Tag: Nadapuram
കല്ലാച്ചി മിനി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു; സൗജന്യമായി സ്ഥലം വിട്ടു നല്‍കി ഉടമകള്‍, വീതി കൂട്ടല്‍ 16 മുതല്‍
നാദാപുരം: കല്ലാച്ചി മിനി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു. ഈ മാസം 16മുതല്‍ വീതി കൂട്ടല്‍ പ്രവൃത്തികള്‍ ആരംഭിക്കും. നാദാപുരം-കുറ്റ്യാടി റോഡിനെയും കല്ലാച്ചി-വാണിമേല്‍ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് കല്ലാച്ചി മിനി ബൈപ്പാസ്. വീതികൂട്ടലിനായി കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് ഉടമകള്‍ സ്ഥലം വിട്ട് നല്‍കിയത്. എട്ട് മീറ്റര്‍ വീതിയിലും 450 മീറ്റര്‍ നീളത്തിലുമായി റോഡ് പരിഷ്ക്കരണത്തിന്
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; നാദാപുരത്ത് മധ്യവയസ്കൻ അറസ്റ്റില്‍
നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രവാസി അറസ്റ്റില്‍. തൂണേരി സ്വദേശി പാറോള്ളതില്‍ ഇസ്മയിലി(52)നെയാണ് നാദാപുരം എസ്.ഐ വിനീത് വിജയന്‍ അറസ്റ്റ് ചെയ്തത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍
ഒളിവിൽ കഴിഞ്ഞത് തമിഴ്നാട് ആനക്കെട്ടിയിൽ; ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ കുടുക്കി നാദാപുരം പോലീസ്
വടകര : ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ട സ്ഥലത്ത് പരിശോധനക്കെത്തിയ പൊലീസുകാരനെ കുത്തി വീഴ്ത്തിയ പ്രതി അറസ്റ്റിൽ. കായപ്പനച്ചി സ്വദേശി പുതുക്കുൽ താഴെക്കുനി ഷൈജു (39)വിനെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ തമിഴ്നാട് കേരള ബോർഡറായ ആനക്കെട്ടി എന്ന സ്ഥലത്ത് വച്ചാണ് ഷൈജു അറസ്റ്റിലായത്. അവിടെ ഒളിവിൽ കഴിയുന്ന രഹസ്യ വിവരം കേസന്വേഷിക്കുന്ന നാദാപുരം
ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: കേസുകളിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തു; കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി
നാദാപുരം: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. ആകെ 13 കേസുകളാണ് കുറ്റ്യാടി, നാദാപുരം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒമ്പത് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി പ്രാഥമിക
നാദാപുരത്ത് മൂന്നുപേര്‍ക്കുകൂടി അഞ്ചാംപനി; താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറന്നു
നാദാപുരം: ഗ്രാമപ്പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ അഞ്ചാംപനി വ്യാപിക്കുന്നു. പഞ്ചായത്തിലെ രണ്ട്, ആറ്, ഏഴ് വാര്‍ഡുകളിലെ മൂന്ന് കുട്ടികള്‍ക്കുകൂടി പുതുതായി അഞ്ചാംപനി ബാധിച്ചു. ഇതോടെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറന്നു. ആഞ്ചാംപനി ബാധിച്ച രണ്ട് കുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചു. പഞ്ചായത്തില്‍ ഇതിനകം 36 കുട്ടികള്‍ക്കാണ് അഞ്ചാംപനി ബാധിച്ചത്. അതേസമയം അഞ്ചാംപനിക്കെതിരേയുള്ള കുത്തിവെപ്പെടുക്കാന്‍ ആരും ഇതുവരെ
കരുതലോടെ പ്രതിരോധിക്കാം അഞ്ചാംപനിയെ; രോഗ ലക്ഷണങ്ങളും, മുൻകരുതലുകളും എന്തെല്ലാമെന്ന് അറിയാം
