Tag: Personalities

Total 9 Posts

ആ ഓസ്ക്കാര്‍ നോമിനേഷന്‍റെ ആദരം സൂരജിനുമുള്ളതാണ്, കോടിക്കലിനും | കോടിക്കല്‍ ഡയറി

  പി.കെ. മുഹമ്മദലി കേരളം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രളയത്തിന്‍റെ കഥ 2018 ഓസ്കാറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. അതിദുരിതം താണ്ടിയ മലയാളികള്‍ക്ക് അതിജീവനത്തിന്‍റെ വഴികളില്‍ ഈ ഓസ്കാര്‍ നോമിനേഷനും സന്തോഷമുണ്ടാക്കുന്നതാണ്. പ്രളയത്തില്‍ വിറങ്ങലിച്ച കേരളത്തെ എടുത്തുയര്‍ത്തി രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ട് നിന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിക്കുന്നതായിരുന്നു സിനിമ. കോടിക്കലിനും ഇത് അഭിമാനത്തിന്‍റെ അവസരമാണ്. ജീവന്‍രക്ഷിക്കാന്‍ തങ്ങളുടെ

വിഷാദത്തിന്‍റെയും ഉന്മാദത്തിന്‍റെയും തിക്കോടി ദിനങ്ങള്‍; ഇതാ വിന്‍സെന്‍റിന്റെ പ്രണയിനിയുടെ എഴുത്തുകാരി ശഹാന തിക്കോടി

  പി.കെ.മുഹമ്മദലി ‘പ്രസവത്തിന് ശേഷം എന്നെ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചു. വിഷാദത്തിന്‍റെ നാളുകളായിരുന്നു. ആ സമയത്തെ ചിന്തകളാണ് വിന്‍സന്‍റിന്റെ പ്രണയിനിയായത്’ – എഴുത്തുകാരിയും തിക്കോടി സ്വദേശിയുമായി ശഹാന തന്‍റെ പുതിയ പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറഞ്ഞു തുടങ്ങുകയാണ്. പ്രസവാനന്തര വിഷാദത്തിന്‍റെ വേദനകളും ഉന്മാദങ്ങളും തുറന്നെഴുതിയ പുസ്തകമാണ് ശഹാനയുടെ ‘വിന്‍സെന്‍റിന്‍റെ പ്രണയിനി’. മുറിവുകളെ പൊരുളുകളാക്കിയും സങ്കടങ്ങളെ സംഗീതമാക്കിയും

‘കൊടുങ്ങല്ലൂരിലേക്ക് യുദ്ധത്തിന് പോയ തിക്കോടി സൈന്യം പഠിച്ച അതേ മുറകള്‍’; തിക്കോടിയിലെ കളരിയുടെ ചരിത്രവും പയറ്റും ജമാല്‍ ഗുരുക്കളുടെ കയ്യില്‍ ഭദ്രം

  പി.കെ. മുഹമ്മദലി തിക്കോടിക്ക് കളരി ഒട്ടും അപരിചിതമല്ല. തിക്കോടിയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ പല കാലങ്ങളിലായി കളരിയും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. വായ്ത്താരികളുടെ മുഴക്കവും ചുവടുകളുടെ പ്രകമ്പനവും സദാ മുഖരിതമായിരുന്ന കളരിയുടെ പ്രതാപകാലം തിക്കോടിക്കുണ്ടായിരുന്നു. കൊടുങ്ങല്ലൂരില്‍ നടന്ന ഒരു യുദ്ധത്തില്‍ പങ്കെടുക്കാന്‍ തിക്കോടിയില്‍ നിന്ന് കളരിപ്പയറ്റുകാരുടെ ഒരു സൈന്യം ജലമാര്‍ഗം പോയതിനെക്കുറിച്ച് ചരിത്ര രേഖകളില്‍ കാണാം. ഉമറുബ്നു സുബര്‍ജിയുടെ

വിമാനത്തില്‍ 3000 മീറ്റര്‍ ഉയരെ നിന്ന് എടുത്ത് ചാടുന്ന തിക്കോടിക്കാരന്‍; സാധാരണത്വത്തോട് സലാം പറഞ്ഞ അബ്ദുസലാമിന്‍റെ സാഹസിക വിനോദങ്ങള്‍

  പി.കെ. മുഹമ്മദലി മൂവായിരം മീറ്ററിലും ഉയരത്തില്‍ ചീറിപ്പറക്കുന്ന വിമാനത്തിന്‍റെ വാതില്‍ തുറന്ന് താഴേക്ക് നോക്കി നില്‍ക്കുകയാണ് ഒരു തിക്കോടിക്കാരന്‍. ഒന്നുകൂടി ശ്വാസമെടുത്ത് അടുത്ത ഏത് സെക്കന്‍റിലും അദ്ദേഹം താഴേക്ക് ചാടാം. സത്യത്തില്‍ ചാടുകയല്ല, ‘ഇതാ സര്‍വ ഭാരങ്ങളും വെടിഞ്ഞ് ഞാന്‍’ എന്ന് പോലെ ഗുരുത്വാകര്‍ഷത്തിന് വഴങ്ങിക്കൊടുക്കുന്നത് പോലെയാണ് ആ കാഴ്ച. താഴെ, മേഘങ്ങള്‍ക്കും താഴെയാണ്

വീശിയടിക്കുന്ന കാറ്റ്, തല്ലിത്തെറിപ്പിക്കുന്ന തിര, ഇരുട്ടും അപകടങ്ങളും ഭേദിച്ച് ഇവര്‍; വെള്ളിയാംകല്ലിലെ രാജാക്കന്മാര്‍

പി.കെ. മുഹമ്മദലി അടുത്ത് കണ്ടില്ലെങ്കിലും കൊയിലാണ്ടിക്കാര്‍ക്ക് അപരിചിതമല്ല വെള്ളിയാം കല്ല്. കൊയിലാണ്ടിക്കാരുടെ കഥകളിലും കാല്‍പനികതകളിലും വെള്ളിയാംകല്ല് എന്നും നിറഞ്ഞു നിന്നിരുന്നു. മരിച്ചവരുടെ ആത്മാക്കള്‍ വെള്ളിയാംകല്ലില്‍ തുമ്പികളായി പുനര്‍ജനിക്കുന്നുവെന്ന സങ്കല്‍പം കേള്‍ക്കാതെ വളര്‍ന്ന കുട്ടികള്‍ പ്രദേശത്തുണ്ടോ എന്ന് സംശയമാണ്. എന്നാല്‍ വെള്ളിയാംകല്ലിനെ നിത്യജീവിതത്തിന്‍റെ യാഥാര്‍ഥ്യമായി കൊണ്ടു നടക്കുന്നവരാണ് തിക്കോടി-കോടിക്കല്‍ പ്രദേശത്തെ മത്സ്യ തൊഴിലാളികള്‍. കോടിക്കലില്‍ നിന്ന് വെറും

കൊയിലാണ്ടിക്കാരുടെ പച്ച മനുഷ്യന്‍; കെ.കെ.വി അബൂബക്കറിന്‍റെ കഥ

പി.കെ. മുഹമ്മദലി തലയില്‍ ഒരു പച്ച ഉറുമാല്‍, സദാ സമയവും കയ്യിലൊരു ബാഗ്. അടുത്ത് കൂടുന്ന മനുഷ്യരോട് കലവറയില്ലാത്ത സ്നേഹവും, ഇതാണ് ഐഡന്‍റിറ്റി. ഒരു പരിചയവുമില്ലെങ്കില്‍ പോലും കൊയിലാണ്ടിയില്‍ ഇദ്ദേഹത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാവും. പതിറ്റാണ്ടുകളായി കൊയിലാണ്ടിയിലെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ കെ.കെ.വി. അബൂബക്കറെന്ന ‘പച്ച മനുഷ്യനെ’ ഇതിലും ലളിതമായി പരിചയപ്പെടുത്താനാവില്ല. കൊയിലാണ്ടിക്കാര്‍ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ്

നാടൻ പണിക്കാരന്റെ ഹൃദയം തുടിക്കുന്ന കവിതകൾ; നന്തിക്കാരന്‍ അനസിന്‍റെ കവിതാ ജീവിതം

പി.കെ. മുഹമ്മദലി അവർ കൂട്ടം കൂടിയിരുന്നു തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു ഓരോരുത്തരും ഒറ്റക്കൊരു സങ്കടമായ് വീടുകളിലേക്ക് മടങ്ങി… നന്തി നാരങ്ങോളി കുളം ആയടത്തിൽ അനസ് എന്ന നാടൻ പണിക്കാരന്റെ ‘കൂട്ടുകാര്‍’ എന്ന കവിത ഇങ്ങനെയാണ്. ഒന്നിച്ച് ആഘോഷിക്കുകയും, എന്നാല്‍ വിഷാദത്തിന്‍റെയും നിരാശയുടെയും അംശങ്ങള്‍ എപ്പോഴും ഉള്ളില്‍ കൊണ്ടു നടക്കുകയും ചെയ്യുന്ന പുതിയ തലമുറ യുവത്വങ്ങളെ അനസ്

ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലം മുതല്‍ ആധുനിക കമ്പ്യൂട്ടറൈസ്ഡ് പ്രിന്റിങ്ങിന്റെ കാലം വരെ നീളുന്ന വാര്‍ത്താ ജീവിതം, മാധ്യമപ്രവര്‍ത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തനവും ജീവിതചര്യ; നന്തി നാരങ്ങോളികുളത്തെ സി.എ.റഹ്മാന്റെ 55 വര്‍ഷം തികയുന്ന പത്രപ്രവര്‍ത്തന ജീവിതത്തെ കുറിച്ച് എഴുതുന്നു പി.കെ.മുഹമ്മദലി

പി.കെ.മുഹമ്മദലി നാരങ്ങോളികുളം ഡൽമൻ സി.എ.റഹ്മാന്റെ പത്ര പ്രവർത്തനത്തിന് 55 വർഷം പിന്നിടുകയാണ്. 1967 ൽ ചന്ദ്രിക പ്രസ്സിൽ പത്രം കല്ലിൽ അച്ച് ചെയ്ത് ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലത്താണ് സി.എ.റഹ്മാൻ പത്ര പ്രവർത്തനം ആരംഭിച്ചത്. നാട്ടിലെ എല്ലാവർക്കും കുട്ടികൾക്കടക്കം സുപരിചിതനായ പത്രപ്രവർത്തകനാണ് അദ്ദേഹം. മുസ്‌ലിം ലീഗിന്റെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് സി.എ.റഹ്മാൻ പത്രപ്രവർത്തന രംഗത്തേക്ക് കടക്കുന്നത്.

‘കുട്ടികളെ കാണുന്നത് തന്നെ സന്തോഷമാ, പിന്നെ ഇതെന്റെ നാടല്ലേ’; എഴുപത്തി രണ്ടാം വയസ്സിലും കൊയിലാണ്ടി സ്റ്റേഡിയത്തിലെ എല്ലാ പരിപാടികൾക്കും ഓടിയെത്തി സഹായങ്ങൾ നൽകുന്ന ശ്രീനിവാസൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

കൊയിലാണ്ടി: ‘ഗ്രൗണ്ട് ക്ലീന്‍ ആണെങ്കിലേ കളി നന്നാവൂ, എന്റെ സിദ്ധാന്തം അതാണ്.’, കൊയിലാണ്ടി സ്റ്റേഡിയത്തില്‍ സബ്ജില്ലാ കായികമേളയുടെ ആരവങ്ങള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും ഇടയില്‍ ഒച്ച ഉയര്‍ത്തി ശ്രീനിയേട്ടന്‍ സംസാരിച്ച് തുടങ്ങി. കൊയിലാണ്ടിക്കാര്‍ക്ക് പരിചിതനാണ് ശ്രീനിയേട്ടന്‍ എന്ന ശ്രീനിവാസന്‍. ഫുട്‌ബോള്‍ മത്സരമോ കായികമേളയോ എന്തുമാവട്ടെ, കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ പരിപാടിയുണ്ടെങ്കില്‍ ശ്രീനിയേട്ടന്‍ അവിടെയുണ്ടാവും. പരിപാടിയുടെ തുടക്കം മുതല്‍ അവസാനം