Tag: obituary
തച്ചന്‍കുന്നില്‍ സിമന്റ് ചാക്ക് വീണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ കൂട്ടുപോയയാള് കുഴഞ്ഞുവീണു മരിച്ചു
പയ്യോളി: സിമന്റ് ചാക്ക് വീണ് തലയ്ക്ക് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ കൂട്ടുപോയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തച്ചന്‍കുന്ന് മലയില്‍ താമസിക്കുന്ന തേവറോളി മധുസൂദനന് ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആംബുലന്‍സില്‍ പയ്യോളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു മധുസൂദനന്. പിറകില്‍ പരിക്കേറ്റയാള്‍ക്കൊപ്പം ഇരുന്ന ഇയാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും
കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്കൂള്‍ മാനേജര്‍ കാരയാട്ട് കുഞ്ഞിക്കൃഷ്ണന് നായര്‍ അന്തരിച്ചു
കൊഴുക്കല്ലൂര്‍: കൊഴുക്കല്ലൂരിലെ പൗര പ്രമുഖനും പൊതുപ്രവര്‍ത്തകനും സഹകാരിയുമായ കാരയാട്ട് കുഞ്ഞിക്കൃഷ്ണന് നായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്കൂളിലെ മാനേജരാണ്. മേപ്പയ്യൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുക്കുകയും ദീര്‍ഘകാലം ബാങ്കിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ജനതാദള്‍ വാര്‍ഡ് പ്രസിഡന്റ്, ചെറുശ്ശേരി ഭഗവതി ക്ഷേത്ര ട്രസ്റ്റി
കൊയിലാണ്ടി ചെമ്പില്‍ വയലില്‍ നാരായണി അന്തരിച്ചു
കൊയിലാണ്ടി: ചെമ്പില്‍ വയലില്‍ നാരായണി അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: ചന്ദ്രന്. മക്കള്‍: ശ്രീലേഷ്, ശ്രീലാല്‍. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, കുഞ്ഞികൃഷ്ണന് ദേവി, പരേതരായ കുഞ്ഞിരാമന്, കണ്ണന്. സഞ്ചയനം: മാര്‍ച്ച് 13 ബുധനാഴ്ച.
കീഴരിയൂര്‍ സെന്റര്‍ പുതുശ്ശേരി ഫാഹിത അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ സെന്റര്‍ പുതുശ്ശേരി ഫാഹിത അന്തരിച്ചു. മുപ്പത്തിയൊന്ന് വയസായിരുന്നു. ഉപ്പ: പുതുശ്ശേരി അമ്മദ്. ഉമ്മ: ഷക്കീല. ഭര്‍ത്താവ്: തിക്കോടി ജസീറ മന്‍സില്‍ റാസി. മകന്: ഏയ്തന്‍ ഇഫാസ്. സഹോദരങ്ങള്‍: ഷാഹിദ മുഹമ്മദ്, ഫാഹിന് മുഹമ്മദ്.
കീഴരിയൂര്‍ ചാമക്കാലക്കുനി കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു
കീഴരിയൂര്‍: ചാമക്കാലക്കുനി (പൂളക്കീകുനി) കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: രാധ. മക്കള്‍: ശ്രീലേഷ്, സായൂജ്. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, ഗോവിന്ദന്.പി.കെ, ദാസന്, മാധവി, പരേതരായ രാമന്, നാരായണന്. മരുമക്കള്‍: നീതു, നേഹ. സഞ്ചയനം: മാര്‍ച്ച് 14 വ്യാഴാഴ്ച.
തിക്കോടി തെക്കെ കൊല്ലന്റെകണ്ടി സരോജിനി രുഗ്മാംഗദന് അന്തരിച്ചു
തിക്കോടി: തിക്കോടി തെക്കേ കൊല്ലന്റെ കണ്ടി സരോജിനി രുഗ്മാംഗദന് അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. തിക്കോടി വനിതാ സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവും മഹിളാ അസോസിയേഷന് തിക്കോടി മേഖല കമ്മിറ്റിയംഗവുമാണ്. ഭര്‍ത്താവ്: രുഗ്മാംഗദന് മാസ്റ്റര്‍. മക്കള്‍: ബ്രജിലി (അധ്യാപിക കൊയിലാണ്ടി ജി.വി.എച്ച്.എസ്), നിലീന (ടൈപ്പിസ്റ്റ് മൃഗസംരക്ഷണ വകുപ്പ്). മരുമക്കള്‍: പ്രശാന്ത്, ഷാജി. സഹോദങ്ങള്‍: ബാലന്, ഗംഗാധരന്,
ബാലുശ്ശേരി സ്വദേശിയായ 24കാരന് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു
ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുരുത്തിയാട് തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലില്‍ നാളേരിക്കുഴി ചന്ദ്രന്റെ മകന് സച്ചിന് ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. ഫെബ്രുവരി 29നാണ് സച്ചിന് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റത്. സുഹൃത്തുക്കളൊന്നിച്ച് ഭക്ഷണം കഴിച്ച് റോഡിലൂടെ നടന്നുപോകുമ്പോള്‍ കാറിടിക്കുകയായിരുന്നു. സച്ചിന് അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൈക്രോബയോളജി ബിരുദധാരിയായ
ചേലിയയില്‍ മരംമുറിക്കിടെ മരംദേഹത്ത് വീണ് അപകടം; അന്പതുകാരന് മരിച്ചു
ചെങ്ങോട്ടുകാവ്: ചേലിയയില്‍ മരംമുറിക്കിടെ മരംദേഹത്ത് വീണ് ഒരാള്‍ മരിച്ചു. മരംവെട്ടുകാരനായ കട്ടിപ്പാറ ചെമ്പ്രകുണ്ട വില്ലൂന്നിപ്പി വീട്ടില്‍ അബ്ദുള്‍ സത്താറാണ് മരിച്ചത്. അന്പതുവയസായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍തന്നെ അബ്ദുള്‍ സത്താറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരേതരായ ഷംസുദ്ദീന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ:
കാഞ്ഞിലശ്ശേരി ശിവക്ഷേത്രക്കുളത്തില്‍ ഒരാള്‍ മുങ്ങിമരിച്ച നിലയില്‍
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ കുളത്തില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിലശ്ശേരി ഹാജിമുക്ക് സ്വദേശി കുറ്റ്യാടി താഴെകുനി ബാബുവാണ് മരിച്ചത്. അറുപത് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്. പൊലീസും ഫയര്‍ഫോഴ്സും എത്തിയശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്: പരേതനായ തോട്ടത്തില്‍ മീത്തല്‍ ദാമോദരന്‍. അമ്മ: കല്യാണി. ഭാര്യ: സുധ.
ചെങ്ങോട്ടുകാവ് മേലൂര്‍ കട്ടയാട്ട് വീട്ടില്‍ മീരാകൃഷ്ണ അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂര്‍ കട്ടയാട്ട് വീട്ടില്‍ മീരാ കൃഷ്ണ അന്തരിച്ചു. പന്ത്രണ്ട് വയസായിരുന്നു. രക്താര്‍ബുദം ബാധിച്ച് ബംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മേലൂര്‍ കട്ടയാട്ട് വീട്ടില്‍ ബബീഷിന്റെയും അമിതയുടെയും മകളാണ്. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് മീരയ്ക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തെ റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. രണ്ടുതവണ കീമോ തെറാപ്പി ചെയ്തു. മാറ്റമില്ലാതായതോടെ തമിഴ്നാട്ടിലെ വെല്ലൂരിലേക്ക്