Tag: Nanthi
നന്തി ഇരുപതാം മൈല്‍സില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്
കൊയിലാണ്ടി: നന്തി ഇരുപതാം മൈല്‍സില്‍ വാഹനാപകടം. ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് സാരമായി പരിക്കേറ്റു. വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. മരളൂര്‍ സ്വദേശി സജീഷിനാണ് പരിക്കേറ്റത്. തലയ്ക്കുംല കാലിനും പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് നിന്ന് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. അപകടം നടന്ന
‘റഊഫ് അവധി കഴിഞ്ഞ് പോയത് രണ്ടാഴ്ച മുമ്പ്, ഇന്നലെ പ്രാർത്ഥന കഴിഞ്ഞ് ആഹാരം കഴിച്ച് കിടന്ന ശേഷം പിന്നീട് എഴുന്നേറ്റില്ല’; ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ച നന്തി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
നന്തി: അവധി കഴിഞ്ഞ് അവൻ തിരികെ പോയത് രണ്ടാഴ്ചകൾക്കു മുൻപാണ്. എന്നാൽ ഇന്ന് രാവിലെ വീട്ടുകാരെ തേടിയെത്തിയത് അവരുടെ പ്രിയപ്പെട്ട റഊഫിന്റെ മരണ വാർത്തയായിരുന്നു. പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം താമസസ്ഥലത്തെത്തി ആഹാരം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു റഊഫ്. എന്നാൽ അത് എന്നെന്നേക്കുമായുള്ള നിദ്രയായി മാറുകയായിരുന്നു. ഇരുപതാം മൈലിലെ കുറ്റിക്കാട്ടിൽ പൂക്കാസ് കെ.സി.അബുബക്കറിന്റെ മകൻ റഊഫ് ആണ്
സാന്ത്വനം കടലൂർ കുവൈത്ത് കുടിവെള്ള പദ്ധതി മുത്തായം മദ്രസയിൽ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സാന്ത്വനം കുവൈത്ത് പ്രദേശവാസികൾക്കായി നടപ്പാക്കുന്ന പ്യുവർ വാട്ടർ പ്രൊജക്റ്റിന്റെ കുടിവെള്ള പദ്ധതി 1 മുത്തായം മദ്രസയിൽ ഹനീഫ സ്റ്റാർ ഉദ്ഘാടനം ചെയ്തു. കോഡിനേഷൻ കമ്മിറ്റി കൺവീനർ കബീർ കമ്മടത്തിൽ സ്വാഗതവും സാന്ത്വനം കുവൈത്ത് പ്രസിഡന്റ് സകരിയ പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു. നജീബ് കുറുക്കനാട്ട്, ബഷീർ കുണ്ടന്റവിട, അബ്ദുല്ല പി.എൻ.കെ, റഷീദ് മണ്ടോളി, ഹമീദ് യു.കെ,
ദേശീയപാത നിറയെ കുണ്ടും കുഴിയും; നന്തിയിൽ നടുറോഡിൽ വാഴ നട്ട് എം.എസ്.എഫ് പ്രതിഷേധം
നന്തി ബസാർ: റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിൽ മൂടാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ വാഴ നട്ട് പ്രതിഷേധ സമരം സംഘടിപിച്ചു. റോഡിലെ കുഴിയിൽ വാഴനട്ടാണ് പ്രതിഷേധിച്ചത്. ശരിയായ രീതിയിൽ കുഴികളടയ്ക്കാതെ ക്വാറി വെയിസ്റ്റ് കൊണ്ട് കുഴി അടച്ചത് കാരണം വാഹനങ്ങൾ പോകുമ്പോൾ പ്രദേശത്ത് പൊടിപടലം
വീടുപണി, മകന്റെ പഠനം; ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും സൗദിയിലേക്ക് പോയത് മറ്റു വഴിയില്ലാത്തതിനാല്‍; മുത്താമ്പി സ്വദേശി സജീവന്റെ മരണത്തോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുംബം
മുത്താമ്പി: ഇക്കഴിഞ്ഞ ഏപ്രില്‍ മാസം പകുതിയോടെയാണ് മുത്താമ്പി മീത്തലെ നൊട്ടുവീട്ടില്‍ സജീവന് സൗദി അറേബ്യയിലേക്ക് അവധി കഴിഞ്ഞ് മടങ്ങിപ്പോയത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ നാട്ടില്‍ തന്നെ എന്തെങ്കിലും നോക്കാമെന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളെ മറ്റുവഴികളില്ലാത്തതിനാല്‍ സജീവന് സ്നേഹപൂര്‍വ്വം തള്ളിക്കളയുകയായിരുന്നു. സൗദിയില്‍ നന്തി സ്വദേശിയുടെ ബേക്കറിയിലാണ് സജീവന് ജോലി ചെയ്യുന്നത്. അദ്ദേഹം പ്രവാസം തെരഞ്ഞെടുത്തിട്ട് നാലഞ്ച് വര്‍ഷമായിട്ടേയുള്ളൂ. അതിനു
