Tag: Onam
‘ആണുങ്ങളുടെ മാത്രം കുത്തകയല്ലല്ലോ നമ്മുടെ മാവേലി’; കുടുംബശ്രീയുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാന്‍ കൊയിലാണ്ടിയില്‍ മാവേലി വേഷത്തിലെത്തി നടുവണ്ണൂര്‍ സ്വദേശിനി സുനിത
കൊയിലാണ്ടി: കുടുംബശ്രീയുടെ ഓണാഘോഷ പരിപാടിയുടെ മാറ്റ് കൂട്ടി മാവേലി വേഷത്തിലെത്തിയ വനിത. നടുവണ്ണൂര്‍ സ്വദേശിനിയായ കോട്ടൂര്‍ നെല്യാശ്ശേരി സുനിതയാണ് മാവേലിയുടെ വേഷത്തിലെത്തി ശ്രദ്ധ നേടിയത്. സാധാരണയായി പുരുഷന്മാരുടെ മാത്രം കുത്തകയായ മാവേലി വേഷത്തില്‍ സുനിത എത്തിയപ്പോള്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമായി അത്. കുടുംബശ്രീ ഹോം ഷോപ്പ് സംഘടിപ്പിച്ച ‘അത്തപ്പൂമഴ’ എന്ന ഓണാഘോഷ പരിപാടിയിലാണ് സുനിത മാവേലിയായി
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമുള്ള ഓണം ബോണസും അഡ്വാന്‍സ് വിതരണവും ഇന്ന് മുതല്‍, സംസ്ഥാനത്തെ ട്രഷറികള്‍ നാളെയും പ്രവര്‍ത്തിക്കും
കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ബോണസും അഡ്വാന്‍സും ഉത്സവബത്തയുടെയും വിതരണം ഇന്ന് മുതല്‍ വിതരണം ചെയ്യും. ഇതിനായി ബില്ലുകള്‍ പാസാക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളും നാളെ സജ്ജമായി പ്രവര്‍ത്തിക്കും. 4,000 രൂപയുടെ ഓണം ബോണസാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 31ന് 6 മാസത്തില്‍ കൂടുതല്‍ സര്‍വീസുള്ള 35,040 രൂപയോ
പതിവ് തെറ്റിച്ച് പച്ചക്കറി വില; ഇത്തവണത്തെ ഓണത്തിന് വിലയിൽ വലിയ മാറ്റമില്ല; കൊയിലാണ്ടിയിലെ വിലനിലവാരം ഇങ്ങനെ
കൊയിലാണ്ടി: ഓണകാലമെത്തുന്നതോടെ പച്ചക്കറികള്‍ക്ക് വിലകൂടുന്നത് പതിവ് കാഴ്ചയാണ്, എന്നാല്‍ ഇത്തവണ പച്ചക്കറിക്ക് വിലയില്‍ വലിയ മാറ്റമെന്നും പ്രകടമായിട്ടില്ല. ഓണവിപണിയിലെ പച്ചക്കറി വിലക്കുറവ് വ്യാപാരികള്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും വലിയ ആശ്വാസമാകും. ഹോര്‍ട്ടി കോര്‍പ്പിന്റെ ഇടപെടലും സഹകരണ സംഘങ്ങളുടെയും മറ്റും വില വര്‍ധന തടയുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കൊയിലാണ്ടിയിലെ പച്ചക്കറിയുടെ ഇന്നത്തെ വില (1kg): തക്കളി- 34 രൂപ
ഓണാഘോഷത്തില്‍ മതിമറന്ന് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍, ഓണപരീക്ഷയുടെ ഗൗരവം മറന്ന് ഇന്ന് ആഘോഷം
കൊയിലാണ്ടി: ഓണപരീക്ഷയുടെ ക്ഷീണം മറന്ന് സ്‌കൂളുകള്‍ ഇന്ന് ഓണം ആഘോഷിച്ചു. കോവിഡ് മഹാമാരിയില്‍ മുടങ്ങി പോയ ഓണാഘോഷം ഗംഭീരമാക്കി ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ത്ഥികള്‍. പൂക്കളമിട്ടും, കമ്പവലിച്ചും ചെണ്ടമേളവുമൊക്കെയായി മാവേലിയെ വരവേറ്റ് കിട്ടിയ നിമിഷങ്ങള്‍ അവര്‍ തകര്‍ത്തു. പകിട്ടൊട്ടും കുറയാതെ തന്നെ ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. യൂണിഫോം ഒഴിവാക്കി കളര്‍ ഡ്രസ്സ് അണിയാന്‍ കിട്ടിയ അവസരമായിരുന്നു ഇന്ന്
ഇത്തവണത്തെ ഓണത്തിന് ‘മലയാളി’ പൂക്കളും; കൊയിലാണ്ടിയിലെ പൂവിപണികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു
കൊയിലാണ്ടി: കൊയിലാണ്ടിയിലെങ്ങും ഇപ്പോള്‍ വര്‍ണ്ണങ്ങളാണ്, അതി സുന്ദരമായ പൂക്കളുടെ വര്‍ണ്ണം. അത്തം പിറന്നപ്പോഴെക്കും സജീവമായി കൊയിലാണ്ടിയുടെ പൂവിപണി. കൊയിലാണ്ടിയില്‍ മാത്രം വിവിധ ഇടങ്ങളില്‍ പൂക്കച്ചവടം ആരംഭിച്ചു കഴിഞ്ഞു. മാത്രവുമല്ല, പൂവാങ്ങുന്ന ആളുകളുടെ എണ്ണത്തിലും ഒട്ടും കുറവില്ല. അത്തത്തിന് തൃക്കാക്കരപ്പന് തുമ്പകൊണ്ട് മൂടിയ കാലം ഒക്കെ പഴം കഥയായി തുടങ്ങി. അവസാന നാളുകളില്‍ മാത്രം കടകളില്‍ നിന്നും
