Tag: Murder
കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞ് ക്രൂരമര്‍ദ്ദനം; മലപ്പുറത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലിരുന്ന യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം: ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം വെട്ടിച്ചിറ സ്വദേശി സഫാനയാണ് മരിച്ചത്. ഇരുപത്തി മൂന്ന് വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ സഫാനയുടെ ഭര്‍ത്താവ് രണ്ടത്താണി സ്വദേശി അര്‍ഷാദ് അലിയെ കാടാമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കായലിൽ ചാടി ആത്മഹത്യ ചെയ്ത് ഭർത്താവ്; ഇരട്ടമരണത്തിന്റെ ഞെട്ടലിൽ എറണാകുളം ചെറായി
കൊച്ചി: എറണാകുളം ചെറായിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന ശേഷം റോ-റോ ഫെറി സർവീസിൽനിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശശിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും പറയുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെണ്ടമേളക്കാരനായ മകന്‍ ശരത്ത് മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ്
മുത്താമ്പി കൊലപാതകം; ലേഖയുടെ മൃതദേഹം സംസ്‌കരിച്ചു, മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമിക റിപ്പോർട്ട്
മുത്താമ്പി: ആഴാവില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ പുത്തലത്ത് ലേഖയുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു പോസ്റ്റ് മോര്‍ട്ടം. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, ഭര്‍ത്താവ് രവീന്ദ്രനെ പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം.
മുത്താമ്പിയിലെ കൊലപാതകം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല, ഇന്‍ക്വസ്റ്റിനുശേഷം കൂടുതല്‍ ചോദ്യം ചെയ്യും
മുത്താമ്പി: ആഴാവില്‍ ഭാര്യയെ കൊലപ്പെടുത്തിയ മഠത്തില്‍ മീത്തല്‍ രവീന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പുത്തലത്ത് ലേഖയാണ് കൊല്ലപ്പെട്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്നും പൊലീസ് പറഞ്ഞു. കൊലപാതക വിവരം രവീന്ദ്രന്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്.
മുത്താമ്പി ആഴാവില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
മുത്താമ്പി: ആഴാവില്‍ ക്ഷേത്രത്തിന് സമീപം യുവതി കൊല്ലപ്പെട്ട നിലയില്‍. പുത്തലത്ത് ലേഖയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രവീന്ദ്രനെ കസ്റ്റഡിയിലെടുത്തതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. ലേഖയെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയും തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയില്‍വെച്ച് മരണം സ്ഥിരീകരിച്ചു.
ഉന്നംവെച്ചത് മനോജിനെ, കൊല്ലപ്പെട്ടത് കുഞ്ഞുമോൻ; ഇടുക്കിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്, കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ
ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷാണ് കുറ്റം സമ്മതിച്ചത്. ഇവരോടൊപ്പം മദ്യപിച്ചിരുന്ന മനോജിനെ കൊലപ്പെടുത്താനാണ് സുധീഷ് മദ്യത്തില്‍ വിഷം കലര്‍ത്തി വഴിയില്‍ നിന്നും കിട്ടിയതാണെന്ന് പറഞ്ഞ് ഇവര്‍ക്ക് നല്‍കിയിരുന്നത്. വഴിയില്‍ കിടന്ന് ലഭിച്ചെന്ന് പറഞ്ഞ്
എടോടി ബീവറേജിലും ഹോട്ടലിലും ഷഫീക്കിനെയും കൊണ്ട് പൊലീസ്; വടകരയിലെ രാജന്‍ കൊലക്കേസിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
വടകര: വടകരയിലെ വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീക്കുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്ന് രാവിലെയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന രാജന്റെ കടയിലും സമീപത്തുള്ള ഹോട്ടലിലും പ്രതി താമസിച്ചിരുന്ന താഴെയങ്ങാടിയിലെ വാടകവീട്ടിലും വടകര പഴയ ബസ്റ്റാൻഡ് പരിസരത്ത് ഇടറോഡിലെ ഇ.എ
തിരുവനന്തപുരത്ത് പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം: വര്‍ക്കലയില്‍ പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. വടശ്ശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കല്‍ സ്വദേശി ഗോപുവാണ് (20) കസ്റ്റഡിയിലുള്ളത്. സഹോദരിമാര്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പ്രതി പുറത്തേക്ക് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
ശരീരത്തിൽ പരിക്കേറ്റ പാടുകൾ, സ്വർണ്ണവും പണവും നഷ്ടപ്പെട്ടു; വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം, പോലീസ് അന്വേഷണം ആരംഭിച്ചു
വടകര: മാർക്കറ്റ് റോഡിലെ കടയിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മോഷണത്തിനിടെയുള്ള കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ ( 62 )നാണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്. കൂടാതെ സ്വർണ്ണവും പണവും നഷ്ടപ്പെട്ടതും സംശയം ബലപ്പെടുത്തുന്നു. രാത്രി, പതിവ് സമയം കഴിഞ്ഞിട്ടും രാജൻ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ
തലശ്ശേരിയില്‍ കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത രണ്ട് സി.പി.എം. പ്രവര്‍ത്തകരെ വെട്ടിക്കൊന്നു
തലശ്ശേരി: കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തലശ്ശേരിയില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. ഇല്ലിക്കുന്ന് സ്വദേശി ഖാലിദ്(52), ഷമീര്‍(40) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷാനിബ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ്