Tag: moodadi
എൽ.ഇ.ഡി ബൾബുകൾ നിർമ്മിക്കുന്നോ? മൂടാടിയിലെ വനിതകൾക്ക് പുത്തൻ വെളിച്ചമേകി പഞ്ചായത്ത്
മൂടാടി: മൂടാടിയിൽ പുത്തൻ പ്രകാശം തെളിയിച്ച് പഞ്ചായത്ത്. വനിതകൾക്കായുള്ള പുതിയ എൽ.ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാർഡിലാണ് യൂണിറ്റ് ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ഗിരീഷ് കുമാർ
കൃഷി മാത്രമല്ല, അരിയുല്പാദനവും മൂടാടിയില്‍; കാര്‍ഷിക കര്‍മസേനയുടെ അരി ഉല്പാദന യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് 2021- 22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കാര്‍ഷിക കര്‍മസേനക്ക് അനുവദിച്ച മൂടാടി അരി ഉത്പാദക യൂനിറ്റിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി ഭവന്‍ സംഘടിപ്പിച്ച വീഡിയോഗ്രാഫി മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഗ്രാമ പഞ്ചായത്ത്
നന്തി കക്കവയല്‍ ഉപ്പുവയല്‍ പ്രദേശങ്ങളിലെ മലിനജല പ്രശ്‌നത്തിന് പരിഹാരമാകുന്നു; ഡ്രൈനേജ് നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തീരുമാനം
നന്തി ബസാര്‍: മഴക്കാലമായാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ മലിനജലം പരന്നോഴുകുന്ന കക്ക വയല്‍, എലിപ്പടവയല്‍, ചെറിയക്കാട്, ഉപ്പുവയല്‍ പ്രദേശങ്ങള്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. ശാശ്വത പരിഹാരമെന്ന നിലക്ക് ഈ പ്രദേശങ്ങളില്‍ കൂടി ഡ്രൈനേജ് നിര്‍മ്മിച്ച് മഴവെള്ളം കല്ലറ തോട് വഴി കടലിലേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചു. ഇതിനായി ജില്ലാ
പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ മൂടാടിയില്‍
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. സെമിനാര്‍ കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു. കരട് പദ്ധതി രേഖ, വികസന രേഖ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് നല്‍കി പ്രകാശനം
കൗമാരക്കാര്‍ക്കായി പൊലീസിനെയും എക്‌സൈസിനെയും പങ്കെടുപ്പിച്ച് ബോധവത്കരണ ക്ലാസുമായി മൂടാടി സ്‌നേഹ ഗ്രാം റസിഡന്‍സ്
നന്തി ബസാര്‍: മുടാടി സ്‌നേഹ ഗ്രാമം റസിഡന്‍സിന്റെ ആഭിമുഖ്യത്തില്‍ കൗമാരപ്രായക്കാര്‍ക്ക് വേണ്ടി പോലീസിലേയും, എക്‌സൈസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കൊണ്ട് ബോധവല്‍കരണ ക്ലാസ്സ് നടത്തി. സൈബറിടങ്ങളിലെ ചതിക്കുഴികള്‍, ലഹരിയും യുവതലമുറയും എന്നീ വിഷയങ്ങളില്‍ കണ്ണൂര്‍ റുറല്‍ പോലീസ് സബ്ബ് ഇന്‍സ്പക്ടര്‍ സാബു കീഴരിയൂര്‍, കൊയിലാണ്ടി പ്രിവന്റീവ് ഓഫീസര്‍ പി.ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍ ബി.എന്‍ ഷൈനി എന്നിവര്‍
ക്ഷീരകര്‍ഷകരുടെ ശ്രദ്ധയ്ക്ക്! മൂടാടി മൃഗാശുപത്രിയില്‍ നിന്നും ധാതുലവണവും വിരമരുന്നും വിതരണം ചെയ്യുന്നു
മൂടാടി: മൃഗാശുപത്രി വഴി നടപ്പാക്കുന്ന ക്ഷീരകര്‍ഷകര്‍ക്കുള്ള ധാതുലവണവും വിരമരുന്നും മെയ് 31 വരെ മൂടാടി മൃഗാശുപത്രിയില്‍ നിന്ന് വിതരണം ചെയ്യും. ഗുണഭോക്തൃ ലിസ്റ്റില്‍ പേരുള്ള കര്‍ഷകര്‍ ആധാര്‍, റേഷന്‍ കാര്‍ഡ് പകര്‍പ്പുകളുമായി എത്തണമെന്ന് മൂടാടി വെറ്റിനറി സര്‍ജന്‍ അറിയിച്ചു.
വ്യവസായ ലൈസന്‍സിംഗ് ഇനി ഏകജാലക സംവിധാനത്തിലൂടെ; മൂടാടി ഗ്രാമപഞ്ചായത്തില്‍ സംരംഭക സെമിനാറിന് തുടക്കമായി
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ സംരംഭക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷയായി. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ എം.കെ.മോഹനൻ, ടി.കെ.ഭാസ്കരൻ, എം.പി.അഖില, വാർഡ് മെമ്പർ പപ്പൻ, മൂടാടി സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.വി.ഗംഗാധരൻ, ഗ്രാമീണ ബാങ്ക് മാനേജർമാർ, വ്യവസായ-വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ഗിരീഷ് കുമാർ,
ജില്ലാ പഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചു; മൂടാടിയിലെ ഗോപാലപുരം കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ ഗോപാലപുരം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ.ഷഹീര്‍ പദ്ധതി വിശദീകരിച്ചു കെ.ടി.ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് ഇടപെട്ടു; ബൈപ്പാസ് നിര്‍മ്മാണം കാരണം മൂടാടി പുറക്കല്‍ ഭാഗത്തുണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി
മൂടാടി: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണം കാരണം മൂടാടി പുറക്കല്‍ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കി. ബൈപ്പാസ് റോഡ് പൊക്‌ളേനര്‍ ഉപയോഗിച്ച് റോഡ് മുറിച്ച് കൊണ്ട് ദേശീയപാത കരാര്‍ കമ്പനി വെള്ളക്കൊട്ട് ഒഴിവാക്കുകയായിരുന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാറിനൊപ്പം കെ.സത്യന്‍ സി.കെ.ഷാജി, വൈശാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തി നടന്നത്. ഗോപാല പുരം ചാലി ഭാഗത്തും റോഡ് ക്രോസ്
മൂടാടി ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭകള്‍ക്ക് തുടക്കം
മൂടാടി: പതിനാലാം പദ്ധതിയുടെ ഭാഗമായ മൂടാടി ഗ്രാമ പഞ്ചായത്ത് ഗ്രാമസഭകള്‍ ആരംഭിച്ചു. പതിനാറാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഗ്രാമസഭകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ.മോഹനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ രഘുനാഥ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ്