കൊപ്പം കച്ചവടക്കാര്‍ക്ക് പെരുന്നാള്‍, വിഷു ആശംസ കാര്‍ഡും വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എം.കെ.സായിഷ്, കൗണ്‍സിലര്‍ ദൃശ്യ, റാഷിദ്‌ മുത്താമ്പി, ഷംനാസ്, മുഹമ്മദ് നിഹാല്‍, സജിത്ത് കാവുംവട്ടം, റിയാസ്, അര്‍ജുന്‍ പെരുവട്ടൂര്‍, ഹാഷിം, നിഖില്‍.കെ.കെ എന്നിവര്‍ പങ്കെടുത്തു.