Tag: moodadi
ഒക്ടോബര്‍ 13വരെ മൂടാടി എഫ്.എച്ച്.സിയില്‍ ഒ.പി 1.30വരെ മാത്രം
മൂടാടി: മൂടാടി എഫ്.എച്ച്.സിയില്‍ ഒക്ടോബര്‍ 19 വരെ ഒ.പി സമയത്തില്‍ മാറ്റം. ഉച്ചയ്ക്ക് 1.30വരെയേ ഒ.പി ഉണ്ടായിരിക്കുള്ളൂ. ഡോക്ടര്‍ അവധി ആയതിനാലും ഒരാഴ്ച തുടര്‍ച്ചയായി കുത്തിവെയ്പ് ഉള്ളതിനാലുമാണ് ഒ.പി സമയത്തില്‍ മാറ്റം വരുത്തിയതെന്ന് എഫ്.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ മാസം ഒമ്പതാം തിയ്യതി മുതലാണ് സമയക്രമം മാറ്റിയത്.
മൂടാടി ഹിൽബസാർ സ്വദേശി ഖത്തറിൽ അന്തരിച്ചു
കൊയിലാണ്ടി: മൂടാടി ഹിൽബസാർ സ്വദേശി ഖത്തറിൽ അന്തരിച്ചു. കളരിവളപ്പിൽ സാജിർ ആണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസായിരുന്നു. പരേതരായ കളരി വളപ്പിൽ അസൈനാറുടെയും ആസിയോമയുടെയും മകനാണ്. ഭാര്യ: നശീദ. മക്കൾ: ആദിൽഷാൻ, ദാഇംഫർഹാൻ, ഖദീജ അർവ്വ. സഹോദരങ്ങൾ: നസീമ, നസീറ.
‘പെൻഷൻ കുടിശിക ഉടൻ അനുവദിക്കുക’; കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ മൂടാടി വനിതാ കൺവെൻഷൻ
കൊയിലാണ്ടി: കേരള സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ മൂടാടി വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ചേനേത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദി കൺവീനർ പി.ആർ.ശാന്തമ്മ ടീച്ചർ അധ്യക്ഷയായി. യു.വസന്തറാണി, ഇ.കെ.കല്യാണി, എ.ഹരിദാസൻ, പി.ശശീന്ദ്രൻ, ഇ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. കുടുംബരോഗ്യം
വന്ദേ ഭാരത് എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍
കൊയിലാണ്ടി: റെയില്‍വേ പാളത്തിന് മുകളില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍. മൂടാടി നെടത്തില്‍ ബാബുവിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ ട്രാക്കില്‍ കല്ലുകള്‍ നിരത്തിയത്. അഞ്ച് കല്ലുകളാണ് ട്രാക്കിന് മുകളില്‍ വച്ചത്. വന്ദേ ഭാരത് എക്‌സ്പ്രസ്
തേക്കും പ്ലാവും ഉള്‍പ്പെടെയുള്ള മരങ്ങള്‍ സ്വന്തമാക്കാന്‍ അവസരം; മൂടാടി പഞ്ചായത്തിന്റെ മരം ലേലം വെള്ളിയാഴ്ച, വിശദാംശങ്ങള്‍ അറിയാം
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങി വിവിധ ഇനം മരങ്ങളാണ് ലേലത്തിനുള്ളത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 11:30 ന് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് പരസ്യ ലേലം നടക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി
നന്തിയിലെ ചന്ദ്രിക റിപ്പോര്‍ട്ടര്‍ സി.എ.റഹ്‌മാന്‍ ഡല്‍മന് ആദരവൊരുക്കി മുസ്‌ലിം യൂത്ത് ലീഗ്
മൂടാടി: അന്‍പത്തിയഞ്ച് വര്‍ഷം പിന്നിട്ട നന്തി ബസാര്‍ ചന്ദ്രിക റിപ്പോര്‍ട്ടര്‍ സി.എ.റഹ്‌മാന്‍ ഡല്‍മനെ മുസ്‌ലിം യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ചന്ദ്രിക തൊന്നൂറാം വാര്‍ഷികം ആലോഷിക്കുന്ന വേളയിലാണ് സി.എ.റഹ്‌മാനെ യൂത്ത് ലീഗ് ആദരിച്ചത്. മുസ്‌ലിം ലീഗ് ദേശീയ അസ്റ്റിസ്റ്റന്റ് സിക്രട്ടറി സി.കെ.സുബൈര്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയും റഹ്‌മാനെ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു.
