Tag: Onam

Total 35 Posts

പ്രിയപ്പെട്ടവര്‍ അടുത്തില്ലെങ്കിലും ഓണത്തിന്റെ മാറ്റ് കുറഞ്ഞില്ല; തിരുവോണനാളില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇലയിട്ട് സദ്യ വിളമ്പി ഡിവൈഎഫ്ഐ

കൊയിലാണ്ടി: ഇത്തവണയും പതിവ് തെറ്റിയില്ല. തിരുവോണ നാളില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇലയിട്ട് സദ്യ വിളമ്പി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആശുപത്രിയില്‍ മുടങ്ങാതെ ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ഓണ സദ്യ കൊടുക്കാറുണ്ട്‌. ഓണത്തിന് ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ക്കും, രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും ഈ സദ്യ വലിയൊരു ആശ്വാസം തന്നെയാണ്. പ്രിയപ്പെട്ടവര്‍ അടുത്തില്ലെങ്കിലും നല്ലൊരു

ഓടുന്ന കാറിന് മുകളിലും ഡോറിലും ഇരുന്ന് വിദ്യാര്‍ഥികളുടെ സാഹസികയാത്ര; കണ്ണൂരില്‍ അതിര് വിട്ട് ഓണാഘോഷം, മൂന്ന് പേരുടെ ലൈസന്‍സ് റദ്ദാക്കി- വീഡിയോ കാണാം

കണ്ണൂര്‍: കോഴിക്കോട് ഫറൂഖ് കോളേജിന് പിന്നാലെ കണ്ണൂരിലും വിദ്യാര്‍ത്ഥികളുടെ അതിര് വിട്ട ഓണാഘോഷം. കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് കോളേജില്‍ ഇന്നലെയാണ് സംഭവം. ഓണാഘോഷ പരിപാടിക്കിടെയാണ് പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടങ്ങുന്ന സംഘം കാറിന് മുകളിലും ഡോറിലും ഇരുന്ന് സാഹസിക യാത്ര നടത്തിയത്. വഴിയാത്രക്കാരാണ് സാഹസിക യാത്രയുടെ വീഡിയോ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് എംവിഡി

നിത്യോപയോഗ സാധനങ്ങൾക്ക് 45% വരെ വിലക്കുറവ്‌; സപ്ലൈകോയുടെ ഓണം ഫെയറിന് കൊയിലാണ്ടിയില്‍ തുടക്കം

കൊയിലാണ്ടി: സപ്ലൈകോയുടെ കൊയിലാണ്ടി താലൂക്ക് തല ഓണം ഫെയറിന് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സൂപ്പര്‍ മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണ് ഫെയര്‍. വാര്‍ഡ് കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സപ്ലൈകോ ഡിപ്പോ മാനേജര്‍ സുരേഷ് പി.കെ സ്വാഗതം പറഞ്ഞു. രത്‌നവല്ലി ടീച്ചര്‍, സുരേഷ്

കുറഞ്ഞ വിലയിൽ 42 ഇനങ്ങൾ; ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്തയ്ക്ക് തുടക്കമായി

കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഓണചന്തയ്ക്ക് തുടക്കമായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡുമായി സഹകരിച്ചാണ് ചന്ത തുടങ്ങിയിരിക്കുന്നത്. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതം പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് പി.കെ സത്യൻ, എം.പി അശോകൻ, നദീർ കാപ്പാട് എന്നിവർ

വെളിച്ചെണ്ണയും ചെറുപയറും ഉള്‍പ്പെടെ 14 ഇനങ്ങള്‍; സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് റേഷൻ കടകൾ വഴി നാളെ മുതൽ വിതരണം ചെയ്യും. രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ്

‘വിരൽ തുമ്പിലോരോണം’; വ്യത്യസ്തമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം 

കൊയിലാണ്ടി: ഓൺലൈൻ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം ശ്രദ്ധേയമായി. ‘വിരൽ തുമ്പിലോരോണം’ എന്ന ക്യാപ്ഷനോടെ കഴിഞ്ഞ എട്ട് വർഷങ്ങളായി ഓൺലൈനിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഓണാഘോഷമാണ് വിവിധ പരിപാടികളോടെ ഈ വർഷവും നടത്തുന്നത്. നിരവധി രാജ്യങ്ങളിലുള്ള കൊയിലാണ്ടിക്കാരുടെ ആഘോഷമായി മാറി കൊയിലാണ്ടിക്കൂട്ടത്തിന്റെ ഓണാഘോഷം. അത്തം ഒന്ന് മുതൽ അത്തം പത്ത് വരെ ഫെയ്സ്ബുക്ക് ലൈവ്

തിരുവോണത്തെ വരവേൽക്കാൻ സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ; മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂ കൃഷി വിളവെടുത്തു

കൊയിലാണ്ടി: ഓണത്തോട് അനുബന്ധിച്ച് മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂകൃഷി വിളവെടുത്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പൂവിളി പൂകൃഷി നടത്തിയത്. പത്താം വാർഡിലെ വർണം ഗ്രൂപ്പാണ് മുചുകുന്ന് കോട്ട-കോവിലകം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പുനത്തിൽ പറമ്പിൽ പൂകൃഷി നടത്തിയത്. പത്താം വാർഡ് മെമ്പർ എം.പി.അഖില,

കാപ്പാട് കനിവ് സ്‌നേഹതീരം വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ (വീഡിയോ കാണാം)

ചേമഞ്ചേരി: കാപ്പാട് കനിവ് സ്‌നേഹതീരം വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ 2004-2005 ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നവരാണ് ഓണം വ്യത്യസ്തമായി ആഘോഷിച്ചത്.   വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ചായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളവും സദ്യയുമെല്ലാം ഉണ്ടായിരുന്നു. കൂടാതെ സ്ഥാപനത്തിലേക്ക് ടെലിവിഷൻ ഉൾപ്പെടെയുള്ള സാധനങ്ങളും പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ വൃദ്ധസദനത്തിന് കൈമാറി.

കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ വിവിധ പരിപാടികളോടെ ഓണാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശി അബി എസ്. ദാസിനെ അനുമോദിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി വടകര ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഐ എം.വി.ബിജു അധ്യക്ഷത വഹിച്ചു. ചന്ദ്രയാൻ-3 വിക്ഷേപണത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശിയായ ശാസ്ത്രജ്ഞ അബി എസ്. ദാസ് മുഖ്യാതിഥിയായി. എം.എൽ.എ കാനത്തിൽ ജമീല വിശിഷ്ടാതിഥിയായി. അബി എസ്. ദാസിനെ ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് പൊന്നാട അണിയിച്ചു.

കൊയിലാണ്ടി കൃഷ്ണ ബിൽഡിങ്ങിൽ ഓണാഘോഷം; മുതിർന്ന വ്യാപാരികളെ ആദരിച്ചു (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടി കൃഷ്ണ ബിൽഡിങ്ങിൽ ഓണസദ്യയൊരുക്കി കച്ചവടക്കാരുടെ ഓണാഘോഷം. ആഘോഷത്തിന്റെ ഭാഗമായി ബിൽഡിങ്ങിൽ 50 വർഷമായി സ്ഥാപനം നടത്തി വരുന്ന മുതിർന്ന വ്യാപാരികളായ കുഞ്ഞിക്കേളപ്പൻ (കൃഷ്ണ ഫാൻസി), ചന്ദ്രൻ എന്നിവരെ ആദരിച്ചു. ട്രാഫിക് പോലീസ് പ്രകാശ് പൊന്നാടയണിച്ചു. വീഡിയോ കാണാം: