Tag: Payyoli Police

Total 17 Posts

പിടികൂടിയത് പയ്യോളിയിലടക്കം മോഷണക്കേസില്‍ പ്രതിയായ യുവാവിനെ; കഞ്ചാവുമായി രണ്ടുപേര്‍ കോഴിക്കോട് പിടിയില്‍

കോഴിക്കോട്: വില്‍പനയ്ക്കായി കൊണ്ടുവന്ന 260 ഗ്രാം കഞ്ചാവുമായി കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍. ചേളന്നൂര്‍ സ്വദേശി ചുഴലി പുറത്ത് വീട്ടില്‍ അതുല്‍ (19 വയസ്സ്) കാരപ്പറമ്പത്ത് കിഴക്കയില്‍ മേത്തല്‍ വീട്ടില്‍ അഭയ്‌ദേവ് (23 വയസ്സ്) എന്നിവരെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്. പെട്രോളിങ് ഡ്യൂട്ടിക്കിടെ പൊട്ടന്‍ മുറി ഇടക്കാട്ടുതാഴം റോഡില്‍ വെച്ച് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കുമായിവരുന്നത് കണ്ടു

പയ്യോളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ റോഡരികിലിട്ട് കത്തിച്ചു; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിലേൽപ്പിച്ച് നാട്ടുകാര്‍

പയ്യോളി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടര്‍ എടുത്തുകൊണ്ടുപോയി തീയിട്ട് നശിപ്പിച്ചു. പയ്യോളി ഐപിസി റോഡില്‍ പുതിയോട്ടില്‍ സജിത്ത് എന്നയാളുടെ സ്‌കൂട്ടറാണ് നശിപ്പിച്ചത്‌. സംഭവത്തില്‍ പ്രദേശവാസിയായ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിന് കൈമാറി. പുതിയോട്ടില്‍ ഫഹദ് (31) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 2മണിയോടെയാണ് സംഭവം. സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 56

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: പ്രതിയായ തിക്കോടി സ്വദേശി വിഷ്ണു സത്യൻ റിമാന്റിൽ

പയ്യോളി: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ തിക്കോടി സ്വദേശിയെ കോടതിയില്‍ ഹാജരാക്കി. തിക്കോടി പതിനൊന്നാം വാര്‍ഡില്‍ തെക്കേകൊല്ലന്‍കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെയാണ് പയ്യോളിയുടെ കൂടെ ചുമതലയുള്ള കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിഷ്ണു സത്യനെ പെരുമാള്‍പുരം സാമൂഹിക ആരോഗ്യ

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ചിത്രങ്ങളും ഫോണ്‍നമ്പറുകളും പണം വാങ്ങി വിറ്റു; തിക്കോടി സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്, പ്രതി ഒളിവില്‍

പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെതിരെയാണ് (27) കേസ്. പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ് കേസ്. പരിശോധനയില്‍ പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതി വിഷ്ണു ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍

മദ്യപിച്ച് പ്രശ്നമുണ്ടാക്കി നാട്ടിലേക്ക്, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി മദ്യം വാങ്ങിയ ശേഷം അപ്രത്യക്ഷനായി; ദുബായിൽ നിന്ന് നാട്ടിലെത്തിയ തിക്കോടി സ്വദേശിയെ കാണാനില്ലെന്ന് പരാതി

തിക്കോടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ തിക്കോടി സ്വദേശിയെ കാണാതായതായി പരാതി. വിദേശത്ത് നിന്നും കഴിഞ്ഞ ഞായറാഴ്ച നാട്ടിലെത്തിയ കരിയാറ്റി കുനി ഗോവിന്ദൻ്റെ മകൻ ഗണേശനെയാണ് (44) കാണാതായത്. കാണാതായതുമായി ബന്ധപ്പെട്ട് സഹോദരൻ്റെ പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുബായിൽ പെട്രോള്‍ പമ്പ് ജീവനക്കാരനായ ഗണേശന്‍ ജോലിസ്ഥലത്ത് മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളുടെ അടുത്ത ബന്ധു

തിക്കോടിയിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റമുട്ടി

തിക്കോടി: ഫുഡ് കോര്‍പ്പറേഷന്‍ ഇന്ത്യയുടെ (എഫ്.സി.ഐ) തിക്കോടിയിലെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. എഫ്.സി.ഐയിലെ ലോറി ത്തൊഴിലാളികളും കരാറുകാരന്റെ ലോറിത്തൊഴിലാളികളുമാണ് ഏറ്റുമുട്ടിയത്. രാവിലെ 11:45 ഓടെയായിരുന്നു സംഘര്‍ഷം. തിക്കോടിയിലെ എഫ്.സി.ഐ ഗോഡൗണില്‍ മാസങ്ങളായി കരാറുകാരും ലോറിത്തൊഴിലാളികളും തമ്മില്‍ തൊഴില്‍ത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കരാറുകാരന്റെ ലോറിത്തൊഴിലാളികളാണ് പ്രകോപനമുണ്ടാക്കിയത് എന്നാണ് ആരോപണം. കരാറില്‍ പെടാത്ത ലോറികള്‍ എഫ്.സി.ഐയില്‍ നിന്ന് ചരക്ക്