മഴ പെയ്തു കൊണ്ടേ ഇരുന്നു, വെള്ളം ഉയർന്നു കൊണ്ടും; ഇന്നലത്തെ കനത്ത മഴയിൽ വെള്ളക്കെട്ടായി നന്തി മുജാഹിദ് പള്ളി
കൊയിലാണ്ടി: മഴ വന്നു, വെള്ളമുയർന്നു, വെള്ളക്കെട്ടായി നന്തി മുജാഹിദ് പള്ളി. ഇന്നലെ പെയ്ത കനത്ത മഴയിലാണ് നന്തി മുജാഹിദ് പള്ളിയുടെ അകത്തളം മുതൽ പള്ളി മുഴുവൻ വെള്ളത്താൽ ചുറ്റപെടുന്നത്. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി സമീപത്തെ വെള്ളമൊഴുകി പോവാനുള്ള റോഡ് അടച്ചതാണ് വിനയായത്. ഈ പള്ളിയുടെ അരികിലൂടെ മുമ്പുണ്ടായിരുന്ന വെള്ളമൊഴുകി പോകാനുള്ള വഴി നന്തി -ചെങ്ങോട്ട്കാവ്
നന്തിയില്‍ ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി ബസിനു മുകളില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അപകടം
നന്തി: ദേശീയപാതയില്‍ കെ.എസ്.ആര്.ടി.സി ബസിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ദേശീയപാത നിര്‍മ്മാണ പ്രവരൃത്തി നടന്നുകൊണ്ടിരിക്കുന്ന ഉയര്‍ത്തിയ റോഡിലൂടെ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ താഴെയുള്ള റോഡിലൂടെ പോകുകയായിരുന്ന കെ.എസ്.ആര്.ടി.സിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. കാര്‍ ബസിന്റെ സൈഡിലാണ് ഇടിച്ചതെന്നതിനാല് വന്‍ അപകടം ഒഴിവായതായി പ്രദേശവാസികള്‍ പറയുന്നു. കാറില്‍ യാത്ര
വീമംഗലവും, നന്തി ടൗണും; ജനാധിപത്യ മഹിളാ അസോസിയേഷന് നന്തി യൂണിറ്റ് രണ്ടായി വിഭജിച്ചു
കൊയിലാണ്ടി: ജനാധിപത്യ മഹിളാ അസോസിയേഷന് നന്തി യൂണിറ്റ് സമ്മേളനം ഏരിയാ സെക്രട്ടരി പി.കെ.ഷീജ ഉദ്ഘാടനം ചെയ്തു. പുഷ്പ ഗ്രീന്‍വ്യു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാട്ടില്‍ വത്സലയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സോമലത മണാണ്ടത്തില്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തില്‍ വെച്ചു വീമംഗലം, നന്തി ടൗണ്‍ എന്നീ രണ്ടു യൂണിറ്റുകളായി നന്തി യൂണിറ്റ് വിഭജിച്ചു. നന്തി ടൗണ്‍ യൂണിറ്റിന്റെ
നന്തി മേല്പാലത്തില് രണ്ട് ലോറികള്‍ കുടുങ്ങി; ദേശീയപാതയില്‍ വന്‍ഗതാഗതക്കുരുക്ക്
കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തില്‍ രണ്ട് ചരക്ക് ലോറികള്‍ കുടുങ്ങി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. കോഴിക്കോടുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറി പാലത്തിന്റെ കയറ്റത്തില്‍വെച്ച് ബ്രേക്ക് ഡൗണ്‍ ആകുകയായിരുന്നു. ഇതോടെ തൊട്ടുപിന്നാലെയുണ്ടായിരുന്ന മറ്റൊരു ചരക്ക് ലോറിയ്ക്ക് കയറ്റം കറയാന്‍ പറ്റാത്ത അവസ്ഥയായി നിന്നുപോകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പാലത്തില്‍ ലോറികള്‍ നിന്നുപോകുന്ന സംഭവങ്ങള്‍
സി.പി.എമ്മിന്റെ നവകേരള വികസന സദസ്സ് നന്തിയില്‍
കൊയിലാണ്ടി: സി.പി.എം സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ ലോക്കല്‍ കമ്മറ്റിക്ക് കീഴിലും നടന്നു വരുന്ന നവകേരള വികസന സദസ്സ് നന്തിയില്‍ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.ജീവാനന്ദന് മാര്‍ അധ്യക്ഷനായിരുന്നു. കെ.സുനില്‍, പി.പി.രവീന്ദ്രനാഥ്, സി.കെ.ശ്രീകുമാര്‍, ഷീജ പട്ടേരി എന്നിവര്‍ സംസാരിച്ചു.