Tag: Missing
വടകര പുറങ്കര കടലിൽ മത്സ്യം പിടിക്കുന്നതിനിടെ തിരയിൽ പെട്ട് ഇരുപത്തിരണ്ടുകാരനെ കാണാതായി
വടകര: പുറങ്കര ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് സമീപം കടലിൽ ഇറങ്ങിയ യുവാവിനെ കാണാതായി. വലിയകത്ത് ഫൈജാസിനെ (22) യാണ് കാണാതായത്. വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. കടലിൽ ഇറങ്ങി മത്സ്യം പിടിക്കുന്നതിനിടെ തിരയിൽപെട്ട് യുവാവിനെ കാണാതാവുകയായിരുന്നു. കോസ്റ്റൽ പോലീസും മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തുന്നുണ്ട്. Summary: A 22-year-old man went missing while
കീഴരിയൂരില്‍ കാണാതായ വയോധികനെ കണ്ടെത്തി
കീഴരിയൂര്‍: കഴിഞ്ഞദിവസം കാണാതായ കീഴരിയൂര്‍ കോരപ്ര മുതുവനയില്‍ അബൂബക്കറിനെ കണ്ടെത്തി. ഇന്ന് രാവിലെ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍വെച്ചാണ് അബൂബക്കറിനെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ വീട്ടില്‍ നിന്ന് ഒരു പ്രദേശവാസിയുടെ ബൈക്കില്‍ കയറി കീഴരിയൂര്‍ ടൗണില്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇറങ്ങിയതിനു പിന്നാലെയാണ് ഇയാളെ കാണാതായത്. അബൂബക്കറിനെ ബന്ധുക്കള്‍ കൊയിലാണ്ടിയിലെ വീട്ടില്‍ എത്തിച്ചു.
കീഴരിയൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി
കീഴരിയൂർ: കീഴരിയൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. കോരപ്ര സ്വദേശി മുതുവന അബൂബക്കറിനെയാണ് കാണാതായത്. അറുപത് വയസാണ്. കൂലിപ്പണിക്കരനായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയോടെ പണി കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു. ഭക്ഷണം കഴിച്ച് നാല് മണിയോടെയാണ് പുറത്തേക്ക് ഇറങ്ങിയത്. രണ്ട് ഫോണുകളും വീട്ടിൽ വെച്ചാണ് പോയത്. ബൈക്കിൽ കയറി കീഴരിയൂർ ടൗണിനടുത്ത് ഇറങ്ങിയതായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ കണ്ടെത്തിയിട്ടുണ്ട്.
കീഴരിയൂര്‍ സ്വദേശിയായ വയോധികനെ കാണാനില്ല
കീഴരിയൂര്‍: കോരപ്ര മുതുവനയില്‍ അബൂബക്കറിനെ കാണാനില്ല. അറുപത് വയസ്സ് പ്രായമുണ്ട്. ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. ഇന്നലെ വൈകിട്ട് 4.30 ഓടെ വീട്ടില്‍ നിന്ന് ഒരു പ്രദേശവാസിയുടെ ബൈക്കില്‍ കയറി കീഴരിയൂര്‍ ടൗണില്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇറങ്ങിയതായാണ് വിവരം. അതിന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. വെള്ള മുണ്ടും കാക്കിയോട് സാമ്യമുള്ള നിറത്തിലുള്ള ഷര്‍ട്ടുമായിരുന്നു വേഷം. ഇദ്ദേഹത്തെക്കുറിച്ച്
പയ്യോളി സ്വദേശിയുടെ ഐ ഫോൺ നഷ്ടപ്പെട്ടതായി പരാതി; നഷ്ടപ്പെട്ടത് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഫോൺ
പയ്യോളി: പയ്യോളി സ്വദേശിയുടെ ഐ ഫോൺ നഷ്ടപ്പെട്ടതായി പരാതി. മുളിക്കണ്ടത്തിൽ (തിരുവാലയം) അശ്വന്ത് അശോകിന്റെ ഐ ഫോൺ 11 മോഡൽ സ്മാർട്ട് ഫോണാണ് നഷ്ടപ്പെട്ടത്. ഡിസംബർ 11 ഞായറാഴ്ച തിക്കോടിക്കും പയ്യോളിക്കും ഇടയിൽ വച്ചാണ് ഫോൺ നഷ്ടമായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫോൺ നഷ്ടമായത് എന്നാണ് കരുതുന്നത്. ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ വിലയേറിയ വിവരങ്ങൾ സൂക്ഷിച്ചിരുന്ന ഫോണാണ് നഷ്ടപ്പെട്ടത്.
എടച്ചേരിയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി
എടച്ചേരി: തലായിയിൽ വയോധിക പാറക്കുളത്തിൽ മരിച്ച നിലയിൽ. പുതിയെടുത്ത് ജാനു (75) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മുതൽ ഇവരെ കാണാനില്ലായിരുന്നു. ജാനുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് അടുത്തുള്ള പാറ കുളത്തിന് സമീപം ചെരുപ്പും ടോർച്ചും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ തിരച്ചിൽ നടത്തിയിട്ടും
കൊയിലാണ്ടി സ്വദേശിയായ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ മേലെപ്പുറത്ത് ശശിയെ കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. കൊയിലാണ്ടിയിൽ നിന്ന് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി ഡയാലിസിസ് ചെയ്യുന്നയാളാണ്. ഇന്നലെ വൈകുന്നേരം പുറക്കാട്ടിരിയിലേക്ക് എന്നു പറഞ്ഞ് കൊയിലാണ്ടിയില്‍ നിന്നും പോയതാണ്. സന്ധ്യയ്ക്ക് ആറുമണിയോടെ പുറക്കാട്ടിരി പാലത്തില്‍ കണ്ടതായി വിവരം കിട്ടിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍
കൊയിലാണ്ടി സബ് ജയിലിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും ഇരുചക്ര വാഹന മോഷണം. കൊയിലാണ്ടി സബ് ജയിലിനു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായാണ് പരാതി. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം താമസിക്കുന്ന മുസ്തഫ.കെ.ബിയുടെ സ്കൂട്ടറാണ് മോഷണം പോയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. KL-56-T-8083 നമ്പറിലുള്ള ഗ്രേ കളർ ആക്ടിവയാണ് മോഷണം പോയത്. സബ് ജയിലിനു സമീപത്തുള്ള മുസ്ലിം
വേളം പള്ളിയത്തുനിന്നു കാണാതായ പതിനഞ്ചുകാരനെ വടകരയില്‍ കണ്ടെത്തി
വേളം: ഇന്നലെ മദ്രസയില്‍ പോയി മടങ്ങവേ കാണാതായ പള്ളിയത്ത് സ്വദേശിയായ പതിനഞ്ചുകാരനെ വടകരയില്‍ കണ്ടെത്തി. കുട്ടോറ ഇസ്‌മൈലിന്റെ മകനായ മുഹമ്മദ് സുഹൈലിനെയാണ് കണ്ടെത്തിയത്. മുയിപ്പോത്ത് ദര്‍സ്സില്‍ നിന്നും വൈകുന്നേരം വീട്ടിലേക്കെന്ന് പറഞ്ഞ് മടങ്ങിയ കുട്ടിയെ ഇന്നലെ മുതലാണ് കാണാതായത്. വീട്ടുകാര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി അന്വേഷണം പുരോഗമിക്കവെ കുട്ടിയെ വടകരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ആനക്കുളം സ്വദേശിനിയുടെ ആധാരം നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: ആനക്കുളം സ്വദേശിനിയുടെ ആധാരം നഷ്ടപ്പെട്ടതായി പരാതി. കിഴക്കേ മഠത്തിൽ കുഞ്ഞിപ്പെണ്ണിന്റെ ആധാരമാണ് നഷ്ടപ്പെട്ടത്. ഒക്ടോബർ 18 നും 21 നും ഇടയിലാണ് ആധാരം നഷ്ടപ്പെട്ടത്. ഈ ദിവസങ്ങളിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി ഓഫീസ്, കൊല്ലത്തുള്ള വിയ്യൂർ വില്ലേജ് ഓഫീസ്, ആനക്കുളത്തുള്ള അക്ഷയ കേന്ദ്രം എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട ആധാരം ആർക്കെങ്കിലും ലഭിച്ചാൽ 9847669084 എന്ന നമ്പറിൽ