നാദാപുരം : നാദാപുരത്തും സമീപ പഞ്ചായത്തുകളിലും അഞ്ചാം പനി പടരുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് ജനങ്ങൾ.ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന നിർദേശവുമായി ആരോഗ്യ വകുപ്പും കൂട്ടിനുണ്ട്. രോഗങ്ങളെ അകറ്റി നിർത്താൻ പ്രതിരോധ വാക്സിനേഷൻ സ്വീകരിക്കണമെന്നും അവർ പറയുന്നു. എന്തെന്നാൽ നാദാപുരത്ത് രോഗം സ്ഥിരീകരിച്ച കുട്ടികളിൽ ആരും വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നതും ആശങ്ക ഉയർത്തുന്നു. അഞ്ചാംപനി പടരുന്നത് തടയേണ്ടത് എങ്ങനെയെന്നും പ്രതിരോധ
നാദാപുരത്ത് അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ വര്‍ധന; ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ആകെ രോഗബാധിതർ 18
നാദാപുരം: നാദാപുരത്തെ കുട്ടികളിൽ അഞ്ചാംപനി വ്യാപന നിരക്ക് കൂടുന്നു. ഇന്നലെ ആറ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒന്ന്, രണ്ട്, നാല്, 11, 18 വാർഡുകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. നേരത്തെ 6, 7, 19 വാർഡുകളിലായിരുന്നു രോഗബാധ. നിലവിൽ ആകെ 18 പേർക്കാണ് പഞ്ചായത്തിൽ അഞ്ചാംപനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽപേർക്ക് അസുഖം ബാധിച്ചതോടെ
പാലേരിയില്‍ അര്‍ധരാത്രില്‍ എന്‍.ഐ.എ റെയിഡ്; നാദാപുരവും പേരാമ്പ്രയും ഉള്‍പ്പടെ സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ വീണ്ടും പരിശോധന
പേരാമ്പ്ര: പാലേരിയിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ എന്‍.ഐ.എ റെയ്ഡ് നടത്തിയത്. പാലേരിയിലും, നാദാപുരത്തുമടക്കം അൻപതിലധികം കേന്ദ്രങ്ങളിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്. പാലേരിയിലെ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് എൻ.ഐ.എ പരിശോധന നടത്തുന്നത്. നാദാപുരത്ത് വിലാദപുരത്ത് നൗഷാദ്, ആനക്കുഴിക്കര റഫീഖ്
നാദാപുരത്ത് യുവാവിന്റെ ദുരൂഹമരണം; കാറില്‍ കൂടെയുണ്ടായിരുന്നയാളെ തിരിച്ചറിഞ്ഞു, വിവരം ലഭിച്ചത് നരിക്കാട്ടേരി സ്വദേശിയായ യുവതിയില്‍ നിന്ന്
നാദാപുരം: നരിക്കാട്ടേരി കാരയില്‍ കനാലിനു സമീപം ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ് മരിച്ച കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി അരയാലിന്‍കീഴില്‍ പാലേരി വീട്ടില്‍ ശ്രീജിത്തിന്റെ കൂടെ കാറിലുണ്ടായിരുന്നയാളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കണ്ണൂര്‍ കേളകം സ്വദേശിയാണ് കൂടെയുണ്ടായിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കണ്ണൂരിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. നരിക്കാട്ടേരി സ്വദേശിയായ യുവതിയില്‍നിന്നാണ് യുവാവിനെക്കുറിച്ച്
നാദാപുരത്ത് യുവാവിന്റെ ദുരൂഹ മരണം; മരണ കാരണം വാരിയെല്ല് തകർന്നുണ്ടായ ആന്തരിക രക്തസ്രാവം; അന്വേഷണത്തിന് പ്രത്യേക സംഘം
നാദാപുരം: കാസർകോട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ കേസന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം നാദാപുരം ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ 9 പേർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കനാൽ റോഡിൽനിന്ന് ഹെഡ്ഫോണും ഷോൾഡറിൽ ബാഗുമായി യുവാവ് ഓടിപ്പോകുന്ന ദൃശ്യങ്ങളു പോലീസിന് ലഭിച്ചു. ഇതേ സമയത്ത് തന്നെ സ്കൂട്ടറിൽ പോവുകയായിരുന്ന