പയ്യോളി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലേറ്, എ.സി കോച്ചിന്റെ ചില്ല് തകര്‍ന്നു

പയ്യോളി: റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലെറിഞ്ഞ രണ്ട് പേര്‍ പിടിയില്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. 12483 നമ്പര്‍ കൊച്ചുവേളി-അമൃത്‌സര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ എ.സി കോച്ചിന്റെ ചില്ല് തകര്‍ന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നൂറ് മീറ്ററോളം ദൂരെ വച്ചാണ് കല്ലേറ്

ഓപ്പറേഷൻ ആ​ഗിലൂടെ പയ്യോളി പോലീസ് പിടികൂടിയത് 14 ​ഗുണ്ടകളെ; പിടിയിലായവർ സ്ഥിരം കുറ്റവാളികൾ

പയ്യോളി: ഓപ്പറേഷൻ ആ​ഗിലൂടെ പൊലീസ് നടത്തിയ പരിശോധനയിൽ പയ്യോളിയിൽ പിടിയിലായത് 14 പേർ. ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളുമടക്കമുള്ളവരാണ് കസ്റ്റഡിയിലായത്. സംസ്ഥാന വ്യാപകമായാണ് ഓപ്പറേഷൻ ആ​ഗ് പരിശോധന നടത്തിയത്. പയ്യോളി സ്റ്റേഷനിൽ മാത്രം 13 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 14 പേർ അറസ്റ്റിലായി. ഒരു കേസിൽ രണ്ടുപേർ പ്രതികളാണ്. അടിപിടി, മയക്കുമരുന്ന്,

പൂര്‍ണ സജ്ജരായി പൊലീസും ഫയര്‍ഫോഴ്‌സും, ഓടിയെത്തി എം.എല്‍.എ, ഒടുവില്‍ വടകരയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; പയ്യോളി താണ്ടിയത് പ്രാര്‍ഥനയുടേയും ആശങ്കയുടേയും പകല്‍

പയ്യോളി: ഒരു നാട് മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. വൈകുന്നേരം വരെ ആശങ്ക ഒഴിഞ്ഞിരുന്നില്ല. രാവിലെ തുടങ്ങിയ തിരച്ചില്‍ വൈകിട്ടും ഊര്‍ജിതമായി തുടരവേയാണ് ആശ്വാസ വാര്‍ത്തയെത്തിയത്. ആ വിദ്യാര്‍ഥി ജീവനോടെ വടകരയിലുണ്ടെന്ന്. പയ്യോളിയില്‍ ആശ്വാസം പെയ്തിറങ്ങി. ഇന്നലെ രാത്രിയോടെയാണ് അയനിക്കാട് സ്വദേശിയായ പതിനേഴുകാരനെ കാണാതായത്. പൊലീസും നാട്ടുകാരും ബന്ധുക്കുളും രാത്രി മുഴുവന്‍ അന്വേഷിച്ചു. രാവിലെയും അന്വേഷണം തുടരവേയാണ് വിദ്യാര്‍ഥിയുടെ

ആശ്വാസ വാർത്ത: അയനിക്കാട് നിന്ന് കാണാതായ വിദ്യാര്‍ഥിയെ വടകരയില്‍ കണ്ടെത്തി; തുറശ്ശേരിക്കടവ് പുഴയിലെ തിരച്ചില്‍ നിര്‍ത്തി

വടകര: അയനിക്കാട് നിന്ന് കാണാതായ പതിനേഴുകാരന്‍ അയ്മന്‍ മുസ്തഫയെ വടകരയില്‍ നിന്ന് കണ്ടെത്തിയതായി വിവരം. താഴെ അങ്ങാടിയില്‍ നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ബന്ധുക്കള്‍ വീഡിയോ കോളിലൂടെ അയ്മനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കീഴൂര്‍ തുറശ്ശേരിക്കടവില്‍ ഇന്ന് രാവിലെ മുതല്‍ നടത്തിയിരുന്ന തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനമായി. വിദ്യാര്‍ഥിയെ കൊണ്ടുവരാന്‍ പയ്യോളിയില്‍ നിന്ന് ബന്ധുക്കളും പൊലീസും പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