Tag: Payyoli

Total 142 Posts

അയനിക്കാട് വെസ്റ്റ് യു.പി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ തലത്തില്‍ ഉയര്‍ത്തും; ഉറപ്പ് നല്‍കി എം.എല്‍.എ കാനത്തില്‍ ജമീല

പയ്യോളി: പയ്യോളി നഗരസഭയിലെ തീരദേശ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യം നിറവേറ്റാമെന്ന് ഉറപ്പ് നല്‍കി എം.എല്‍ എ. കാനത്തില്‍ ജമീല. നിലവില്‍ പയ്യോളിയില്‍ തീരദേശത്ത് സ്ഥിതി ചെയ്യുന്ന അയനിക്കാട് വെസ്റ്റ് യു.പി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ ആക്കി ഉയര്‍ത്താനുളള ആവശ്യത്തെയാണ് എം.എല്‍.എ ഒപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്. അയനിക്കാട് വെസ്റ്റ് യു.പി സ്‌കൂളില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷനിലാണ് സദസ്സിന്

മഴ കനത്തതോടെ പയ്യോളി ഹൈവേ റോഡിലെ വെളളം സര്‍വ്വീസ് റോഡിലേക്ക് ഒഴുക്കുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

പയ്യോളി: പയ്യോളിയില്‍ സര്‍വ്വീസ് റോഡിലേക്ക് വെളളം ഒഴുക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. പയ്യോളി ടൗണില്‍ കോടതിക്ക് മുന്‍വശമുളള സര്‍വ്വീസ് റോഡിലേക്കാണ് ദേശീയ പാതയിലെ കുഴിയില്‍ നിന്നുളള വെളളം ഒഴുക്കിവിടുന്നത്. മഴകനത്തതിനാല്‍ വെളളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധത്തിനൊരുങ്ങിയത്. സര്‍വ്വീസ് റോഡ് വഴിയുളള ഗതാഗതം സുരക്ഷാ ഭീഷണി നേരിടുകയാണ്. മൂന്ന് ദിവസത്തിനുളളില്‍ സര്‍വ്വീസ് റോഡിന് സുരക്ഷ ഒരുക്കണമെന്നും നിലവിലെ

കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി

പയ്യോളി: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി. സെപ്റ്റംബർ 26 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥമാണ് പ്രകടനം സംഘടിപ്പിച്ചത്. രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് ഉദ്ഘാടനം ചെയ്യുക. നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾക്ക് 10,000 രൂപ ക്രമത്തിൽ കേന്ദ്രസർക്കാർ വിഹിതം

പയ്യോളിയിൽ പേരാമ്പ്ര സ്വദേശിയായ യുവാവിന് നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനം; പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന

പയ്യോളി: യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷിനെയാണ് ക്വട്ടേഷന്‍ സംഘം മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നെല്ല്യേരി മാണിക്കോത്ത് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. വിദേശത്തു നടന്ന പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പേരാമ്പ്ര ബാറില്‍ വച്ച് പരിചയപ്പെട്ടവരാണ് കാറില്‍ വച്ച് ജിനീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

പയ്യോളി നെല്ല്യേരി മാണിക്കോത്ത് പീടികക്കണ്ടി മൊയ്തീന്‍ അന്തരിച്ചു

പയ്യോളി: നെല്ല്യേരി മാണിക്കോത്ത് പീടികക്കണ്ടി മൊയ്തീന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. മുന്‍ ഫോറസ്റ്റ് റെയിഞ്ചര്‍ ആണ്. ഭാര്യ: വന്നത്താം വീട്ടില്‍ സുഹറ. മക്കള്‍: ഫൈസല്‍ (സൗദി), അഫ്‌സല്‍ (സൗദി), അര്‍സല്‍ (ബഹ്‌റൈന്‍). മരുമക്കള്‍: ഹിന്ദ് ഫൈസല്‍, ഷിംന അഫ്‌സല്‍, സജിന അര്‍സല്‍. സഹോദരങ്ങള്‍: പി.കെ.കുഞ്ഞാലിക്കുട്ടി, പാത്തുമ്മ, പരേതരായ പി.കെ.അബ്ദുള്ള, പി.കെ.അസ്യ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്ത്

പയ്യോളി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഷെഫീക്ക് വടക്കയില്‍ നാളെ രാജിവെക്കും; ആക്ടിങ് ചെയര്‍മാനായി പി.എം.ഹരിദാസന്‍

പയ്യോളി: പയ്യോളി നഗരസഭാ അധ്യക്ഷ സ്ഥാനത്തുനിന്നും ഷെഫീക്ക് വടക്കയില്‍ നാളെ രാജിവെക്കും. യു.ഡി.എഫില്‍ നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരമാണ് രാജി. കൊളാവിപ്പാലം കോട്ടക്കടപ്പുറത്തെ പൊതു ശ്മശാനത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയ എം.ആര്‍.എഫ് സെപ്തംബര്‍ ഒന്നിന് നാടിന് സമര്‍പ്പിച്ചശേഷമായിരിക്കും ഷെഫീക്ക് വടക്കയില്‍ രാജി സമര്‍പ്പിക്കുക. പകരം, നഗരസഭ വികസന ക്ഷേമ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം.ഹരിദാസന്‍ ആക്ടിങ് ചെയര്‍മാനായി ചുമതലയേല്‍ക്കും.