അഭയയിലെ കുടുംബാംഗങ്ങൾക്ക് ഓണക്കോടി നൽകിയും ഒപ്പം സദ്യയുണ്ടും നന്മയുടെ ഓണമാക്കി; പൊന്നോണം ആഘോഷിക്കാൻ പൊയിൽക്കാവ് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ അത് സ്നേഹ സംഗമം
പൊയിൽക്കാവ്: നന്മയുടെ ഓണം ആഘോഷിക്കാൻ പൊയിൽക്കാവിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി, അഭയയിലെ കുടുംബാംഗങ്ങൾക്കൊപ്പം സ്നേഹം പങ്കിടാൻ. പൊയിൽക്കാവ് ഹൈസ്ക്കൂളിലെ 1990 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ ആണ് പാട്ടും നൃത്തവും ഒക്കെയായി അഭയയിൽ ഒത്തുകൂടിയത്. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അഭയം അന്തേവാസികൾക്കും കെയർടെയ്ക്കർമാർക്കും ഓണക്കോടിനൽകിക്കൊണ്ട് അഘോഷത്തിന് തുടക്കം കുറിച്ചു. അഭയം പ്രസിഡന്റ് എം.സി മമ്മദ്‌കോയ
കുട്ടികളുടെ കലാപരിപാടികൾക്ക് പോലീസ് മാമൻമാർ കയ്യടിച്ചു, പൂക്കളമൊരുക്കിയും സദ്യയുണ്ടും അവർ സ്നേഹം പങ്കിട്ടു; ‘സ്പെഷ്യൽ’ ആക്കി ഇത്തവണത്തെ കൊയിലാണ്ടി പോലീസിന്റെ ഓണം
കൊയിലാണ്ടി: പൂക്കളമൊരുക്കിയും സദ്യയുണ്ടും കുട്ടികളോടൊത്തു കൂടി ആഘോഷിച്ച് പൊന്നോണമാക്കി കൊയിലാണ്ടിയിലെ പോലീസുകാർ. ഇത്തവണത്തെ പോലീസുകാരുടെ ആഘോഷം ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ നടത്തിയതോടെ ഇരുകൂട്ടർക്കും അത് ഇരട്ടി സ്പെഷ്യൽ ആയി. വർണ്ണ പൂക്കളമൊരുക്കാനും, ഓണ സദ്യ വിളമ്പാനും പാട്ടും നൃത്തവും തുടങ്ങിയ കലാപരിപാടികൾക്ക് പ്രോത്സാഹനവുമായി പോലീസുകാർ എത്തിയപ്പോൾ കുട്ടികൾക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അത്തം ഒന്നായ ഇന്നലെയാണ്
കളറാക്കാം ഓണം; വിയ്യൂർ -അരീക്കൽ താഴ ചിത്രരചനാ മത്സരം ഒരുക്കുന്നു; വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: വി.പി.രാജന്‍ കലാ-സാംസ്‌കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചാം തിയ്യതിയാണ് പരിപാടി. വിയ്യൂര്‍ അരീക്കല്‍ താഴെ വെച്ച് കൊയിലാണ്ടി താലൂക്ക് തലത്തിലാണ് പെയിന്റിംഗ്, വാട്ടര്‍ കളര്‍ മത്സരം നടക്കുക. എല്‍.പി , യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് മത്സരം. രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ :
വീടിന് മുറ്റത്ത് മണ്ണ് കുഴച്ച് പൂത്തറയൊരുക്കുന്ന മൂടാടിയിലെ രാഗിണി അമ്മ, പൂക്കൾ ശേഖരിക്കാൻ പനയോലയും തെങ്ങോലയുമുപയോഗിച്ച് പൂക്കുടകൾ നിർമ്മിക്കുന്ന നടേരിയിലെ ശാരദാമ്മ; മണ്മറഞ്ഞു പോയ ഓണകഥകളും, ആചാരങ്ങളും അറിയാം; തനിമയുടെ ‘പൊൻ’ ഓണമാക്കാം
വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: മലയാളി മണ്ണ് കാത്തു കാത്തിരുന്ന ഓണകാലത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ഇന്ന്. ശേഷം ആഘോഷങ്ങളുടെ വെടിക്കെട്ട് … ഒരുക്കങ്ങൾ തന്നെ ആഘോഷങ്ങളായിരുന്ന കാലഘട്ടത്തിൽ നിന്ന് എല്ലാം ‘ഇൻസ്റ്റന്റ്’ ആയപ്പോൾ നഷ്‌ടമായ പഴമയുടെ നിറപ്പകിട്ടാർന്ന പൊന്നോണത്തിന്റെ ഓർമ്മകൾ വിളിച്ചോതുകയാണ് നാട്ടിലെ അമ്മൂമ്മമാർ. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ ഒരുക്കിയ ഓണം വിപണന മേളയില്‍ സ്റ്റാറായി
ഓണത്തിന് ജില്ലയിലെ പൊതു വിപണിയില്‍ കര്‍ശന പരിശോധന നടത്തും; ജില്ലാ കലക്ടര്‍
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ പൊതുവിപണികളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, മായംചേര്‍ക്കല്‍, അളവുതൂക്കത്തില്‍ കൃത്രിമം കാണിക്കല്‍, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, മറിച്ചുവില്‍പ്പന, പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയും. കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുകയും മിതമായ വിലയ്ക്ക്