Tag: moodadi

Total 111 Posts

നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയത് 1245 പേർ, ചെലവഴിച്ചത് ഏഴര കോടി രൂപ; ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ മൂടാടി ഗ്രാമപഞ്ചായത്തിന് ആദരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. 2022-23 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 7.49

സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് അവർ; മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി

കൊയിലാണ്ടി: മൂടാടിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ഉടമകൾക്ക് കൈമാറി. ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ എഗ്രിമെൻ്റ് വച്ചവരിൽ പണി പൂർത്തീകരിച്ചു കഴിഞ്ഞ വർക്കാണ് താക്കോൽ നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ താക്കോൽ ദാനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വാർഡ് മെമ്പർ സുനിത സി.എം, അസിസ്റ്റൻറ് സെക്രട്ടറി

സ്‌കിറ്റുകളും സംഗീതനിശയുമൊക്കെയായി കലാവിരുന്നൊരുക്കി പയ്യോളിയിലെ കൊച്ചുകൂട്ടുകാര്‍: ബാലസംഘം വേനല്‍ത്തുമ്പി കലാജാഥ മൂടാടിയില്‍

പയ്യോളി: കൊച്ചുകൂട്ടുകാരുടെ കലാവിരുന്നുകൊണ്ട് ശ്രദ്ധേയമായി ബാലസംഘം പയ്യോളി ഏരിയാ വേനല്‍ തുമ്പി കലാജാഥ. ശാസ്ത്രം വളരുമ്പോഴും അന്ധവിശ്വാസത്തിന് അടിമപ്പെടുന്ന സമൂഹം, പശു രാഷ്ട്രീയം, ഗാന്ധി മരിച്ചതല്ല കൊന്നതാണ് തുടങ്ങി ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഊന്നിക്കൊണ്ട് ഏഴ് സ്‌കിറ്റുകളാണ് കലാജാഥയുടെ ഭാഗമായി അവതരിപ്പിച്ചത്. കൂടാതെ കൊച്ചുകൂട്ടുകാരുടെ സംഗീതശില്പവും വേദിയില്‍ അരങ്ങേറി. മൂടാടിയില്‍ നടന്ന കലാജാഥ ബാലസംഘം സംസ്ഥാന

മൂടാടി വലിയമലയിൽ തീ പിടിത്തം; ഓടിയെത്തി തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്, തീ പിടിക്കുന്നത് മൂന്നാം തവണ

കൊയിലാണ്ടി: മൂടാടി വലിയമലയിൽ തീ പിടിത്തം. ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. റോഡിന്റെ വശത്ത് തീയിട്ടതിൽ നിന്ന് മുകളിലേക്ക് പടർന്നാണ് തീ പിടിത്തം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് തീ അണച്ചു. ഈ വേനൽക്കാലത്ത് ഇത് മൂന്നാം തവണയാണ് ഇതേ സ്ഥലത്ത് തീയിടുകയും

ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, വാഹനനികുതി വര്‍ധനവിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്; മൂടാടിയില്‍ പന്തം കൊളുത്തി പ്രതിഷേധം

മൂടാടി: സംസ്ഥാനത്ത് നിലവില്‍ വന്ന ഇന്ധന വിലവര്‍ദ്ധനവിനും, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, വാഹനനികുതി, അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിനും എതിരെ മൂടാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. നന്തിയില്‍ കാലത്ത് 11 മണിയ്ക്ക് നടന്ന പ്രതിഷേധത്തിന് രൂപേഷ് കൂടത്തില്‍, ആര്‍.നാരായണന്‍ മാസ്റ്റര്‍, റഷീദ് എടത്തില്‍, കാളിയേരി മൊയ്തു, റഫീഖ് പുത്തലത്ത്,

വിലവർധനവിനെതിരെ പ്രതിഷേധം; മൂടാടിയിൽ സംസ്ഥാന സർക്കാറിനെതിരെ യു.ഡി.എഫിന്റെ പന്തം കൊളുത്തി പ്രകടനം

കൊയിലാണ്ടി: ഈ മാസം മുതൽ സംസ്ഥാനത്ത് നിലവിൽ വന്ന വിലവർധനവിനെതിരെ മൂടാടിയിൽ യു.ഡി.എഫിന്റെ പന്തം കൊളുത്തി പ്രകടനം. ഇന്ധന വിലവർദ്ധനവിനും, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, വാഹനനികുതി, അവശ്യസാധനങ്ങളുടെ വില വർദ്ധനവിനും എതിരെയാണ് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്. നന്തിയിൽ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നടന്ന പ്രതിഷേധത്തിന്

മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി മൂടാടി ഗ്രാമപഞ്ചായത്ത്; എം.സി.എഫ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കാനത്തില്‍ ജമീല എം.എല്‍.എ

മൂടാടി: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല മൂടാടിയിലെ എം.സി.എഫ് സന്ദര്‍ശിച്ചു. ഹരിത കര്‍മ സേനാംഗങ്ങള്‍ വാര്‍ഡുകളില്‍ നിന് ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ എം.സി.എഫില്‍ നിന്ന് തരം തിരിച്ച് ക്‌ളീന്‍ കേരള കമ്പനിക കൈമാറുന്ന പ്രവര്‍ത്തനമാണ് എം.സി.എഫില്‍ നടക്കുന്നത്. ഹരിത കര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ എം.എല്‍.എ അഭിനന്ദിച്ചു.

വിഷമയമായ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് രക്ഷയൊരുക്കാന്‍ തയ്യാറാക്കിയത് വിപുലമായ പദ്ധതി; കാര്‍ഷിക രംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി സി.കെ.ജി.എം.എച്ച്.എസ് ചിങ്ങപുരം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ

മൂടാടി: ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സി.കെ.ജി.എം.എച്ച്.എസ് ചിങ്ങപുരം പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ കാര്‍ഷിക രംഗത്തും ഇടപെടല്‍ നടത്തുന്നു. അന്യം നിന്ന് പോകുന്ന കാര്‍ഷിക സംസ്‌കാരം തിരിച്ചു കൊണ്ടുവരുവാനും, വിഷമയമായ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് ജനങ്ങള്‍ക്ക് രക്ഷ ഒരുക്കാനും വിപുലമായ പദ്ധതിയുമായാണ് കൂട്ടായ്മ രംഗത്തുവന്നിരിക്കുന്നത്. നന്തി മേല്‍പാലത്തിന്റെ അരികിലായി വിശാലമായ കൃഷിയിടത്തില്‍ വാഴക്കന്നുകള്‍ നട്ടുകൊണ്ടായിരുന്നു

കടുത്ത വേനല്‍ ചൂടിന് കുളിരേകാന്‍ സംഭാരം; തണ്ണീര്‍ പന്തല്‍ ഒരുക്കി മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക്

മൂടാടി: കടുത്ത വേനല്‍ ചൂടിന് കുളിരായി പൊതുജനങ്ങള്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി മൂടാടി സര്‍വ്വീസ് സഹകരണ ബാങ്ക്. നന്തി സഹകരണ ബാങ്കിന് സമീപമാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയത്. ബാങ്ക് പ്രസിഡന്റ് പി.വി.ഗംഗാധരന്‍ തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ വകുപ്പിന്റെ തീരുമാന പ്രകാരം സഹകരണ ബാങ്കുകളില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂടാടി സര്‍വ്വീസ് സഹകരണ

പ്രകാശം പരത്താന്‍ പെണ്‍കരുത്ത്; മൂടാടിയില്‍ തെരുവുവിളക്കുകള്‍ ഇനി വനിതകള്‍ പരിപാലിക്കും

മൂടാടി: മൂടാടിയില്‍ തെരുവുവിളക്കുകള്‍ ഇനി വനിതകള്‍ പരിപാലിക്കും. മൂടാടി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്ക് പരിപാലനം കുടുംബശ്രീ യൂണിറ്റുകള്‍ ഏറ്റെടുക്കുകയാണ്. മിഴി ചിമ്മുന്ന തെരുവുവിളക്കുകളെ പറ്റിയുള്ള ചര്‍ച്ചകള്‍ക് വിരാമമിടാനാണ് കുടുംബശ്രീ ഗ്രൂപ്പുകളെ രംഗത്തിറക്കുന്നതെന്ന് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അറിയിച്ചു. പഞ്ചായത്തിലെ 20 വനിതകള്‍ക്കാണ് എല്‍.ഇ.ഡി തെരുവുവിളക്ക് റിപ്പയര്‍ പരിശീലനം നല്‍കിയത് 15 ദിവസം നീണ്ടു നിന്ന ട്രെയിനിംഗായിരുന്നു. കുടുംബശ്രീ ജില്ലാ