Tag: National Highway
വടകര വഴിയാണോ യാത്ര? ദേശീയപാതയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം, വിശദാംശങ്ങൾ അറിയാം
വടകര: ദേശീയ പാതയില്‍ പെരുവാട്ടുംതാഴെ ജംഗ്ഷനില്‍ ഓവര്‍ ബ്രിഡ്ജിനായുള്ള പില്ലറില്‍ ഗാര്‍ഡര്‍ കയറ്റുന്ന പണി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് വടകര ട്രാഫിക് പോലീസ് അറിയിച്ചു. ഇന്ന് മുതല്‍ (ജൂൺ 25) ഒരാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഓരോ ഗാര്‍ഡര്‍ പില്ലറില്‍ കയറ്റുന്ന അര മണിക്കൂര്‍ സമയമാണ് ഗതാഗത നിയന്ത്രണമുണ്ടാവുക.
അതിവേഗം ആരും റോഡിലൂടെ പറക്കേണ്ട! വേഗപ്പൂട്ടില്‍ കുടുങ്ങും, സംസ്ഥാനത്തെ പുതുക്കിയ വാഹനവേഗ പരിധി ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍
കോഴിക്കോട് : സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. 6 വരി ദേശീയ പാതയിൽ 110 കിലോമീറ്ററാണ് വേഗത, 4 വരി ദേശീയ പാതയിൽ 90 ആയിരുന്നത് നൂറാക്കി ഉയർത്തി , മറ്റ് ദേശീയപാത, എം. സി റോഡ്, 4 വരി
അയനിക്കാട് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സ്ലാബ് തകർന്ന് ലോറി ഓടയിൽ വീണു
പയ്യാേളി: ദേശീയ പാതയില്‍ പയ്യോളി അയനിക്കാട് സ്ലാബ് തകര്‍ന്ന് ലോറി ഡ്രെയിനേജിലകപ്പെട്ടു. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. എം സാന്റുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് സര്‍വീസ് റോഡിലൂടെ പോവുകയായിരുന്നു ലോറി. ബസിന് സൈഡ് കൊടുക്കവെ ഡ്രെയിനേജിന് മുകളിലെ സ്ലാബിലേക്ക് കയറിയ ലോറി സ്ലാബ് തകര്‍ന്ന്
നാട്ടുകാരുടെ ഇടപെടല്‍ ഫലവത്താകുന്നു; ഫണ്ട് ലഭ്യമായാല്‍ കോതമംഗലം മണല്‍ റോഡില്‍ അടിപ്പാത നിര്‍മ്മിക്കാമെന്ന് ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്
കൊയിലാണ്ടി: കേന്ദ്രസര്‍ക്കാറില്‍ നിന്നും ഫണ്ട് ലഭ്യമായാല്‍ നന്തി-ചെങ്ങോട്ടു കാവ് ബൈപ്പാസ് മുറിച്ചുകടക്കുന്ന കോതമംഗലം മണമല്‍ റോഡില്‍ അടിപ്പാത നിര്‍മ്മിക്കുന്നത് പരിഗണിക്കാമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഇന്ത്യയുടെ എന്‍ജിനീയര്‍മാര്‍ അറിയിച്ചു. ബൈപ്പാസ് നിര്‍മ്മാണത്തോടെ കോതമംഗലം-മണമല്‍ റോഡ് ഇല്ലാതാകുമെന്ന ആശങ്ക നാട്ടുകാര്‍ പങ്കുവെച്ചിരുന്നു. നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രതിഷേധവുമായി മുന്നോട്ടുപോയ സാഹചര്യത്തില്‍ കെ.മുരളീധരന്‍ എം.പി വിഷയത്തില്‍ ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ
തീരദേശമേഖലയിലെ കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോകാന്‍ കിലോമീറ്ററുകള്‍ നടക്കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ല, തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കാതെ പിന്നോട്ടില്ല; സമരപ്പന്തല്‍ രൂപീകരിച്ച് ജനകീയ സമരവുമായി പ്രദേശവാസികള്‍