രാത്രി അയനിക്കാട്ടെ വീടിനുമുമ്പില്‍ അജ്ഞാതന്‍, ഭയന്ന വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ആളെ പിടികൂടി പരിശോധിച്ചപ്പോള്‍ കണ്ടത് തോക്കും നിരവധി എ.ടി.എം കാര്‍ഡുകളും; സംശയകരമായ സാഹചര്യത്തില്‍ യുവാവ് പൊലീസ് പിടിയില്‍

പയ്യോളി: സംശയകരമായ സാഹചര്യത്തില്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദേശീയപാതയില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബംഗാള്‍ സ്വദേശിയായ അജല്‍ ഹസ്സന്‍ ആണ് പിടിയിലായത്. ദേശീയാപാതയ്ക്കരികിലെ അയനിക്കാട് സ്വദേശി കരീമിന്റെ വീട്ടില്‍ ഇന്നലെ രാത്രി ഏഴരയോടെ എത്തിയ ഇയാള്‍ കോളിങ് ബെല്‍ അമര്‍ത്തി. വീട്ടുകാര്‍ സി.സി.ടി.വി പരിശോധിച്ചപ്പോള്‍

കൊളാവിപ്പാലം മുനമ്പത്ത് താഴ കുന്നോത്ത് മാതു അന്തരിച്ചു

പയ്യോളി: കൊളാവിപ്പാലം മുനമ്പത്ത് താഴ കുന്നോത്ത് മാതു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കള്‍: ഭാസ്‌ക്കരന്‍ (ജനതാദള്‍ എല്‍.ജെ.ഡി പയ്യോളി മുനിസിപ്പാലറ്റി വൈസ് പ്രസിഡണ്ട്, എച്ച് എം.എസ്. ജില്ലാ കമ്മറ്റി അംഗം)കുഞ്ഞിക്കണാരന്‍, രാജന്‍ കൊളാവിപ്പാലം (എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം, ജനതാ പ്രവാസി സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ല പ്രവാസി ജനതാ കള്‍ച്ചറല്‍

ഇരിങ്ങല്‍ കൊട്ടക്കലില്‍ മണല്‍വാരുന്നതിനിടെ തോണി അടിയൊഴുക്കില്‍പ്പെട്ടു; രണ്ട് തൊഴിലാളികള്‍ അത്ഭുകരമായി രക്ഷപ്പെട്ടു, തോണി തകര്‍ന്നു

കോട്ടക്കല്‍: കോട്ടക്കലില്‍ പുഴയിലെ അടിയൊഴുക്കില്‍പ്പെട്ട് തോണി പൂര്‍ണമായി തകര്‍ന്നു. തോണിയിലുണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെ കുറ്റ്യാടിപ്പുഴ കടലിനോടു ചേരുന്ന സാന്റ്ബാങ്ക്‌സിന് അടുത്തായുള്ള അഴിമുഖത്തായിരുന്നു സംഭവം. ശിവപ്രസാദും തെക്കേ കോട്ടോല്‍ സതീശനുമാണ് തോണിയിലുണ്ടായിരുന്നത്. പുഴയില്‍ ശക്തമായ അഴിയൊഴുക്ക് പ്രകടമാകുകയും തോണി ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് പോകുന്നതായും തോന്നിയതോടെ ഇരുവരും വെള്ളത്തില്‍ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നെന്ന്

പയ്യോളിയില്‍ ലോറി ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു; രണ്ടാം ഗേറ്റ് വഴിയുള്ള ഗതാഗതം നിരോധിച്ചു

പയ്യോളി: ലോറി ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷന് വടക്കുഭാഗത്തെ ഗേറ്റ് ആണ് പിക് അപ്പ് ലോറി ഇടിച്ചു തകര്‍ത്തത്. ഇന്ന് വൈകിട്ട് 4.45ഓടെയായിരുന്നും സംഭവം. ഗേറ്റ് തുറന്നിട്ട സമയത്ത് പടിഞ്ഞാറ് ഭാഗത്തേക്ക് കടന്നുപോവുകയായിരുന്നു പിക് അപ്പ് ലോറി എതിരെ വരികയായിരുന്ന സ്‌ക്കൂള്‍ ബസിന് കടന്ന് പോകാന്‍ സൗകര്യമൊരുക്കുന്നതിനിടെയാണ് ഗേറ്റില്‍ ഇടിച്ചത്. ആര്‍.പി.എഫ്