മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി മൂടാടി ഗ്രാമപഞ്ചായത്ത്; എം.സി.എഫ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കാനത്തില്‍ ജമീല എം.എല്‍.എ


മൂടാടി: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല മൂടാടിയിലെ എം.സി.എഫ് സന്ദര്‍ശിച്ചു. ഹരിത കര്‍മ സേനാംഗങ്ങള്‍ വാര്‍ഡുകളില്‍ നിന് ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ എം.സി.എഫില്‍ നിന്ന് തരം തിരിച്ച് ക്‌ളീന്‍ കേരള കമ്പനിക കൈമാറുന്ന പ്രവര്‍ത്തനമാണ് എം.സി.എഫില്‍ നടക്കുന്നത്.

ഹരിത കര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ എം.എല്‍.എ അഭിനന്ദിച്ചു. ശുചിത്വഭവനം സുന്ദര ദേശം എന്ന ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡുതല യോഗങ്ങള്‍ പൂര്‍ത്തിയായി. എല്ലാ വീടുകളും സ്ഥാപനങ്ങളും ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും സന്ദര്‍ശിച്ച് ശുചിത്വ സന്ദേശം എത്തിക്കും.

വാര്‍ഡുതല ക്ലസ്റ്ററുകള്‍ വീടുകളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്താനും തീരുമാനിച്ചു. പൊതു ഇടങ്ങള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ എന്നിവ ജന പങ്കാളിത്തത്തോടെ വൃത്തിയാക്കും. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതി കത്തിക്കുന്നതിനുമെതിരെ നിയമ നടപടികള്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. എം.സി.എഫ് നടത്തിപ്പിന് പരിസരവാസികളുടെയും ജനങ്ങളുടെയും നല്ല പിന്തുണയുണ്ടെന്ന് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ.ഭാസ്‌കരന്‍ വാര്‍ഡുമെമ്പര്‍ വി.കെ.രവീന്ദ്രന്‍ സെക്രട്ടറി എം.ഗിരീഷ് അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീഷ് കുമാര്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.