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ച് ജനകീയ സമരവുമായി തിക്കോടി നിവാസികള്‍. സമരംശക്തമാക്കുന്നതിന്റെ ഭാഗമായി ആക്ഷന്‍ കമ്മിറ്റി സ്ഥാപിച്ച സ്ഥിരം സമരപ്പന്തല്‍ തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. അടിപ്പാത അനുവദിച്ചു കിട്ടുന്നതുവരെ സമരപ്പന്തലില്‍ ജനകീയ സമരം തുടരുമെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ അറിയിച്ചു. ആവശ്യമായാല്‍
ദേശീയപാതയ്ക്കായി വിട്ടുകൊടുത്തത് വീടിന്റെ വരാന്തയുള്‍പ്പെടെയുള്ള സ്ഥലം; കൊയിലാണ്ടി കോമത്തുകരയില്‍ അപകടാവസ്ഥയിലായി രണ്ടുവീടുകള്‍
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മാണത്തിനായി മണ്ണെടുത്ത് മാറ്റിയതിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ അപകടാവസ്ഥയില്‍. കിഴക്കെ പുത്തന്‍പുരയില്‍ സുരേന്ദ്രന്‍, കിഴക്കെ പുത്തന്‍പുരയില്‍ പത്മിനി എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. ഈ രണ്ടുവീടുകളുടെയും വരാന്തവരെ പൊളിച്ചുനീക്കിയാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡ് നിര്‍മ്മിക്കുമ്പോള്‍ ഏകദേശം പത്തുമീറ്ററിലധികം താഴ്ച ഈ ഭാഗത്ത് ഉണ്ടാകുമെന്നാണ് അറിയുന്നത്. വീടിനോടു ചേര്‍ന്നുള്ള സ്ഥലത്തിന്റെ അരികുകള്‍ കഴിഞ്ഞദിവസം പെയ്ത
‘സർവ്വീസ് റോഡിലേക്കുള്ള പ്രവേശനം ഇല്ലാതാക്കിയുള്ള നിർമ്മാണം അനുവദിക്കില്ല’; പന്തലായനിയിൽ ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞ് പ്രദേശവാസികൾ
കൊയിലാണ്ടി: ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞ് പന്തലായനി നിവാസികൾ. പന്തലായനി 14ാം വാർഡിൽ കോയാരിക്കുന്ന്, വിയർ, കാട്ട് വയൽ റോഡിൽ നിന്ന് സർവ്വീസ് റോഡിലേക്കുള്ള പ്രവേശനം ഇല്ലാതാക്കിയുള്ള നിർമ്മണ പ്രവർത്തനമാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന പ്രദേശവാസികൾ നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. വീടുകളിലേക്കുള്ള വഴി തടഞ്ഞുള്ള നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികൾ. തുടർന്ന് കൊയിലാണ്ടി
‘ചെറിയ വാഹനങ്ങൾ മണിയൂർ റോഡുവഴി പയ്യോളിയിലേക്ക്, ലോറികളും ബസുകളും പൂർണ്ണമായി വിലക്കിയേക്കും’; മൂരാട് പാലത്തിലെ ഗതാഗതനിയന്ത്രണത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം വേണം
വടകര: ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂരാട് പാലത്തിൽ ഗതാഗതനിയന്ത്രണം വരുമ്പോൾ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് കെ.കെ. രമ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാതയിലെ മൂരാടിൽ പുതിയ പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പാലംവഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. നവംബര്‍ 9 മുതൽ 24 വരെയാണ് മൂരാട് പാലം അടച്ചിടുക.
ദേശീയപാതാ വികസനം: മൂരാട് പാലം നവംബര്‍ 9 മുതൽ 24 വരെ ഭാഗികമായി അടച്ചിടും
വടകര: നവംബര്‍ 9 മുതൽ 24 വരെ മൂരാട് പാലം അടച്ചിടും. ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 3 മുതൽ 6 വരെയും പാലം തുറന്നിടും. ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി തിരക്കേറിയ സമയമായതിനാൽ, പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് രാവിലെയും വൈകിട്ടുമുള്ള