Tag: naduvannur
പങ്കെടുത്തത് 52 പേര്‍, പുതിയ ലോണ്‍ അപേക്ഷകള്‍ സ്വീകരിച്ചു; ലോണ്‍ ലൈസന്‍സ് സബ്സിഡി മേള സംഘടിപ്പിച്ച് നടുവണ്ണൂര്‍ പഞ്ചായത്ത്
നടുവണ്ണൂര്‍: വ്യവസായ വാണിജ്യ വകുപ്പിന്റെയും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് സബ്സിഡി മേള സംഘടിപ്പിച്ചു. ജനുവരി 31ന് രാവിലെ 10.30ന് നടുവണ്ണൂര്‍ ബ്രെയിന്‍ പ്ലസ് അക്കാദമി ഹാളില്‍ നടന്ന മേളയില്‍ 52 പേര്‍ പങ്കെടുത്തു. പുതിയ ലോണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനോടൊപ്പം, സബ്‌സിഡിയോട് കൂടെയുള്ള ലോണ്‍ സാങ്ക്ഷന്‍ ലെറ്റര്‍, വിവിധ വകുപ്പുകളില്‍ നിന്നും ഉള്ള അനുമതികള്‍
വാഴക്കൃഷിയ്ക്കും ഇടവിളകള്‍ക്കുമൊന്നും രക്ഷയില്ല; മന്ദങ്കാവില്‍ കര്‍ഷകരുടെ ഉറക്കംകെടുത്തി കാട്ടുപന്നികള്‍
നടുവണ്ണൂര്‍: മന്ദങ്കാവ് പ്രദേശത്ത് കാട്ടുപന്നികള്‍ കൃഷിക്കാര്‍ക്ക് ഭീഷണിയാവുന്നു. പ്രദേശത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. പറമ്പിന്‍കാട്, വടക്കെ പറമ്പില്‍, മലയില്‍, കിഴക്കെ മലയില്‍, ചേണികുന്ന് പ്രദേശത്താണ് പന്നികള്‍ വ്യാപകമായി നാശംവിതച്ചിരിക്കുന്നത്. വാഴ, ഇടവിളകൃഷി, തെങ്ങിന്‍തൈകള്‍ എന്നിവയെല്ലാം പന്നികള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ സുധീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പ്രദേശത്തെ കര്‍ഷകര്‍ പന്നിശല്യം
”ത്യാഗനിര്‍ഭരവും നിസ്വാര്‍ത്ഥവുമായ സേവന പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹികാംഗീകാരം നേടിയെടുത്ത വ്യക്തിത്വം”; കോണ്‍ഗ്രസ് നേതാവ് കെ.എം.ഹസന്‍കുട്ടി ഹാജിയെ അനുസ്മരിച്ച് നടുവണ്ണൂര്‍
നടുവണ്ണൂര്‍: പ്രദേശത്തെ ആദ്യകാല കോണ്‍ഗ്രസ് നേതാവും പൗരപ്രമുഖനും മത-സാമൂഹ്യ നേതൃരംഗത്തെ നിറ സാന്നിധ്യവുമായിരുന്ന കെ.എം.ഹസന്‍കുട്ടി ഹാജി അനുസ്മരണം മന്ദങ്കാവില്‍ നടന്നു. ത്യാഗനിര്‍ഭരവും നിസ്വാര്‍ത്ഥവുമായ സേവന പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹികാംഗീകാരം നേടിയെടുത്ത വ്യക്തിത്വമായിരുന്നു ഹസന്‍കുട്ടി ഹാജിയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.രാജീവന്‍ അനുസ്മരിച്ചു. നാടിന്റെ വികസനത്തിനും ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും അദ്ദേഹം വഹിച്ച പങ്ക്
നടുവണ്ണൂര്‍ കാവുന്തറയില്‍ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി
നടുവണ്ണൂര്‍: കാവുന്തറയിലെ അരീക്കുന്നത്ത് ബഷീര്‍ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി. അന്‍പത്തിനാല് വയസായിരുന്നു. കഴിഞ്ഞമാസം 27ന് വീട്ടില്‍ നിന്നും പോയതാണ്. ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ ഉള്ളിയേരി കോഴിക്കോട് റൂട്ടിലെ തണല്‍ ഡയാലിസിസ് സെന്റര്‍ സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചതില്‍ അതുവഴി നടന്നു പോകുന്നതായി കണ്ടിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ കോഴിക്കോട് ഹൈലൈറ്റ്
പൊള്ളാച്ചിക്കടുത്ത് പിക്കപ്പ് വാഹനത്തിന് പിന്നില്‍ കാറിടിച്ച് അപകടം; നടുവണ്ണൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ മരിച്ചു
നടുവണ്ണൂര്‍: പൊള്ളാച്ചിക്കടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ നടുവണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കിഴക്കോട്ട് കടവിലെ കുവ്വപ്പൊറത്ത് അലീഷ് ആനന്ദ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പൊള്ളാച്ചിയില്‍ സ്വകാര്യ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കേബിള്‍ ജോലി ചെയ്ത് വരികയായിരുന്നു അലീഷ്. ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. അലീഷും സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനത്തിന് പിന്നില്‍
ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു, ആളുകളെ മർദ്ദിച്ചു; കുരുടിമുക്കിനെ വിറപ്പിച്ച് യുവാവിന്റെ പരാക്രമം
നടുവണ്ണൂർ: കുരുടിമുക്കിൽ യുവാവിന്റെ പരാക്രമത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയും സ്ഥാപനങ്ങൾക്ക് കോടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെയും ഓട്ടോറിക്ഷയുടെയും ചില്ല് അടിച്ച് തകർത്തു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷം കുരുടിമുക്ക് ടൗണിലാണ് സംഭവം. പാളപ്പുറത്തുമ്മൽ സഹീർ ആണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ലഹരിക്കടിമയാണ് ഇയാളെന്ന് നാട്ടുകാർ പറയുന്നു.
നടുവണ്ണൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ക്രൂരമായി മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍
നടുവണ്ണൂര്‍: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അജ്‍വ ബസ്സിലെ ജീവനക്കാരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റാന്റിനുള്ളില്‍ കയറ്റാതെ ബസ് ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ റോഡരികില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് ഹോം ഗാര്‍ഡിനെ ഇവര്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് പരാതിക്ക്
ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി സ്വകാര്യ ബസിന്റെ കുതിപ്പ്; നടുവണ്ണൂരില്‍ ബസിന്റെ മത്സരയോട്ടമുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
നടുവണ്ണൂര്‍: കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ ബസുകളുടെ മത്സരയോട്ടം കരുവണ്ണൂര്‍ ടൗണിലുണ്ടാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈ റൂട്ടിലോടുന്ന അജ്വ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രാവിലെ കരുവണ്ണൂര്‍ ടൗണില്‍ വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഇതേ റൂട്ടില്‍ ഓടുന്ന മസാഫി ബസും അജ്‌വ ബസും ഒരേ ദിശയില്‍ വന്ന് സാമന്തരമായി റോഡില്‍
ഉള്ളിയേരി മുതല്‍ നടുവണ്ണൂര്‍ വരെ മത്സരയോട്ടം, ഒടുവില്‍ കൂട്ടിയിടി; രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് ആര്‍.ടി.ഒ
നടുവണ്ണൂര്‍: മത്സരയോട്ടത്തിനിടെ അപകടമുണ്ടാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആര്‍.ടി.ഒ സസ്‌പെന്റ് ചെയ്തു. ഉള്ളിയേരി മുതല്‍ നടുവണ്ണൂര്‍ വരെ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ്സുകളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് റീജിയണല്‍ ആര്‍.ടി.ഒ മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. നന്മണ്ട റീജിയണല്‍ ആര്‍.ടി.ഒ രാജീവാണ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കാളിന്ദി ബസ്സിന്റെ ഡ്രൈവര്‍ പ്രേമദാസന്‍,
കാവുംവട്ടം എം.യു.പി സ്കൂളിലെ കുട്ടികളിനി വെള്ളത്തെ ഭയക്കില്ല; പത്ത് ദിവസത്തെ നീന്തൽ പരിശീലനത്തിന് തുടക്കമായി
നടുവണ്ണൂർ: കാവുംവട്ടം എം.യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പത്ത് ദിവസത്തെ നീന്തൽ പരിശീലന പരിപാടി ആരംഭിച്ചു. നടുവണ്ണൂർ കനാലിലാണ് പരിശീലനം നടക്കുന്നത്. മുൻ കേരള അണ്ടർ-19 ക്രിക്കറ്റ് താരം വിഷ്ണു ചൂരലിൽ പരിശീലനം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.കെ.മനോജ്, പി.ടി.എ പ്രസിഡന്റ് കെ.പി.ഷംസുദ്ദീൻ, എം.പി.ടി.എ പ്രസിഡന്റ് സരിത എന്നിവർ സംസാരിച്ചു. കെ.കെ.മനോജ്, കെ.പി.ഷംസുദ്ദീൻ, സരിത, സൈറാബാനു സി.കെ,