Tag: Muslim League
പാലക്കുളത്ത് മത്സ്യബന്ധനത്തിനിടെ കടലില്‍ തോണി മറിഞ്ഞ് മരിച്ച ഷിഹാബിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് വീട് നിർമ്മിച്ച് നൽകും
നന്തി ബസാര്‍: പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച മുത്തായം കോളനിയിലെ ഷിഹാബിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുസ്ലിം ലീഗ്. മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബൈത്തുറഹ്മയാണ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. ആയിരം സ്‌ക്വയര്‍ ഫീറ്റിലാണ് വീടൊരുങ്ങുക. പതിനാറ് ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന ചെലവ്. പലരും
അരിക്കുളത്തെ മുസ്ലിം ലീഗിന്റെ മുൻ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു
കൊയിലാണ്ടി: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പഴയ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു. എലങ്കമല്‍ മഹല്ല് കമ്മിറ്റി എക്സികുട്ടീവ് മെമ്പറും, വാകമോളി മദ്രസ്സത്തുല്‍ ഹിലാല്‍ കമ്മിറ്റി മുന്‍ അംഗവും, പൗരപ്രമുഖനുമായിരുന്നു. മയ്യത്ത് നിസ്‌ക്കാരം രാവിലെ 9 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍. ഭാര്യ: രാരിച്ചന്‍ കണ്ടി ആയിഷ ഹജ്ജുമ്മ.
ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കോയാലിക്കണ്ടി കുഞ്ഞായന്റെ ഭാര്യ കാപ്പാട് പുളിക്കൂൽ നഫീസ അന്തരിച്ചു
കാപ്പാട്: കാപ്പാട് പുളിക്കൂൽ നഫീസ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കോയാലിക്കണ്ടി കുഞ്ഞായൻ (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്). മക്കൾ: മുസ്തഫ (കുവൈത്ത്), സിദ്ധീഖ് ഫറൂഖി (കുവൈത്ത്), സീനത്ത്, മുബീന. മരുമക്കൾ: വി.കെ.ഹാരിസ് പൂക്കാട് (ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), റഫീഖ്, സറീന (കോട്ടക്കൽ), സുനൈന. സഹോദരങ്ങൾ:
അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത് നൂറുകണക്കിന് ആളുകള്‍; മുസ്ലിം ലീഗ് നേതാവ് ഇ.സി.ഷിഹാബിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്
ഉള്ളിയേരി: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഉള്ളിയേരിയിലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇ.സി.ഷിഹാബിന്റെ മൃതദേഹം ഖബറടക്കി. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ഖബറടക്കം നടന്നത്. തെരുവത്ത് കടവിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ കുടുംബത്തെ കാണിച്ച ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുപോയത്. തെരുവത്ത് കടവ് പള്ളിയിലും കിഴുക്കോട് ജുമാഅത്ത്
ബൈത്തുറഹ്മ പദ്ധതി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹനീയ മാതൃകയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
മേപ്പയ്യൂർ: മുസ്‌ലിം ലീഗ് പാർട്ടിയുടെ നേതൃത്വത്തിൽ പൊതുസമൂഹത്തിന് മാതൃകയായി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹനീയ മാതൃകയാണ് ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ബൈത്തുറഹ്മ പദ്ധതിയുടെ കീഴിൽ നിരാലംബരായ നിരവധി കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടം ഒരുക്കാനായത് ഏറെ ചാരിതാർത്ഥ്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പയ്യൂർ
ടി.ടി ഇസ്മയിലിന് ബിജെപി വേദിയില്‍ പൊന്നാട; മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം (വീഡിയോ കാണാം)
കൊയിലാണ്ടി: ലീഗ് നേതാവ് ടി.ടി ഇസ്മയിലിന് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്‍ പൊന്നാട അണിയിച്ച സംഭവത്തില്‍ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ഏറ്റുവാങ്ങുന്നത് ന്യൂനപക്ഷങ്ങളുടെ ചോരയില്‍ കുതിര്‍ന്ന ഷാളാണെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവന്റെ നേതൃത്വത്തില്‍ കെ റെയില്‍വിരുദ്ധ പദയാത്ര