സേഫ് പദ്ധതിക്ക് കീഴില്‍ ഭവന പൂര്‍ത്തീകരണം നിര്‍വഹിച്ച 27 ഗുണഭോക്താക്കള്‍ക്ക് ഉപഹാരവും ഗുണഭോക്തൃ സംഗമവും; ഉപഹാരം സമര്‍പ്പിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ
പയ്യോളി: സേഫ് പദ്ധതി പ്രകാരം മേലടി ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന ആനുകൂല്യം കൈപ്പറ്റിയ ഗുണഭോക്താക്കള്‍ക്കുള്ള ഉപഹാരം നല്‍കി. പദ്ധതിക്കു കീഴില്‍ ഭവന പൂര്‍ത്തീകരണം നിര്‍വഹിച്ച 27 ഗുണഭോക്താക്കക്താക്കള്‍ക്കാണ് ഉപഹാരം നല്‍കിയത്. കേരള സര്‍ക്കാര്‍ പട്ടികജാതി വികസനവകുപ്പ് മുഖേന നടത്തിവരുന്ന വ്യത്യസ്ത പദ്ധതികളുടെ ഭാഗമായി 2022 മുതല്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതാണ് സേഫ് (Secure Accomodation
മൂടാടിയില്‍ വന്‍മരക്കൊമ്പ് പൊട്ടി കടയുടെ മുകളില്‍ വീണു; ദേശീയപാതയില്‍ ഗതാഗത തടസ്സം
മൂടാടി: കനത്ത മഴയിലും കാറ്റിലും മൂടാടിയില്‍ മരക്കൊമ്പ് പൊട്ടി കടയുടെ മുകളില്‍ വീണു. വീമംഗലം സ്‌കൂളിനടുത്തുള്ള ടാര്‍പോളിന്‍ ഷീറ്റുമേഞ്ഞ കടയുടെ മുകളിലാണ് മരം പൊട്ടിവീണത്. രാവിലെയായതിനാല്‍ കട തുറന്നിട്ടുണ്ടായിരുന്നു. ഇന്നു രാവിലെ എട്ടു മണിയോടെ കൂടിയായിരുന്നു സംഭവം. മരത്തിന്റെ വലിയ കൊമ്പാണ് പൊട്ടിവീണത്. ഇതേത്തുടര്‍ന്ന് ദേശീയപാതകയില്‍ ഗതാഗതം തടസപ്പെട്ടു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും
നന്തിയിലെ ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കുറ്റിക്കാട്ടില്‍ ഗോവിന്ദന്‍ അന്തരിച്ചു
മൂടാടി: നന്തി ബസാര്‍ കുറ്റിക്കാട്ടില്‍ ഗോവിന്ദന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. 59ാം ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ്. ഭാര്യ: ഗീത. മക്കള്‍: ജിജേഷ് (അധ്യാപകന്‍ സി.കെ.ജി, ഹൈസ്‌കൂള്‍ ചിങ്ങപുരം), ജിജി (കൂടത്തായി). മരുമക്കള്‍: അഖില (തളീക്കര), ഗിരീഷ് (കൂടത്തായി). സഹോദരങ്ങള്‍: സരോജിനി (മേപ്പയ്യൂര്‍), സുമ, രവി (ബഹ്‌റൈന്‍). സംസ്‌കാരം വൈകുന്നേരം മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
ഒന്നാം നിലയില്‍ ഒ.പി, ഒബ്‌സര്‍വേഷന്‍, ഫാര്‍മസി, ലാബ് വെയിറ്റിങ് ഏരിയ; മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വരുന്നു
മൂടാടി: ഗ്രാമപഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്ര നവീകരണപ്രവൃത്തി ആരംഭിക്കുന്നു. കേരള സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ച 2.5 കോടി രൂപ ഉപയോഗിച്ചുള്ള പുതിയ കെട്ടിട സമുച്ചയത്തിന്റ നിര്‍മാണ പ്രവൃത്തികള്‍ ഉടനെ ആരംഭിക്കാന്‍ എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആശുപത്രി വിപുലീകരണത്തിനായി മുടാടി ഗ്രാമ പഞ്ചായത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ കൊണ്ട് മാസ്റ്റര്‍