മൂടാടിക്കാര്‍ക്കിത് സന്തോഷ വാര്‍ത്ത; നാടിന് സ്വന്തമായി ഒരു കളിസ്ഥലമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു


മൂടാടി: ഒരുപാടു നാളത്തെ സ്വപ്നമാണ്, ഒരുപാടാളുകളുടെ ആഗ്രഹമാണ് ഒടുവിൽ യാഥാർഥ്യമാവുന്നത്. മൂടാടിക്ക് സ്വന്തമായൊരു കളിസ്ഥലം ഉടൻ. വൻമുഖം കടലൂർ ഗവൺമെൻറ് ഹൈസ്കൂൾ ഗ്രൗണ്ടാണ് മൂടാടിയിലെ ഭാവി കായിക താരങ്ങളുടെ പരിശീലനവേദിയായി മാറുക.

ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം എന്ന പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്ത് ഭരണസമിതി കൊയിലാണ്ടി എം.എൽ.എക്ക് അഭ്യർത്ഥന നൽകി. തുടർന്ന് എം.എൽ.എ സർക്കാരിലേക്ക് നൽകിയ പ്രൊപ്പോസലാണ് അംഗീകരിക്കപ്പെട്ടത്.

സംസ്ഥാന കായികക്ഷേമ വകുപ്പ് സ്ഥലം ഏറ്റെടുക്കുകയും സ്പോർട്സ് ഗ്രൗണ്ട് നിർമ്മിക്കുകയും ചെയ്യും. മൂടാടിയിൽ നിന്ന് അനേക കായിക പ്രതിഭകൾക്ക് വളരാനുള്ള മണ്ണാവട്ടെ ഇവിടം.